വിപണി ഇടിവിൽ നിന്നും തിരിച്ചു വരവിന്റെ പാതിയിലാണ്. വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിച്ച വിപണി തിങ്കളാഴ്ചയും ഇതേ നേട്ടം നിലനിർത്തി. വീണ്ടും 17,800 നിലവാരത്തിലെത്തിയ നിഫ്റ്റി തിങ്കളാഴ്ച 17,711.45ലും സെൻസെക്സ് 60224.46 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി ഇടത്തരം കാലത്തേക്ക് നിക്ഷേപിച്ചാൽ മികച്ച ലാഭം നേടിയെടുക്കാം. ഇതിനായി ആക്സിസ് സെക്യൂരിറ്റീസ് നിർദ്ദേശിച്ച 16 ഓഹരികൾ നോക്കാം.
ഇടത്തരം, ദീർഘകാലത്തേക്ക് മൊത്തത്തിൽ വിപണി പോസ്റ്റീവായി തുടരുമെങ്കിലും ഹ്രസ്വകാലത്തേക്ക് ചാഞ്ചാട്ടമാണ് ആക്സിസ് സെക്യൂരിറ്റീസ് പ്രവചിക്കുന്നത്. നിലവിൽ 'ബൈ ഓൺ ഡിപ്‌സ്' വിപണിയാണ്. ഇത് കണക്കിലെടുത്ത് മികച്ച പണ ലഭ്യത നിലനിർത്തി മികച്ച നിലവാരത്തിലുള്ള ഓഹരികൾ വാങ്ങാനാണ് ആക്സിസ് സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നത്. 12-18 മാസ കാലയളവിൽ നേട്ടം തരുന്ന ഓഹരികളെ അറിയാം.

ഐസിഐസിഐ ബാങ്ക്
റീട്ടെയില്‍, കോര്‍പ്പറേറ്റ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നാണ് ഐസിഐസിഐ ബാങ്ക്. മൂന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാന വളര്‍ച്ച നേടി.
റീട്ടെയില്‍, കൊമേഴ്സ്യല്‍ ബാങ്കിംഗ്, എസ്എംഇ സെഗ്മെന്റുകള്‍ വർഷന്തോറും വളരുകയാണ്. ആക്സിസ് സെക്യൂരിറ്റീസ് 1,150 രൂപ ലക്ഷ്യ വിലയില്‍ ഐസിഐസിഐ ബാങ്ക് വാങ്ങാമെന്നാണ് നിർദ്ദേശിക്കുന്നത്. വിപണ വില- 868.60 രൂപ. നേട്ടം- 32.39%.
ടെക് മഹീന്ദ്ര
ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളും കൺസൾട്ടസി സേവനങ്ങളും നൽകുന്ന കമ്പനിയാണ് ടെക് മഹീന്ദ്ര. ടെക് മഹീന്ദ്രയുടെ മികച്ച സേവനങ്ങളും ഒന്നിലധികം ദീര്‍ഘകാല കരാറുകളും കമ്പനിയുടെ വരുമാന വളര്‍ച്ചയെ സ്വാധീനിക്കും. ഇപ്പോള്‍ വാങ്ങിയാല്‍ 17 ശതമാനം നേട്ടമാണ് ബ്രോക്കറേജ് പറയുന്നത്. ലക്ഷ്യ വില- 1,300 രൂപ.വിപണി വില- 1,088.25 രൂപ.
മാരുതി സുസൂക്കി
ഇന്ത്യയിലെ മുൻനിര കാർ നിർമാണ കമ്പനിയാണ് മാരുതി സുസൂക്കി. ജനുവരിയിലെ കണക്ക് പ്രകാരം 1.50 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. 44.10 ശതമാനം വിപണി വിഹിതവുമായി മുന്നിലാണ് കമ്പനി. പുതുതായി സമാരംഭിച്ച ജിമിക്ക്, ഫ്രോങ്സ് എന്നിവയുടെ ബുക്കിംഗ് മികച്ച വളർച്ച പ്രതീക്ഷിക്കുന്നു. മാരുതി സുസൂക്കിയുടെ ലക്ഷ്യ വിലയായി 9,760 രൂപയാണ് ബ്രോക്കറേജ് നിശ്ചയിച്ചിട്ടുള്ളത്. വിപണി വില- 8631.45. നേട്ടം- 13.07%.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. ബാങ്കിന്റെ ആസ്തി ഗുണനിലവാര പ്രകടനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. സുസ്ഥിരമായ നെറ്റ് ഇന്ററസ്റ്റ് മാർജിൻ, ശക്തമായ മുന്നേറ്റങ്ങളുടെ വളര്‍ച്ച, ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യകരമായ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം, മതിയായ മൂലധനം എന്നിവ എസ്ബിഐയുടെ ശക്തമായ നേട്ടങ്ങളാണ്. ആക്സിസ് സെക്യൂരിറ്റീസ് 750 രൂപയാണ് ലക്ഷ്യ വിലയായി നിശ്ചയിചിട്ടുള്ളത്. വിപണി വില- 561.80. നേട്ടം- 33.49%.
ഇൻഫോസിസ്
ഇന്ത്യന്‍ ഐടി വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇന്‍ഫോസിസ്. രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുമാണിത്. ഇൻഫോസിസ് ഇപ്പോൾ വാങ്ങിയാൽ 21 ശതമാനം നേട്ടം ലഭിക്കും. ലക്ഷ്യ വിലയായി ആക്സിസ് സെക്യൂരിറ്റീസ് നിശ്ചയിച്ചിട്ടുള്ളത് 1800 രൂപയാണ്. വിപണി വില- 1,506.60 രൂപ.
ബജാജ് ഫിനാന്‍സ്
ബാജാജ് ഫിന്‍സെര്‍വിന്റെ വായ്പ വിഭാഗമാണ് ബജാജ് പിനാന്‍സ്. എന്‍ബിഎഫ്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 50 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ആക്സിസ് ബാങ്ക് ലക്ഷ്യ വിലയായി നിശ്ചയിച്ചിട്ടുള്ളത് 7,400 രൂപയാണ്. വിപണി വില-6,137.50 രൂപ. നേട്ടം 20.5%.
ഐടിസി
എഫ്എംസിജി, ഹോട്ടലുകൾ, സോഫ്റ്റ്‌വെയർ, പാക്കേജിംഗ്, പേപ്പർബോർഡുകൾ, സ്പെഷ്യാലിറ്റി പേപ്പറുകൾ, അഗ്രിബിസിനസ് തുടങ്ങിയ വ്യവസായങ്ങളിലുട നീളം സാന്നിധ്യമുള്ള കമ്പനിയാണ് ഐടിസി. ഐടിസിയുടെ എല്ലാ ബിസിനസുകളും ശരിയായ പാതയിലായതിനാല്‍ വളർച്ച കൂടുതല്‍ ശക്തമാകുമെന്ന് ആക്സിസ് സെക്യൂരിറ്റി വിലയിരുത്തൽ.
സിഗരറ്റ് സെഗ്മെന്റിലെ വിപണി വിഹിത നേട്ടങ്ങളും പുതിയ ഉല്‍പ്പന്ന ലോഞ്ചുകളും വളർച്ചയുണ്ടാക്കും. ഐടിസി ഓഹരികൾക്ക് 460 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. വിപണി വില- 388.50 രൂപ. നേട്ടം-18.4%.
ഡാല്‍മിയ ഭാരത്
രാജ്യത്തെ സിമന്റ് കമ്പനികളില്‍ അഞ്ചാം സ്ഥാനം ഡാല്‍മിക ഭാരതി ലിമിറ്റഡിനാണ്. തമിഴ്‌നാട്, ആന്ധ്രാ സംസ്ഥാനങ്ങളിലെ 2 നിര്‍മാണ യൂണിറ്റുകളില്‍ നിന്നാണ് 9 ദശലക്ഷം ടണ്ണിന്റെ ഉത്പാദന ശേഷി കമ്പനിക്കുണ്ട്.
പ്രധാന വിപണികളില്‍ സിമന്റ് ഡിമാന്‍റ് വര്‍ധിപ്പിക്കുന്നത്, ചെലവ് ചുരുക്കൽ നടപടികള്‍, ശേഷി വിപുലീകരച്ചതോടെയുള്ള പ്രീമിയം സിമന്റ് വില്പന വർധനവ് എന്നിവ കമ്പനിയുടെ വളർച്ചയുടെ ഘടകമാണ്. ആക്സിസ് സെക്യൂരിറ്റീസ് ലക്ഷ്യ വിലയായി നിശ്ചയിച്ചത് 2,120 രൂപയാണ്. വിപണി വില-1,827.10 രൂപ. നേട്ടം- 15%.
പോളിലാബ് ഇന്ത്യ
വയറുകളും കേബിളുകളുടെയും നിർമാണ വിതരണ കമ്പനിയാണ് പോളിലാബ് ഇന്ത്യ ലിമിറ്റഡ്. 24 ശതമാനത്തിലധിം വിപണി വിഹിതം കേബിൾ, വയർ മേഖലയിലുണ്ട്. മികച്ച വിതരണ ശ്രംഖലയും ബ്രാൻഡും ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കല്‍ ഗുഡ്സ് (FMEG) വിഭാഗത്തിൽ ഉയർന്ന വിപണി വിഹിതം നിലനിർത്താൻ സഹായിക്കുന്നു. ലക്ഷ്യ വില- 3,390 രൂപ. വിപണി വില- 3,064 രൂപ. നേട്ടം- 10.6%.
ഫെഡറല്‍ ബാങ്ക്
ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. 1.12 കോടി ഉപഭോക്താക്കളും 1,400-ഓളം ശാഖകളും 1,400-ലേറെ എ.ടി.എമ്മുകളും ബാങ്കിനുണ്ട്. ലക്ഷ്യ വിലയായി ആക്സിസ് സെക്യൂരിറ്റീസ് നിശ്ചയിചിരിക്കുന്നത് 170 രൂപയാണ്. വിപണി വില- 134 രൂപ. നേട്ടം- 26.8%.
വരുണ്‍ ബീവറേജ്
പ്രമുഖ ശീതള പാനീയ നിര്‍മാതാക്കളും പെപ്‌സികോയുടെ ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയുമാണ് വരുണ്‍ ബിവറേജസ്. വേനല്‍ക്കാലത്തിത്ത് വില്പനയിൽ വർധനവ് പ്രതീക്ഷിക്കുന്നതിനൊപ്പം നിലവിലെ വിപണി സാഹചര്യത്തിന് കീഴില്‍ കമ്പനി മികച്ച നിലയിലാണ്. ലക്ഷ്യ വില- 1,500 രൂപ. വിപണി വില-1,352 രൂപ. നേട്ടം-10.9%.

അശോക് ലെയ്ലാൻഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് അശോക് ലെയ്ലാൻഡ്. 9 പ്ലാന്റുകൾ ലെയലാൻഡിനുണ്ട്. മെച്ചപ്പെട്ട ചരക്ക് ഗതാഗത ഉപയോഗം കാരണം ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ എന്നിവ വില്പന വർധനവ് കാണുന്നു.
ഐസിആർഎ റിപ്പോർട്ട് അനുസരിച്ച് പ്രാദേശിക വാണിജ്യ വാഹന വിപണി വര്‍ഷം തോറും 9 ശതമാനം വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 175 രൂപ ലക്ഷ്യവിലയില്‍ അശോക് ലെയ്ലാൻഡ് വാങ്ങാം. വിപണി വില- 146.05രൂപ. നേട്ടം- 19%.
ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്
ക്യാൻസർ കെയർ സേവനങ്ങൾ നൽകുന്നൊരു ഇന്ത്യൻ കമ്പനിയാണ് ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്. ഫെർട്ടിലിറ്റി ക്ലിനിക്ക്, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്‌സ്, ഗ്യാസ്ട്രോഎൻട്രോളജി, യൂറോളജി, പൾമണറി, ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകുന്ന മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളും കമ്പനിക്കുണ്ട്. ലക്ഷ്യവില- 330 രൂപ. വിപണി വില- 279 രൂപ. നേട്ടം- 18.7%.
സിസിഎല്‍ പ്രൊഡക്ട് ലിമിറ്റഡ്
കോഫി നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയാണ് സിസിഎൽ പ്രൊഡക്ട് ലിമിറ്റഡ്. സ്പ്രേ ഡ്രൈഡ് കോഫി പൗഡർ, സ്പ്രേ ഡ്രൈഡ് അഗ്ലോമറേറ്റഡ് / ഗ്രാനേറ്റഡ് കോഫി, ഫ്രീസ് ഡ്രൈഡ് കോഫി തുടങ്ങിയവയാണ് പ്രധാന ഉത്പ്പന്നങ്ങൾ. ആക്സിസ് സെക്യൂരിറ്റിസ് ലക്ഷ്യവില- 650 രൂപ. വിപണി വില- 561 രൂപ. നേട്ടം- 15.86%.
പ്രജ് ഇൻഡസ്ട്രീസ്
ഇന്ത്യൻ മൾട്ടിനാഷണൽ പ്രോസസ് ആൻഡ് പ്രോജക്ട് എഞ്ചിനീയറിംഗ് കമ്പനിയാണ് പ്രജ് ഇൻഡസ്ട്രീസ്. കമ്പനിക്ക് ദക്ഷിണാഫ്രിക്ക, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ബിസിനസുണ്ട്. ആക്സിസ് സെക്യൂരിറ്റീസ് ലക്ഷ്യ വില- 550 രൂപ. വിപണി വില- 347 രൂപ. നേട്ടം-58%.
പിഎന്‍സി ഇന്‍ഫ്രാടെക്
ബിൽറ്റ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ പ്രോജക്ടുകൾ, എയർപോർട്ട് റൺവേ പാലങ്ങൾ, ഫ്ലൈ ഓവറുകൾ, പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ എന്നി അടിസ്ഥാന സൗകര്യ നിർമാണത്തിൽ ഏർപ്പെട്ട കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ലക്ഷ്യവില- 390 രൂപ. വിപണി വില- 292.90 നേട്ടം- 42%.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്



Click it and Unblock the Notifications