രണ്ട് ദിവസത്തെ ഇടിവിന് ശേഷം നേട്ടത്തിലേക്ക് തിരികെ എത്തി ആഭ്യന്തര സൂചികകൾ. ബാങ്കിംഗ് ഓഹരികളിലും എഫ്എംസിജി ഓഹരികളിലുമുണ്ടായ മുന്നേറ്റമാണ് വിപണിക്ക് നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 167.06 പോയിന്റ് നേട്ടത്തിൽ 71,595.49 നിലവാരത്തിലും നിഫ്റ്റി 64.55 പോയിന്റ് നേട്ടത്തിൽ 21,782.50 നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണി നേട്ടത്തിലാകുമ്പോഴും മിഡ്കാപ്, സ്മോൾകാപ് ഓഹരികളിൽ വലിയ ഇടിവ് നേരിട്ടു. സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ സമീപകാല നേട്ടത്തിന് ശേഷം വെള്ളിയാഴ്ച ഇടിവിലേക്ക് വീണു. മെറ്റൽ ഓഹരികളിലും ഇടിവ് കണ്ടു.

ഓഹരികൾ
നിഫ്റ്റി സൂചികയിൽ 27 ഓഹരികൾ നേട്ടത്തിലും ബാക്കി 23 എണ്ണം ഇടിവിലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഗ്രാസിം ഇൻഡസ്ട്രീസാണ്, ഓഹരി 5.92 ശതമാനം ഉയർന്നു. എസ്ബിഐ, അപ്പോളോ ഹോസ്പിറ്റൽസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവ 2-4 ശതമാനം നേട്ടമുണ്ടാക്കി.
നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. ഓഹരി 2.46 ശതമാനമാണ് ഇടിഞ്ഞത്. ഭാരതി എയർടെൽ, എൻടിപിസി, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകൾ. സമ്മിശ്രമായിരുന്നു നിഫ്റ്റി ബാങ്ക് കഴിഞ്ഞ ദിവസത്തെ കനത്ത വിൽപ്പനയ്ക്ക് ശേഷം നേട്ടമുണ്ടാക്കി. സൂചിക 1.38 ശതമാനം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ ഒരു ശതമാനവും നിഫ്റ്റി ഫാർമയിൽ 0.50 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ 1.54 ശതമാനം ഇടിഞ്ഞു. ഇതാണ് സെക്ടറൽ സൂചികകളിലെ ഏറ്റവും വലിയ നഷ്ടം.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ എന്നിവയും ഇടിഞ്ഞു. നിഫ്റ്റി മിഡ്കാപ് സൂചിക 0.89 ശതമാനവും നിഫ്റ്റി സ്മോൾകാപ് ഇൻഡെക്സ് 1.40 ശതമാനവും ഇടിഞ്ഞു.
ഉയർന്ന വാല്യുവേഷനിൽ നിക്ഷേപകർ ജാഗ്രത പുലർത്തുന്നതിനാലാണ് മിഡ്-സ്മോൾകാപ് സൂചികകളിൽ ഇടിവെന്നാണ് വിദഗ്ധരുടെ നിഗമനം. യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ അടുത്തയാഴ്ച പുറത്തുവിടാനിരിക്കെ വിപണിയിൽ ജാഗ്രത നിലനിൽക്കുന്നുണ്ട്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
