കമ്പനികളുടെ കോർപ്പറേറ്റ് നടപടികളിലൊന്നാണ് ബോണസ് ഓഹരി. കമ്പനികൾ ബിസിനസിൽ നിന്നുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് നിക്ഷേപകരുമായി പങ്കിടാനാണ് പൊതുവെ ലാഭവിഹിതവും ബോണസ് ഓഹരികളും പ്രഖ്യാപിക്കുന്നത്. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ ഓഹരികൾ നൽകുന്നതിനായി കമ്പനികൾ ബോണസ് ഓഹരികൾ പ്രഖ്യാപിക്കുന്നത്. ഈ വാരത്തിൽ ബോണസ് ഇഷ്യുവിന് റെക്കോർഡ് തീയതി പ്രഖ്യാപിച്ച ഓഹരിയാണ് അവാന്റല്‍ ലിമിറ്റഡ്.
അവാന്റൽ
ടെലികോം ഉൽപ്പന്നങ്ങളും സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അവന്റൽ ലിമിറ്റഡ്. ഹൈ പവർ ബ്രോഡ് ബാൻഡ് വയർലെസ്, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ബ്രോഡ് ബാൻഡ് ആക്‌സസ് സാങ്കേതികവിദ്യകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും നിർമാണത്തിലുമാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്.

ബോണസ് ഇഷ്യു
നവംബര്‍ 11 നാണ് അവാന്റൽ ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. 2:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഇഷ്യു നടത്തുന്നത്. 2 രൂപ മുഖവിലയുള്ള കമ്പനിയുടെ ഒരു ഇക്വിറ്റി ഓഹരി കയ്യിലുള്ളവര്‍ക്ക് ബോണസായി 2 ഇര്വിറ്റി ഓഹരികള്‍ ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി നവംബര്‍ 24 ആണ്. അതായത് ബോണസ് ഓഹരികള്‍ ആവശ്യമുള്ളവര്‍ നവംബര്‍ 24 ന് മുന്നോടിയായി ഓഹരികള്‍ സ്വന്തമാക്കണം.
ഓഹരി പ്രകടനം
ബുധനാഴ്ച 354.05 രൂപയിലാണ് അവാന്റൽ ഓഹരി വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിെ താഴ്ന്ന വില 66 രൂപയും 52 ആഴ്ച ഉയര്‍ന്ന വില 370 രൂപയുമണ്. ഒരാഴ്ചയ്ക്കിടെ 2.97 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍.
ഒരു മാസത്തിനിടെ ഓഹരി 14 ശതമാനവും മൂന്ന് മാസത്തിനിടെ 53 ശതമാനവും റിട്ടേണ്‍ നല്‍കി. 2023 ല്‍ 364.54 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 1 വര്‍ഷത്തിനിടെ 301.81 ശതമാനം ഉയര്‍ന്നു. 3 വര്‍ഷത്തിനിടെ 1,913.61 ശതമാനമാണ് ഓഹരിയുടെ റിട്ടേണ്‍.
സാമ്പത്തികം
2023 സെപ്റ്റംബർ 30 ന് അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് അവാന്റൽ നടത്തിയത്. കമ്പനിയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 50.41 ശതമാനം വർധിച്ച് 54.6 കോടി രൂപയായി, കഴിഞ്ഞ വർഷം സെപ്തംബർ പാദത്തിൽ 36.3 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
കമ്പനിയുടെ ഇബിഐടിഡിഎ 138 ശതമാനം ഉയർന്ന് 25.5 കോടി രൂപയായി. 2022 സെപ്തംബർ പാദത്തിൽ ഇത് 10.7 കോടി രൂപയായിരുന്നു, 16.07 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോൾ കമ്പനിയുടെ ലാഭത്തിൽ 161.6 ശതമാനത്തിന്റെ വർധനവാണ് വാർഷികാടിസ്ഥാനത്തിലുണ്ടായത്.
കോർപ്പറേറ്റ് നടപടികൾ
ഈ വാരം ഇനി നടക്കാനിരിക്കുന്ന മറ്റു കോർപ്പറേറ്റ് നടപടികൾ ഓഹരി വിഭജനമാണ്. ഷൈലി എൻജിനീയറിംഗ് പ്ലാസ്റ്റിക്സ് ഓഹരികൾ 5:1 അനുപാതത്തിൽ ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. 10രൂപ മുഖവിലയുള്ള ഓഹരികൾ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി നവംബർ 23 ആണ്.
റാവൽഗാവ് ഷുഗർ ഫാം ഓഹരികൾ 1:5 അനുപാതത്തിൽ ഓഹരി വിഭജനം നടത്തും. 50 രൂപ മുഖവിലയുള്ള ഓഹരികൾ 10 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുന്നത്. നവംബർ 24-ന് ഓഹരികൾ എക്‌സ്‌പ്ലിറ്റ് ട്രേഡ് ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications