പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. ഇത്തരത്തില്‍ പ്രമുഖരെ പിന്തുടരുന്നവര്‍ക്ക് അത്തരം ഓഹരിയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സാഹചര്യവുമൊക്കെ വിലയിരുത്തേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രമുഖ നിക്ഷേപകനാണ് ആശിഷ് കഛോലിയ.
ആരാണ് കഛോലിയ ?
ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് ആശിഷ് കഛോലിയ. സ്മോള്‍ കാപ് വിഭാഗത്തിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ ആശിഷ് കഛോലിയയെ ഇന്ത്യന്‍ വിപണിയിലെ 'വലിയ തിമിഗലം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രൈം സെക്യൂരിറ്റീസിനും എഡല്‍വീസ് കാപിറ്റലിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2003-ലാണ് 'ലക്കി സെക്യൂരിറ്റീസ്' എന്ന പേരില്‍ സ്വന്തം കമ്പനി രൂപീകരിച്ചത്. നിലവില്‍ 1,700 കോടിയിലധികം രൂപയുടെ പോര്‍ട്ട്ഫോളിയോ മൂല്യം അദ്ദേഹത്തിന്റെ പക്കലുണ്ട്.
നിക്ഷേപം
ഓഗസ്റ്റ് 30-നാണ് ബെസ്റ്റ് അഗ്രോലൈഫിന്റെ ഓഹരികള്‍ ആശിഷ് കഛോലിയ വാങ്ങിക്കൂട്ടിയത്. ബള്‍ക്ക് ഡീല്‍ മുഖേന 3.18 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതിലൂടെ ബെസ്റ്റ് അഗ്രോലൈഫിന്റെ 1.3 ശതമാനം ഓഹരി വിഹിതം കരസ്ഥമാക്കി. ഇതിനുവേണ്ടി 30 കോടിയാണ് അദ്ദേഹം ചെലവഴിച്ചത്. എന്‍എസ്ഇ നല്കുന്ന രേഖകള്‍ പ്രകാരം 940.88 രൂപ നിരക്കിലാണ് കഛോലിയ വാങ്ങിയത്. വാര്‍ത്ത പുറത്തുവന്നതോടെ പിന്നാലെയുള്ള ദിവസങ്ങളില്‍ 20 ശതമാനത്തോളം ഓഹരിയില്‍ നേട്ടം കുറിച്ചു.
ബെസ്റ്റ് അഗ്രോലൈഫ്
നേരത്തെ സഹയോഗ് മള്‍ട്ടിബേസ് ലിമിറ്റഡ് എന്ന പേരില്‍ പ്ലാസ്റ്റിക് ഗ്രാന്യൂള്‍, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍, പിവിസി റെസിന്‍, കെമിക്കല്‍സ്, സോള്‍വന്റ്സ് തുടങ്ങിയവയുടെ വ്യാപാരമായിരുന്നു. എന്നാല്‍ 2018-ഓടെ കമ്പനിയുടെ വിവിധ വിഭാഗങ്ങളെ ബെസ്റ്റ് അഗ്രോലൈഫ് എന്ന പേരില്‍ സംയോജിപ്പിച്ച് കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ കെമിക്കല്‍ ഉത്പന്നങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. വിവിധതരം ജൈവ/ രാസ കീടനാശിനികളാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. മികച്ച വിളവെടുപ്പിന് ചെടികള്‍ക്കു നല്‍കേണ്ട പോഷകമൂലകങ്ങളും നിര്‍മിക്കുന്നു.
ഓഹരി വിശദാംശം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ബെസ്റ്റ് അഗ്രോലൈഫിന്റെ വരുമാനം 423 കോടിയും അറ്റാദായം 23 കോടി രൂപയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 132.08 രൂപ നിരക്കിലും പിഇ അനുപാതം 34.36 നിരക്കിലുമാണ്. ബെസ്റ്റ് അഗ്രോലൈഫിന്റെ നിലവിലെ വിപണി മൂല്യം 2,912 കോടിയാണ്. അതേസമയം ബെസ്റ്റ് അഗ്രോലൈഫിന്റെ ഓഹരിയിന്മേലുള്ള ആദായം 45.6 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 40.9 ശതമാനം നിരക്കിലുമാണുള്ളത്.
ബെസ്റ്റ് അഗ്രോലൈഫിന്റെ ആകെ ഓഹരികളില്‍ 47.30 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.82 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 41.68 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഈ സ്മോള്‍ കാപ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.16 ശതമാനമേയുള്ളൂ.
അതേസമയം വെള്ളിയാഴ്ച 6 ശതമാനത്തോളം ഇടിഞ്ഞ് 1,232 രൂപയിലായിരുന്നു ബെസ്റ്റ് അഗ്രോലൈഫ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,329 രൂപയും താഴ്ന്ന വില 798 രൂപയുമാണ്.
എന്തുകൊണ്ടാണ് നിക്ഷേപം ?
ബെസ്റ്റ് അഗ്രോലൈഫ് (BSE: 539660, NSE : BESTAGRO) കമ്പനി അടിസ്ഥനപരമായി മികച്ച നിലയിലാണ്. അടുത്തിടെ നിരവധി പുതിയ ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിച്ചു. കടബാധ്യത കുറഞ്ഞ തോതിലേയുള്ളൂ. പാദാനുപാദത്തില്‍ ബെസ്റ്റ് അഗ്രോലൈഫിന്റെ പ്രതിയോഹരി വരുമാനത്തില്‍ വളര്‍ച്ചയുണ്ട്. അറ്റാദായത്തിലും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു. വിദേശ നിക്ഷേപകരും പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളിലും 100 ശതമാനത്തിലധികം നേട്ടം ഈ സ്മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications