കൊവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം, എംഎസ്എംഇ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീം (ഇസിഎല്‍ജിഎസ്) പ്രകാരം 1,30,491 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. എന്നിരുന്നാലും, ജൂലൈ 23 വരെയുള്ള കണക്കുകള്‍ പ്രകാരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇസിഎല്‍ജിഎസിന് കീഴില്‍ 82,065 കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജിന്റെ ഏറ്റവും വലിയ ഘടകമാണ് ഈ പദ്ധതി. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇസിഎല്‍ജിഎസിന്റെ ഏറ്റവും പുതിയ കണക്കുകളില്‍, 12 പൊതുമേഖലാ ബാങ്കുകളും (പിഎസ്ബി), 22 സ്വകാര്യ മേഖലാ ബാങ്കുകളും, 23 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) വിതരണം ചെയ്യുന്നു.
'2020 ജൂലൈ 23 ലെ കണക്കനുസരിച്ച്, 100 ശതമാനം എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീമിന് കീഴില്‍ പിഎസ്ബികളും സ്വകാര്യ ബാങ്കുകളും അനുവദിച്ച ആകെ തുക 1,30,491.79 കോടി രൂപയാണ്. ഇതില്‍ 82,065.01 കോടി രൂപ ഇതിനകം വിതരണം ചെയ്തു,' ധനമന്ത്രി ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. ഇസിഎല്‍ജിഎസിന് കീഴില്‍ പിഎസ്ബികള്‍ അനുവദിച്ച വായ്പ തുക 71,818.16 രൂപയായി ഉയര്‍ന്നു. ഇതില്‍ 47,631.41 കോടി രൂപ ജൂലൈ 23 -നുള്ളില്‍ വിതരണം ചെയ്തു. അതേസമയം, സ്വകാര്യമേഖല ബാങ്കുകള്‍ 58,673 കോടി രൂപ അനുവദിക്കുകയും 34,433 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ബാങ്കുകളില്‍ എസ്ബിഐ ഏറ്റവും ഉയര്‍ന്ന തുകയായ 21,027 കോടി രൂപ അനുവദിക്കുകയും 15,112 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

തൊട്ടുപുറകിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ആവട്ടെ 9,463 കോടി രൂപയാണ് അനുവദിച്ചത്. ജൂലൈ 23 വരെയുള്ള കാലയളവില്‍ 5,295 കോടി രൂപ പിഎന്‍ബി വിതരണം ചെയ്തു. എംഎസ്എംഇ മേഖലയ്ക്ക് ഇസിഎല്‍ജിഎസ് വഴി 9.25 ശതമാനം ഇളവ് നിരക്കില്‍ മൂന്ന് ലക്ഷം കോടി രൂപവരെയുള്ള അധിക ധനസഹായം മെയ് 20 -നാണ് മന്ത്രിസഭ അംഗീകരിച്ചത്. പദ്ധതി പ്രകാരം, യോഗ്യരായ എംഎസ്എംഇകള്‍ക്കും താല്‍പ്പര്യമുള്ള മൈക്രോ യൂണിറ്റ്സ് ഡെവലപ്പ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) വായ്പക്കാര്‍ക്കും ഇസിഎല്‍ജിഎസ് സൗകര്യത്തിന്റെ രൂപത്തില്‍ 3 ലക്ഷം കോടി രൂപവരെയുള്ള അധിക ഫണ്ടിംഗിനായി, നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി (എന്‍സിജിടിസി) 100 ശതമാനം ഗ്യാരന്റി കവറേജ് നല്‍കും. ഈ ആവശ്യത്തിനായി 41.600 കോടി രൂപയുടെ ഒരു കോര്‍പ്പസ് സര്‍ക്കാര്‍ സ്ഥാപിക്കുകയും, ഇത് നിലവിലുള്ളതും അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
