2023 സാമ്പത്തിക വർഷത്തിലെ പാദഫലം പുറത്തു വന്നതിന് പിന്നാലെ മികച്ച പ്രകടനം നടത്തിയ കമ്പനികളുടെ ഓഹരികൾക്ക് ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ഇക്കൂട്ടത്തിലുള്ളൊരു ഓഹരിയാണ് നസാര ടെക്നോളജീസ്. പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഇടിഞ്ഞെങ്കിലും ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ ജുൻജുൻവാല ഓഹരിയിൽ പ്രതീക്ഷ കൈവെടിയുന്നില്ല.
ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ നസാര ടെക്‌നോളജീസിന്റെ മാർച്ച് പാദഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബുധനാഴ്ച ഓഹരികൾ 4 ശതമാനം ഇടിഞ്ഞെങ്കിലും ഓഹരികൾ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലല്ലൈധാർ നിർദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയിൽ വാങ്ങിയാൽ 50 ശതമാനം മുന്നേറാമെന്നാണ് ബ്രോക്കറേജ് പറയുന്നത്.
നസാര ടെക്നോളജീസ്
മുംബൈ ആസ്ഥാനമായുള്ള ഗെയിമിംഗ്, സ്പോർട്സ് മീഡിയ പ്ലാറ്റ്ഫോമാണ് നസാര ടെക്നോളജീസ് ലിമിറ്റഡ്. ഇ സ്‌പോർട്‌സ്, സ്‌പോർട്‌സ് സിമുലേഷൻ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. ദുബായ്, ആഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളുമുള്ള മൊബൈല്‍ ഗെയിമിംഗ് കമ്പനിക്ക് മാസത്തില്‍ 100 ദശലക്ഷം ആക്ടീവ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

പ്രമുഖ നിക്ഷേപകയായ രേഖ ജുൻജുൻവാലയ്ക്ക് 377.86 കോടി രൂപ മൂല്യമുള്ള 6,588,620 ഓഹരികളാണ് കമ്പനിയിലുള്ളത്. കമ്പനിയുടെ 9.96 ശതമാനം ഓഹരികൾ രേഖ ജുൻജുൻവാലയുടെ കയ്യിലാണ്.
ഓഹരി വില
പാദഫലം പുറത്തു വന്നതിന് പിന്നാലെ ബുധനാഴ്ച നസാര ടെക്നോളജീസ് ഓഹരികൾ 3.94 ശതമാനം ഇടിഞ്ഞ് 566.05 രൂപയായിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച 1 ശതമാനം നേട്ടത്തിൽ 571.95 രൂപയിലാണ് ഓഹരികൾ വ്യാാപാരം നടക്കുന്നത്. വ്യാഴാഴ്ച 580.75 രൂപയിലേക്ക് ഓഹരി വിലയെത്തി.
ഒരു വർഷം കാലയളവിൽ നസാര ടെക്നോളജീസ് ഓഹരികൾ 7.83 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരു മാസത്തിനിടെ 6 ശതമാനമാണ് ഉയർന്നത്. 2022 സെപ്റ്റംബർ 12-നാണ് 52 ആഴ്‌ചയിലെ ഉയർന്ന നിരക്കായ 789 രൂപയിലെത്തിയത്. 2023 മാർച്ച് 20-ന് രേഖപ്പെടുത്തിയ 481.95 രൂപയാണ് 52 ആഴ്‌ചയിലെ താഴ്ന്ന വില.
സാമ്പത്തികം
2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ നസാര ടെക്നോളജീസിന്റെ ഏകീകൃത അറ്റാദായം 18.2 ശതമാനം വർധിച്ച് 2.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ അറ്റാദായം 2 കോടി രൂപയായിരുന്നു. ഏകീകൃത വരുമാനം മുൻവർഷത്തെ നാലാം പാദത്തേക്കാൾ 65 ശതമാനം ഉയർന്ന് 289.3 കോടി രൂപയായി. കഴിഞ്ഞ വർഷം 175.1 കോടി രൂപയുമായിരുന്നു.
ലക്ഷ്യ വില
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം നസാരയുടെ പക്കൽ 630 കോടി രൂപയുണ്ട്. റെഗുലേറ്ററി വ്യക്തത വന്നാൽ റിയൽ മണി ഗെയിമിംഗിലെ ഏറ്റെടുക്കലിന് ഇത് ഉപയോഗിക്കാനകാും. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ ചെലവിലുള്ള ഏറ്റെടുക്കലിൽ നസാരയ്ക്ക് പ്രയോജനം ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 872 രൂപ ലക്ഷ്യ വിലയിൽ ഓഹരികൾ വാങ്ങാനാണ് പ്രഭുദാസ് ലല്ലൈധാർ നിർദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയായ 571 രൂപയിൽ നിന്ന് 50 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications