ബാങ്കിംഗ് തകർച്ച വാർത്തകളിൽ നിന്ന് തിരികെ കയറുന്ന വിപണിയെയാണ് കഴിഞ്ഞ വ്യാപാര ആഴ്ചകളിൽ കാണുന്നത്. ഇതിന് അനുബന്ധമായി ഓഹരികളും മുന്നേറുകയാണ്. തുടർച്ചയായ 6-ാം വ്യാപാര ദിനവും നേട്ടത്തിൽ അവസാനിച്ച വിപണി ചൊവ്വാഴ്ചയും ശുഭസൂചനയാണ് കാണിക്കുന്നത്. സെൻസെക്സ് 299 പോയിന്റുയർന്ന് 60146.42 ലും നിഫ്റ്റി 89.30 പോയിന്റ് ഉയർന്ന് 17713.30 ലുമാണ് വ്യാപാരം നടത്തുന്നത്.
ഏപ്രിൽ മാസത്തിൽ മികച്ച വളർച്ച സാധ്യത കാണിക്കുന്ന 5 മിഡ്കാപ് ഓഹരികളെ ആക്സിസ് സെക്യൂരിറ്റീസ് വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഡാൽമിയ ഭാരത്
80 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡാൽമിയ ഭാരതിന് സിമന്റ്, റിഫ്രാക്ടറി, പഞ്ചസാര തുടങ്ങിയ മേഖലകളിൽ ബിസിനസുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്നായ ഡാല്‍മിയ ഭാരതിന് 33 ദശലക്ഷം വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്.
വിപണികളിൽ വർധിച്ചുവരുന്ന സിമൻറ് ഡിമാൻഡ്, ചെലവ് ചുരുക്ക്ൽ നടപടികൾ, പ്രീമിയം സിമന്റ് വില്പന വർധിപ്പിക്കൽ എന്നിവ കമ്പനിയുടെ വരുമാനവും ലാഭവും വളരാൻ കാരണമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റിയുടെ വിലയിരുത്തൽ. 2,260 രൂപയാണ് ആക്സിസ് സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില. ഇത് നിലവിലെ വിലയേക്കാൾ 15 ശതമാനം ഉയരെയാണ്. ചൊവ്വാഴ്ച 2000 രൂപയിവാണ് ഡാൽമിയ ഭാരത് ട്രേഡ് ചെയ്യുന്നത്.

2. പോളികാബ് ഇന്ത്യ
ഇന്ത്യയിലെ മുൻനിര വയർ, കേബിൾ നിർമാണ കമ്പനിയാണ് പോളികാബ് ഇന്ത്യ. 50 വർഷകാലം ബിസിനസ് രംഗത്തുള്ള പോളികാബ് വീട്ടാവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള ഇലക്ട്രിക്കൽ ഉത്പ്പന്നങ്ങൾ നിർമിക്കുന്നു. കേബിൾ, വയർ എന്നിവ കൂടാതെ ഇലക്ട്രിക്കൽ ഫാൻ, എൽഇഡി ലൈറ്റ്, സ്വിച്ച്, സോളാർ ഉത്പ്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുന്നു.
24 ശതമാനം മാര്‍ക്കറ്റ് ഷെയറോടെ കേബിള്‍ ആന്‍ഡ് വയര്‍ വിപണിയില്‍ കമ്പനി മുന്നേറുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നു. മികച്ച വിതരണ ശ്രംഖലയും ബ്രാന്‍ഡ് നെയിമും കമ്പനിക്ക് സഹായകമാകും.
എക്‌സ്ട്ര ഹൈ വോള്‍ട്ടേജ് സെഗ്മെന്റിലേക്കുള്ള പ്രവേശനം ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വരുമാനത്തെ സഹായിക്കും. ഇത് ഓഹരി വിലയില്‍ 18 ശതമാനം മുന്നേറ്റമുണ്ടാക്കുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. ചൊവ്വാഴ്ച 3024 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
3. ഫെഡറല്‍ ബാങ്ക്
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കിന് 170 രൂപയിലേക്ക് മുന്നേറുമെന്നാണ് ആക്‌സിസ് ബാങ്ക് സൂചിപ്പിക്കുന്നത്. നിലവിലെ വിപണി വിലയില്‍ നിന്ന് 28 ശതമാനം മുന്നേറ്റമാണിത്. റീട്ടെയില്‍ ഫോക്കസ്, ശക്തമായ ഫീസ് വരുമാനം, മതിയായ മൂലധനവല്‍ക്കരണം, അനുയോജ്യമായ പ്രൊവിഷനിംഗ് എന്നിവ ഫെഡറല്‍ ബാങ്കിന്റെ പോസറ്റീവ് ഘടകങ്ങളാണ്.
ഉയര്‍ന്ന റേറ്റിംഗ് ഉള്ള കോര്‍പ്പറേറ്റ്, റീട്ടെയില്‍ വായ്പകളിലേക്ക് ഫെഡറല്‍ ബാങ്ക് കടക്കുന്നുണ്ട്. ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ലിക്വിഡിറ്റി കവറേജ് റേഷ്യോയും ഫെഡറല്‍ ബാങ്കിനുണ്ട്. ചൊവ്വാഴ്ച 128 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്.
4. വരുൺ ബീവറേജ്
കാർബണേറ്റഡ്, നോൺ കാർബണേറ്റഡ് ശീതളപാനീയ നിർമാണ- വിതരണ കമ്പനിയാണ് വരുൺ ബിവറേജ്. ഇന്ത്യയിലെ പെപ്സിക്കോയുടെ ലൈസൻസും വരുൺ ബിവറേജിനാണ്. വേനൽ കാലത്ത് വരുൺ ബിവറേജ്സിൽ മുന്നേറ്റം ആക്സിസ് സെക്യൂരിറ്റീസ് കാണുന്നുണ്ട്.
1 വർഷത്തിനുള്ളിൽ 12 ശതമാനം ഉയർന്ന് 1,550 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വില്പന വർധിക്കുന്നതിനാൽ നിലവിലെ വിപണി സാഹചര്യം വരുൺ ബീവറേജിന് അനുകൂലമാണ്. 1,426.35 രൂപയിലാണ് ചൊവ്വാഴ്ച രാവിലെ ഓഹരികൾ വ്യാപാരം നടക്കുന്നത്.

5. അശോക് ലെയ്ലാൻഡ്
ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിർമാണ കമ്പനിയാണ് അശോക് ലെയ്ലാൻഡ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമാതാക്കളാണ്. 175 രൂപയിലേക്ക് അശോക് ലെയ്ലാൻഡ് ഓഹരികളെത്തുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസിന്റെ വിശകലനം. 26 ശതമാനം ഉയർച്ചയാണിത് കാണിക്കുന്നത്. ചൊവ്വാഴ്ച 138.65 രൂപയിലാണ് അശോക് ലെയ്ലാൻഡ് ഓഹരികൾ വ്യാപാരം നടക്കുന്നത്.
ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിനോടൊപ്പം ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ, ബസുകൾ, ട്രാക്ടർ-ട്രെയിലർ, ഇവി, പ്രതിരോധ ഉപകരണങ്ങൾ/ വാഹനങ്ങൾ, കയറ്റുമതി, സ്പെയർ പാർട്സ് എന്നിവയിൽ വിപണി വിഹിതം ഉയർത്താനാണ് ലെയ്ലാൻഡിന്റെ നീക്കം. ഇത് ട്രക്ക് ബിസിനസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications