ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഓഫ് ഇന്ത്യ 6 മാസം വരെ കാലാവധിയുള്ള വായ്പകളുടെ എം‌സി‌എൽ‌ആർ നിരക്ക് 10 ബേസിസ് പോയിന്റെ കുറച്ചു. ഭവനവായ്പയുടെ പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിവർഷം എട്ട് ശതമാനം പലിശയ്ക്കാണ് ഭവന വായ്പ ലഭ്യമാകുന്നത്. ഫെബ്രുവരി 10 മുതൽ വാഹന വായ്പകൾക്ക് 8.5 ശതമാനത്തിൽ കൂടുതൽ പലിശ ലഭിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ കാലാവധികളിലുമുള്ള വായ്പാ നിരക്കിൽ കുറവു വരുത്തിയിരുന്നു. ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കിന്റെ (എംസി‌എൽ‌ആർ) നാമമാത്ര ചെലവ് 5 ബേസിസ് പോയിൻറ് (0.5 ശതമാനം പോയിന്റ്) കുറയ്ക്കുമെന്നും പുതിയ നിരക്കുകൾ ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുമെന്നും ബാങ്ക് അറിയിച്ചു.

എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?

ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും

റിസർവ് ബാങ്കിന്റെ വായ്പാനയ സമിതി (എം‌പി‌സി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനമാക്കി നിലനിർത്തിയതിന് തൊട്ടുപിന്നാലെയാണ് വിവിധ ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്ക് മാറ്റങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പണം നൽകുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക്.

എച്ച്‌ഡിഎഫ്‌സി ഭവനവായ്‌‌പയ്‌ക്ക് മേൽ 8 മുതൽ 8.5 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. 2020 മാർച്ച് 31 വരെ എച്ച്‌ഡിഎഫ്‌സി ഭവന വായ്‌പയ്‌ക്കുള്ള പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

സിബിൽ സ്‌കോർ നിർണ്ണയിക്കുന്നതെങ്ങനെയാണ്? ഓൺലൈനായി എങ്ങനെ പരിശോധിക്കാം? 

English summary

Bank of India cuts interest rates on home and auto loans ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കും

Bank of India has reduced the MCLR rate for loans up to 6 months by 10 basis points details in malayalam.
Story first published: Saturday, February 8, 2020, 18:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X