രണ്ട് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷം ആഭ്യന്തര വിപണി വെള്ളിയാഴ്ച ഇടിവിൽ അവസാനിച്ചു. സെൻസെക്‌സ് 187.75 പോയിന്റ് താഴ്ന്ന് 65,794.73 നിലവാരത്തിലും നിഫ്റ്റി 33.40 പോയിന്റ് ഇടിവോടെ 19,731.80 നിലവാരത്തിലും ക്ലോസ് ചെയ്തു.
എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, അപ്പോളോ ഹോസ്പിറ്റൽസ്, ലാർസൻ ആൻഡ് ടൂബ്രോ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകളിൽ ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, ഫാർമ, റിയൽറ്റി എന്നിവ 0.5 ശതമാനം വീതം ഉയർന്നു. പിഎസ്‌യു ബാങ്ക് സൂചിക 2.5 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് സൂചിക 1.3 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഈ വാരം നേട്ടത്തിൽ
വാരാന്ത്യത്തിൽ ഇടിവിലാണെങ്കിലും ഈ ആഴ്ച നിഫ്റ്റിയും സെൻസെക്സും 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മിഡ്കാപ് സൂചിക 3 ശതമാനം വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി 1 ശതമാനത്തിലധികം ഇടിവാണ് ഈ വാരത്തിലുണ്ടായത്. നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ ഈ വാരം കാര്യമായ നഷ്ടം രേഖപ്പെടുത്തി. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടക്രോപ്പ്, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയവായാണ്.
ശ്രദ്ധേയമായ ഓഹരികൾ
സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള റിസ്‌ക് വെയ്റ്റ് ഉയർത്താനുള്ള ആർബിഐയുടെ നടപടി ബാങ്കിംഗ് സ്റ്റോക്കുകളെ ദുർബലപ്പെടുത്തി. ഇത് വിപണി സാഹചര്യങ്ങളെ ബാധിച്ചു. നിഫ്റ്റി ബാങ്ക് 1.31 ശതമാനം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് കൂടുതൽ നഷ്ടമുണ്ടാക്കിയത്. ആർബിഎൽ ബാങ്ക് ഓഹരികൾ 7.70 ശതമാനം ഇടിഞ്ഞു.
ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ ഇൻട്രാ ഡേയിൽ മികച്ച നേട്ടമുണ്ടാക്കി. ഓഹരികൾ 4 ശതമാനം വരെ ഉയർന്നു. ഇൻഷുറൻസ് ഓഹരികളും നേട്ടമുണ്ടാക്കി. റെയിൽവേ ഓഹരികളിൽ ആർവിഎൻഎൽ ഏകദേശം 5 ശതമാനവും ടിറ്റാഗഡ് റെയിൽ 20 ശതമാനത്തോളവും ഉയർന്നു. നിഫ്റ്റി ഫാർമ റെക്കോർഡ് ഉയരത്തിലെത്തി. അരബിന്ദോ 3 ശതമാനവും ഡോ. റെഡ്ഡി ലബോറട്ടറീസ് 1 ശതമാനവും നേട്ടമുണ്ടാക്കി.
വെള്ളിയാഴ്ച രൂപ നേരിയ നഷ്ടത്തോടെ ഡോളറിനെതിരെ 83.27 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച 83.23 നിലവാരത്തിലായിരുന്നു ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
