ഫെഡറൽ റിസർവിന്റെ പണനയ യോഗ തീരുമാനത്തിന് മുന്നോടിയായി ബുധനാഴ്ചയിലെ വ്യാപാര സെഷനിൽ നേരിയ നേട്ടത്തിൽ അവസാനിച്ച് ആഭ്യന്തര സൂചികകൾ. സെഷനിലെ നഷ്ടങ്ങൾ ഒഴിവാക്കി സെൻസെക്സ് 33.57 പോയിന്റ് ഉയർന്ന് 69,584.60 നിലവാരത്തിലും നിഫ്റ്റി 19.95 പോയിന്റ് നേട്ടത്തിൽ 20,926.35 നിലവാരത്തിലും ക്ലോസ് ചെയ്തു. ഓട്ടോ, ഫാർമ, മെറ്റൽ ഓഹരികളുടെ മുന്നേറ്റമാണ് സൂചികകളെ പച്ചതൊടീപ്പിച്ചത്. ഐടി ഓഹരികൾ ഇടിഞ്ഞു.
എൻടിപിസി, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെക്ടറുകളിൽ, ഓട്ടോ, പവർ, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ഐടി സൂചിക ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 5 പോയിന്റ് ഇടിഞ്ഞ് 47,092 ലും മിഡ്‌ക്യാപ് സൂചിക 391 പോയിന്റ് ഉയർന്ന് 44,947 ലും എത്തി.

ശ്രദ്ധേയമായ ഓഹരികൾ
അമേരിക്കയിലെ നവംബറിലെ ഉപഭോക്തൃ വില സൂചികയിൽ മാസാടിസ്ഥാനത്തിൽ അപ്രതീക്ഷിതമായ വർധനവിനെ തുടർന്ന് യുഎസ് വരുമാനമുള്ള ഐടി കമ്പനികൾ ബുധനാഴ്ച ഇടിഞ്ഞു. ഉപഭോക്തൃ വില സൂചിക നവംബറിൽ 0.1 ശതമാനമാണ് ഉയർന്നത്. പൊതുമേഖല പവർ കമ്പനികളായ ആർഇസി, പിഎഫ്സി എന്നിവ 9 ശതമാനം വരെ ഉയർന്ന് റെക്കോർഡ് ഉയരം തൊട്ടു. മിഡ്കാപിലെ പ്രധാന നേട്ടക്കാർ ഇരുവരുമണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ 2 ശതമാനം ഉയർന്നു.
3.09 കോടി ഓഹരികൾ ബ്ലോക്ക് ഡീൽ വഴി കൈമാറ്റം ചെയ്തതിന് ശേഷം ആക്‌സിസ് ബാങ്ക് 1 ശതമാനത്തിലധികം ഇടിഞ്ഞു. ആരോഗ്യകരമായ വോളിയം വർധനവോടെ ജിഎംആർ എയർപോർട്ടസ് 5 ശതമാനം ഉയർന്നു. പ്രസ്റ്റീജ് എസ്റ്റേറ്റ് ഏകദേശം 6ശതമാനവും ഇൻഡിഗോ 2 ശതമാവും ഉയർന്ന് വ്യാപാരം അവസാനിച്ചു. പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ എൻഎംഡിസി 4 ശതമാനം ഉയർന്നു.
ഡോളറിനെതിരെ രൂപ ഇടിഞ്ഞു. 2 പൈസ ഇടിഞ്ഞ് 83.40 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 83.38 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
