ഇന്ത്യൻ ആഭ്യന്തര സൂചികകൾ കനത്ത ചാഞ്ചാട്ടം കാണിക്കുന്ന ഘട്ടത്തിലും ശക്തമായ മുന്നേറ്റ സ്വഭാവമാണ് സ്മോൾ കാപ് സൂചികകളുടേത്. വിപണി ഇടിയുമ്പോൾ പോലും സ്മോൾ കാപ് സൂചികളിലുണ്ടാക്കുന്ന മുന്നേറ്റം ഇത് കാണിക്കുന്നു. നിലവിൽ 37,872.74 എന്ന 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലാണ് ബിഎസ്ഇ സ്മോൾകാപ് സൂചികയുള്ളത്.
2023 ൽ ഇതുവരെ 75 സ്മോൾ കാപ് ഓഹരികളാണ് മൾട്ടിബാഗർ റിട്ടേൺ നൽകിയത്. ഓഹരികളിലെ മുന്നേറ്റം തുടരുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന. ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ഇപ്പോൾ വാങ്ങാൻ നിർദ്ദേശിക്കുന്ന പ്രധാന സ്മോൾ കാപ് ഓഹരികളെ പരിശോധിക്കാം.
കിർലോസ്കർ ബ്രദേഴ്സ്
സെൻട്രിഫ്യൂഗൽ പമ്പുകളും വാൽവുകളും നിർമിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയാണ് കിർലോസ്കർ ബ്രദേഴ്സ്. ആക്സിസ് സെക്യൂരിറ്റീസിന്റെ നിർദ്ദേശ പ്രകാരം കിർലോസ്കർ ബ്രദേഴ്സ് ഓഹരികൾക്ക് നൽകുന്ന ലക്ഷ്യവില 970 രൂപയാണ്. 830.25 രൂപയിൽ ലഭ്യമായ ഓഹരിയിൽ 17 ശതമാനം വളർച്ച സാധ്യതയുണ്ട്. കമ്പനിയുടെ ഓർഡർ ബുക്കിലുള്ള ശക്തമായ മുന്നേറ്റം, സേവന മേഖലയിൽ നിന്നുള്ള വരുമാന വിഹിതത്തിലെ വർധനവ് തുടങ്ങിയവയാണ് ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന പിന്തുണ.

ജെടിഎൽ ഇൻഡസ്ട്രീസ്
ഇലക്ട്രിക് റെസിസ്റ്റൻസ് വെൽഡഡ് (ERW) സ്റ്റീൽ പൈപ്പുകളടക്കം ഇന്ത്യയിലെ ഏറ്റവും വലിയ സെക്ഷൻ പൈപ്പ് ആൻഡ് ട്യൂബ് നിർമാതാക്കളാണ് ജെടിഎൽ ഇൻഡസ്ട്രീസ്. വർഷത്തിൽ 6 ലക്ഷം മെട്രിക്ക് ടൺ ഉത്പാദന ശേഷി കമ്പനിക്കുണ്ട്. 470 രൂപയാണ് ജെടിഎൽ ഇൻഡസ്ട്രീസ് ഓഹരികൾക്ക് ആക്സിസ് സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില. 417 രൂപയിൽ ലഭ്യമായ ഓഹരിയിൽ 12 ശതമാനം വളർച്ച സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്.
പ്രാജ് ഇൻഡസ്ട്രീസ്
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ പ്രോസസ് ആൻഡ് പ്രോജക്ട് എൻജിനീയറിംഗ് കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ്. എഥനോൾ, ബയോഡീസൽ ഉൽപ്പാദനങ്ങൾക്കായി നിരവധി പ്രക്രിയകളും സംവിധാനങ്ങളും ഈ ബയോഫ്യൂവൽ ടെക്നോളജി കമ്പനി നൽകുന്നു. കമ്പനിക്ക് ദക്ഷിണാഫ്രിക്ക, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്.
550 രൂപയാണ് ആക്സിസ് സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില. 504 രൂപയിൽ ലഭ്യമായ ഓഹരിയിൽ 9 ശതമാനം മുന്നേറ്റ സാധ്യത കാണുന്നു. എഥനോളിന്റെ മൊത്തത്തിലുള്ള ഡിമാൻഡ്-സപ്ലൈ വിടവ്, ധാന്യം അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികളോടുള്ള വർധിച്ച എന്നിവ ഓഹരിക്ക് ഗുണകരമാകുന്ന കാര്യമാണ്.
സിസിഎൽ പ്രൊഡക്ട്സ്
വിവിധതരം കാപ്പിപ്പൊടിയുടെ ഉത്പാദന, വിതരണ ബിസിനസിൽ ഏർപ്പെട്ട കമ്പനിയാണ് കോണ്ടിനന്റല്‍ കോഫി അഥവാ സിസിഎല്‍ പ്രൊഡക്ട്സ്. ഇന്‍സ്റ്റന്റ് കോഫി, പ്യുവര്‍ സോലുബിള്‍ കോഫി, ഫ്ലേവേര്‍ഡ് കോഫി തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നു.
ബിസിനസിൽ ശക്തമായ മുന്നേറ്റം കാണിക്കുന്ന സിസിഎൽ പ്രൊഡക്ട്സിന്റെ ഓഹരികൾ 750 രൂപ വരെ മുന്നേറാമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശം. ഓഹരിക്ക് 24 ശതമാനം മുന്നേറ്റമാണ് ബ്രോക്കറേജ് കാണുന്നത്.
അന്താരാഷ്ട്ര വിപണികളിൽ ശക്തമായ ചുവടുവെപ്പ് വിപണി വിഹിതത്തിലും പുതിയ ബിസിനസ് ആക്സസ് ചെയ്യുന്നതിനും സഹായിക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ചെലവ് കുറഞ്ഞ ബിസിനസ് മോഡൽ, ഉത്പാദന ശേഷി ഇരട്ടിയാക്കുന്ന നടപടി, ഉയർന്ന മാർജിൻ നൽകുന്ന ബ്രാൻഡഡ് റീട്ടെയിൽ ബിസിനസിലേക്കുള്ള വരവ് എന്നിവ കമ്പനിയുടെ വളർച്ച സാധ്യതയായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.
പിഎൻസി ഇൻഫ്രാടെക്
ഹൈവേ, റൺവേ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ, പവർ ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന നിർമാണ കമ്പനിയാണ് പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ്. ശക്തവും വൈവിധ്യമാർന്ന ഓർഡർ ബുക്ക്, ആരോഗ്യകരമായ ബിഡ്ഡിംഗ് പൈപ്പ്ലൈൻ, പുതിയ ഓർഡറുകൾ, നിർമാണ രംഗത്തെ അവസരങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഓഹരി 425 രൂപയിലേക്ക് ഉയരാമെന്ന് ആക്സിസ് സെക്യൂറ്റീസ് നിർദ്ദേശിക്കുന്നു. ഓഹരിക്ക് 28 ശതമാനം മുന്നേറ്റ സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications