പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 473 കോടി രൂപയുടെ കരാർ; 350 രൂപയിൽ താഴെയുള്ള ഓഹരി ശ്രദ്ധാകേന്ദ്രം; നോക്കുന്നോ

ഇന്ത്യൻ വിപണിയിൽ വെള്ളിയാഴ്ച നേട്ടത്തിൽ നിന്ന് താഴേക്ക് വരുന്ന പ്രകടനമാണ് സൂചികകളിലുള്ളത്. നേട്ടത്തോടെ തുടങ്ങിയ വിപണി ഉച്ചയ്ക്ക് ശേഷം ഫ്ലാറ്റ് വ്യാപാരമാണ് നടത്തുന്നത്. ഡിസംബറിൽ അവസാനിച്ച പാദത്തിലെ വരുമാന സീസണുകൾക്കായി വിപണി തയ്യാറെടുക്കുമ്പോൾ സമ്മിശ്ര ആഗോള സൂചനകളാണ് വിപണിയെ ബാധിക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് കുറയ്ക്കൽ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങളിൽ യുഎസ് ട്രഷറി യീൽഡ് 4 ശതമാനത്തിലേക്ക് നീങ്ങുകയാണ്. ഡോളറും ശക്തമായി വാരാന്ത്യ നേട്ടത്തിലേക്ക് അടക്കുന്ന സാഹചര്യമാണ്.

അതേസമയം, വെള്ളിയാഴ്ച വിപണിയിൽ ശ്രദ്ധേയമായ രണ്ട് ഓഹരികളാണ് പൊതുമേഖലാ എൻജിനീയറിം​ഗ് കമ്പനിയായ ബിഇഎംഎലും സ്വകാര്യ റെയിൽ വാ​ഗൺ നിർമാതാക്കളായ ജുപ്പീറ്റര്‌ വാ​ഗണനും. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള സുപ്രധാന ഓർഡറുകളാണ് ഓഹരികളെ ആകർഷകമാക്കിയത്. കരാർ വാർത്തയ്ക്ക് പിന്നാലെ ബിഇഎംഎൽ ഓഹരികൾ ഏക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. അതേസമയം ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു.

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 473 കോടി രൂപയുടെ കരാർ; 350 രൂപയിൽ താഴെയുള്ള ഓഹരി ശ്രദ്ധാകേന്ദ്രം

ബിഇഎംഎൽ

പ്രതിരോധം, റെയില്‍, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യ വികസനം എന്നീ തന്ത്രപ്രധാന മേഖലകളിലേക്ക് മണ്ണു മാറ്റല്‍, ഗതാഗതം, ഖനനം എന്നിവയ്ക്കായി ഹെവിഡ്യൂട്ടി ഉപകരണങ്ങൾ നിർമിക്കുന്ന പൊതുമേഖലാ കമ്പനിയാണ് ബിഇഎംഎൽ ലിമിറ്റഡ്. പ്രതിരോധ വകുപ്പിന് 56 മെക്കാനിക്കൽ മൈൻഫീൽഡ് മാർക്കിംഗ് ഉപകരണങ്ങൾ മാർക്ക് II നിർമിക്കുന്നതിനുള്ള 329 കോടി രൂപയുടെ കരാറാണ് ബിഇഎംഎൽ ലിമിറ്റഡ് സ്വന്തമാക്കിയത്.

പ്രതിരോധ ഉൽപ്പാദനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും തദ്ദേശീയരായ നിർമാതാക്കളിൽ നിന്ന് വാങ്ങുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുമായിരിക്കും ഈ ഓർഡർ നിർമ്മിക്കുക.

വെള്ളിയാഴ്ച ബിഇഎംഎൽ ഓഹരികൾ 6.60 ശതമാനം 3,080.40 രൂപയിലെത്തി. ഇത് ഓഹരിയുടെ സർവകാല ഉയരമാണ്. നിലവിൽ 3,002 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 104.55 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. ഓഹരിയുടെ 30 ദിവസത്തെ ശരാശരി വോളിയത്തിന്റെ 3.1 മടങ്ങ് ഉയർന്ന വോളിയത്തിലാണ് ഓഹരി വ്യാപരാരം നടക്കുന്നത്.

അതോടൊപ്പം ആർഎസ്ഐ സൂചിക 73 ആണ്. ബ്ലൂംബെർ​ഗ് റിപ്പോർട്ട് പ്രകാരം കമ്പനിയെ ട്രാക്ക് ചെയ്യുന്ന നാല് അനലിസ്റ്റുകളിൽ രണ്ട് പേർ 'ബൈ' റേറ്റിംഗ് നിലനിർത്തുന്നു, ഒരോ വീതം പേർ 'ഹോൾഡ്', 'സെൽ' റേറ്റിം​ഗാണ് ഓഹരിക്ക് നൽകുന്നത്.

ജുപ്പിറ്റർ വാ​ഗൺസ്

കൊൽക്കത്ത ആസ്ഥാനമായ റെയിൽവേ വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, വാഗൺ ഘടകങ്ങൾ, കാസ്റ്റിംഗുകൾ എന്നിവ നിർമിക്കുന്ന സ്വകാര്യ കമ്പനിയാണ് ജുപ്പിറ്റർ വാ​ഗൺ. ഇന്ത്യൻ റെയിൽവേയോടൊപ്പം മറ്റ് നിരവധി സ്വകാര്യ കമ്പനികളും ജുപ്പീറ്റർ വാ​ഗണിന്റെ ഉപഭോക്താക്കളാണ്. 697 ബോഗി ഓപ്പൺ മിലിട്ടറി (ബോം) വാഗണുകൾ നിർമിക്കുന്നതിനുള്ള 473 കോടി രൂപയുടെ കരാർ മൂല്യമുള്ള കരാറാണ് ജൂപ്പീറ്റർ വാ​ഗൺ റെയിൽവെ മന്ത്രാലയത്തിൽ നിന്ന് കരസ്ഥമാക്കിയത്.

ഇതിന് പിന്നാലെ ജൂപ്പിറ്റർ വാഗൺസിന്റെ ഓഹരികൾ ഇൻട്രാഡേയിൽ 4.26 ശതമാനം വരെ ഉയർന്ന് 345 രൂപയിലേക്ക് ഉയർന്നു. ഡിസംബർ 15 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം കമ്പനിയെ ട്രാക്ക് ചെയ്യുന്ന നാല് അനലിസ്റ്റുകളിൽ മൂന്ന് പേർ 'ബൈ' റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ഒരാൾ 'ഹോൾഡ്' ചെയ്യാനും ശുപാർശ ചെയ്യുന്നു. കഴിഞ്ഞ വർഷം മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ ഓഹരി ഒരു വർഷത്തിനിടെ 241.21 ശതമാനം ഉയർന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X