ബാങ്കുകൾ പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ ഒരു വ്യക്തി വായ്‌പയ്‌ക്കായി അപേക്ഷിക്കുമ്പോൾ, ആ സ്ഥാപനം സാധാരണയായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഇങ്ങനെ വായ്‌പ എടുക്കുന്നവരുടെ തിരിച്ചടയ്‌ക്കാനുള്ള ശേഷി അളക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ. ക്രെഡിറ്റ് സ്‌കോർ നൽകുന്ന ഒരുപാട് കമ്പനികൾ ഇന്ത്യയിലുണ്ട് അങ്ങനെ ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് സിബിൽ (ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ). സൗജന്യമായി ക്രെഡിറ്റ് സ്‌കോർ അറിയാനുള്ള നിരവധി വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉണ്ടെങ്കിലും ഏറെ അറിയപ്പെടുന്ന ഏജൻസി സിബിൽ ആണ്.
ഒരാളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ കണക്കാക്കാം?
ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോർ അറിയാൻ സിബിൽ പരിശോധനയിലൂടെ പോകണം. ഏതെങ്കിലും വായ്‌പ അനുവദിക്കുന്നതിന് മുൻപാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സിബിൽ സ്കോർ പരിശോധിക്കാറ്. സിബിൽ പരിശോധനയിലൂടെ ഒരു ക്രെഡിറ്റ് സ്കോർ നൽകും, ഇത് സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ വളരെ താഴെയാണെങ്കിൽ നിങ്ങളുടെ വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. അതിനാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ പരിശോധിക്കുമ്പോൾ സ്കോർ 700-ന് മുകളിലായിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സൗജന്യമായി എങ്ങനെ പരിശോധിക്കാം:
2017 ജനുവരിയിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം, ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ, ഓൺലൈനിൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനും എല്ലാ വർഷവും സൗജന്യ ക്രെഡിറ്റ് സ്കോർ റിപ്പോർട്ട് ലഭിക്കാനും നിങ്ങളെ സഹായിക്കും.
വർഷത്തിലൊരിക്കൽ സൗജന്യ സിബിൽ റിപ്പോർട്ട് എങ്ങനെ നേടാം?
സിബിൽ സ്കോർ പരിശോധിക്കുന്നതിനായി ചെയ്യേണ്ട നാല് പ്രധാന ഘട്ടങ്ങൾ ഇവയാണ്:
1. ആദ്യം സിബിൽ വെബ്‌സൈറ്റ് സന്ദർശിക്കണം
2. നിങ്ങളുടെ പേര്, കോൺടാക്‌റ്റ് നമ്പർ, ഇമെയിൽ വിലാസം എന്നിവ പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകികൊണ്ട് ഒരു ഫോം പൂരിപ്പിക്കുക.
3. അടുത്ത ഘട്ടം നിങ്ങളുടെ പാൻ നമ്പർ ഉൾപ്പെടെ നിങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പൂരിപ്പിക്കുക എന്നതാണ്. ഇവ കൃത്യമായാണ് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
4. നിങ്ങളുടെ വായ്‌പകളെയും ക്രെഡിറ്റ് കാർഡുകളെയും കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ശരിയായി ഉത്തരം നൽകുക. അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ സിബിൽ സ്കോർ കണക്കാക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications