ഓരോ ആഴ്ചയിലും വിപണി വ്യാപാരം ആരംഭിക്കും മുൻപ് നടക്കാനിരിക്കുന്ന കോർപ്പറേറ്റ് നടപടികളെ സംബന്ധിച്ച് നിക്ഷേപകർ അറിയേണ്ടതുണ്ട്. നാലാം പാദഫലം പുറത്തു വരുന്ന സമയമായതിനാൽ കമ്പനികൾ ലാഭവിഹിതവും മറ്റു ആനുകൂല്യങ്ങളും നൽകുന്ന സമയമാണ്. മേയ് മാസത്തിലെ ആദ്യ വാരത്തിൽ ബോണസ് ഓഹരികളും, ഓഹരി വിഭജനനവും ലാഭവിഹിതവും റൈറ്റ് ഇഷ്യുവും നടത്തുന്ന ഓഹരികളെ പറ്റിയാണ് ഈ ലേഖനം.
ബോണസ് ഷെയറുകൾ
ഒരു ഓഹരി ഉടമകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അധിക ചെലവുകളില്ലാതെ നിലവിലെ ഓഹരി ഉടമകൾക്ക് നല്‍കുന്ന അധിക ഓഹരികളാണ് ബോണസ് ഓഹരികള്‍. മേയ് മാസത്തില്‍ 3 ഓഹരികളാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നതിനുള്ള റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചിട്ടുള്ളത്.
എസ്ആര്‍യു സ്റ്റീല്‍സ് ലിമിറ്റഡ് 1:2 അനുപാതത്തിലാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ഇതിനുള്ള റെക്കോര്‍ഡ് തീയതി മേയ് 3 ആണ്. മേയ് 9 നാണ് വരേനിയം ക്ലൗണ്ട് ഓഹരികള്‍ ബോണസ് ഷെയറിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. 1:1അനുപാത്തിലാണ് അധിക ഓഹരികള്‍ നല്‍കുന്നത്.

വരേനിയം ക്ലൗണ്ടിന്റെ 1 ഓഹരി സ്വന്തമായുള്ളവര്‍ക്ക് 1 അധികമായി ലഭിക്കും. സിര്‍ക്ക പെയിന്റ്‌സും 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. ഇതിനുള്ള റെക്കോര്‍ഡ് തീയതി മേയ് 11 ആണ്.
ഓഹരി വിഭജനം
കമ്പനിയുടെ ഓഹരികളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഓഹരി വിഭജനം വഴി അർഥമാക്കുന്നത്. മുഖവില കുറച്ച് ഓഹരികളുടെ എണ്ണം വർധിപ്പിക്കുന്നതിനാൽ ഓഹരിയുടെ വിപണി മൂല്യം അതേപടി തുടരും. ഓഹരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓഹരി വില കുറയും. ഈ വാരത്തില്‍ മൂന്ന് ഓഹരികളാണ് ഓഹരി വിഭജനം നടത്തുന്നത്.
സലാസര്‍ എക്സ്റ്റീരിയേഴ്‌സ് ആൻഡ് കോണ്ടര്‍ ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. മേയ് 3 ആണ് ഇതിനുള്ള റെക്കോര്‍ഡ് തീയതി.
കംഫേര്‍ട്ട് ഫിന്‍കാപ് ഓഹരിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപ മുഖവിലയുള്ള ഓഹരികളായി വിഭജിക്കും. റെക്കോര്‍ഡ് തീയതി മേയ് 4. അപ്പോളോ മൈക്രോ സിസ്റ്റം ഓഹരി വിഭനത്തിനുള്ള റെക്കോര്‍ഡ് തീയതിയും മേയ് 4 ആണ്. 10 രൂപ മുഖവിലലുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള ഓഹരികളായി വിഭജിക്കും.
ലാഭവിഹിതം
ഓഹരി ഉടമകൾക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ലാഭവിഹിതം. കമ്പനിയുടെ പ്രവർത്തന ലാഭത്തിൽ നിന്നാണ് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നത്. ഈ വാരം ലാഭവിഹിതം നല്‍കുന്ന 3 കമ്പനികളാണുള്ളത്. റേറ്റിംഗ് കമ്പനിയായ ക്രിസില്‍ മേയ് നാലിനാണ് ലാഭവിഹിതത്തിനുള്ള എക്‌സ് ഡിവിഡന്റ്, റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 7 രൂപ ലഭിക്കും.
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായ (REIT) എംബസി ഓഫീസ് പാര്‍ക്ക്‌സ് മേയ് 4 ആണ് റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത്. കാസ്‌ട്രോള്‍ ഇന്ത്യയുടെ ലാഭവിഹിതത്തിനുള്ള റെക്കോര്‍ഡ് തീയതിയും മേയ് 4 ആണ്. ഓഹരിയുടമയ്ക്ക് പ്രതിയോഹരി 3.50 രൂപ ലാഭവിഹിതം ലഭിക്കും. വെള്ളിയാഴ്ച 119.85 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അവകാശ ഓഹരി
കമ്പനിയില്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ നിലവിലുള്ള ഓഹരി ഉടമകൾക്ക് ലഭിക്കുന്ന ക്ഷണമാണ് റെെറ്റ് ഇഷ്യു. റൈറ്റ് ഇഷ്യു വഴി ഓഹരി ഉടമയ്ക്ക് പ്രഖ്യാപിത ഭാവി തീയതിയില്‍ മാര്‍ക്കറ്റ് വിലയേക്കാൾ കിഴിവിൽ പുതിയ ഓഹരികള്‍ വാങ്ങാനാകും. സമോർ റിയാലിറ്റി ഓഹരികളാണ് ഈ വാരം അവകാശ ഓഹരി കൈമാറുന്നത്. 1:1 അനുപാതത്തിലാണ് അവകാശ ഓഹരി നൽകുന്നത്. റെക്കോർഡ് തീയതി മേയ് 2.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications