ചെെനയിലെ രണ്ടാം പാദ വളർച്ച കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെ രേഖപ്പെടുത്തിയതും പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളിലും ആഗോള സൂചനകൾ ദുർബലമായപ്പോഴും റെക്കോർഡ് ഉയരം താണ്ടി ആഭ്യന്തര വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരത്തിലെത്തിയ തിങ്കളാഴ്ച സൂചികകൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് 529.03 പോയിന്റ് ഉയർന്ന് 66,589.93 ലും നിഫ്റ്റി 147.00 പോയിന്റ് നേട്ടത്തോടെ 19,711.50 ലുമാണ് ക്ലോസ് ചെയ്തത്. 2,013 ഓഹരികളുടെ വിലയിൽ മുന്നേറ്റമുണ്ടായി. 1,559 ഓഹരികൾ ഇടിഞ്ഞപ്പോൾ 174 ഓഹരികളുടെ വിലയിൽ മാറ്റമില്ല. വ്യാപാരത്തിനിടെ സെൻസെക്സ് 66,656.21 എന്ന പുതിയ റെക്കോർഡിലെത്തി.
നേട്ടമുണ്ടാക്കി ബാങ്കിംഗ് ഓഹരികൾ
2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് 30 ശതമാനം വർധനവാണ് ലാഭത്തി നേടിയത്. ഇൻട്രാഡേയിലെ താഴ്ന്ന നിലയിൽ നിന്ന് തിരിച്ചു വന്ന ഓഹരികൾ 2.06 നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സിലെ നേട്ടത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് കൂടുതതൽ സംഭാവന നൽകിയത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ സെൻസെക്‌സിന് 213 പോയിന്റ് കൂട്ടിച്ചേർത്തു.

നിഫ്റ്റിയിൽ കുതിച്ചവർ
നിഫ്റ്റിയുടെ മുന്നേറ്റത്തിന് പ്രധാന സഹായികളായത് ഫിനാൻഷ്യൽ സർവീസ് ഓഹരികലാണ്. ഫിനാൻഷ്യൽ ഓഹരികൾ നിഫ്റ്റിക്ക് 88.8 പോയിന്റ് സംഭാവന നൽകി. ഓയിൽ, വാതക ഓഹരികൾ 44.5 പോയിന്റ് കൂട്ടിച്ചേർത്തു. നിഫ്റ്റി ഐടി ഇൻട്രാ-ഡേയിൽ 52 ആഴ്‌ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോകോർപ്പ്, ഒഎൻജിസി, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിലാണ്.
ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. പൊതുമേഖലാ ബാങ്ക് സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.3 ശതമാനവും സ്മോൾ കാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
പ്രധാന ഓഹരികൾ
റിലയൻസ് ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. പ്രൊമോട്ടർ മുഴുവൻ ഓഹരികളും 5,922 കോടി രൂപയ്ക്ക് വില്പന നടത്തുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ റൂട്ട് മൊബൈൽ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 17 ശതമാനം ഇടിഞ്ഞു. 800 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ കമ്പനി സ്വന്തമാക്കിയത് തിങ്കളാഴ്ച അശോക് ലെയ്‌ലാൻഡ് ഓഹരികൾക്ക് നേട്ടമായി. ഒരു ശതമാനം നേട്ടത്തിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
ശക്തമായ ആദ്യ പാദ ഫലം തുണച്ചപ്പോൾ സെൻട്രൽ ബാങ്ക് ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു. അതേസമയംആദ്യ പാദത്തിലെ ദുർബലമായ പ്രകടനം അവന്യൂ സൂപ്പർമാർക്കറ്റ് ഓഹരികളെ 3 ശതമാനം ഇടിച്ചു. തിങ്കളാഴ്ച മാത്രം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ വിപണി മൂല്യത്തിൽ 303 ലക്ഷം കോടിയാണ് കൂട്ടിച്ചേർത്തത്.
വിദേശ നിക്ഷേപം
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ജൂലൈ ആദ്യ പകുതിയിൽ 306.60 ബില്യൺ രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിലേക്ക് നടത്തിയത്. തുടർച്ചയായ അഞ്ചാം മാസത്തിലാണ് വിദേശ നിക്ഷേപകർ വാങ്ങൽ തുടരുന്നത്. തിങ്കളാഴ്ച ശക്തി വീണ്ടെടുത്ത രൂപ ഡോളറിനെതിരെ 13 പൈസ നേട്ടത്തിൽ 82.04 രൂപയിൽ ക്ലോസ് ചെയ്തു. തെള്ളിയാഴ്ച 82.17 രൂപയിലായിരുന്നു ക്ലോസിംഗ്. ഡോളർ ഇടിയുന്നതും വിദേശ നിക്ഷേപം ഒഴുകുന്നതുമാണ് രൂപ മെച്ചപ്പെടാനുള്ള കാരണം.
More From GoodReturns

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications