കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച ബോണസ് ഓഹരി പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയെ കുറിച്ചുള്ള വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി
ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ട മാര്‍ഗോപദേശങ്ങള്‍ നല്കുന്ന മൈക്രോ കാപ് കമ്പനിയാണ് സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി. ഒരു സംരംഭം ചിട്ടപ്പെടുത്തുന്നത് മുതല്‍ രജിസ്ട്രേഷനും ധനസഹായവും നികുതി, നിയമ സേവനങ്ങളും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നു. സോഫ്റ്റ് വെയര്‍ വികസനവും പുറം കരാര്‍ ജോലി നല്‍കുന്നതും ഐടി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നു. ഇതില്‍ കള്ളപ്പണ ഇടപാടിനെ കുറിച്ച് മുന്നറിയിപ്പ് നല്കുന്ന സോഫ്റ്റ്വെയറും ഉള്‍പ്പെടുന്നു.
നിലവില്‍ 90.7 കോടിയാണ് സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 50 രൂപ നിരക്കിലും പിഇ അനുപാതം 34.1 മടങ്ങിലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 12.8 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 16.5 ശതമാനം നിരക്കിലുമാണ്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല എന്നതും ശ്രദ്ധേയം. അതേസമയം സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭം കാണിക്കുന്നുണ്ടെങ്കിലും ഡിവിഡന്റ് നല്‍കിയിട്ടില്ല എന്നതും പരിഗണിക്കേണ്ട ഘടകമാണ്.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച 5 ശതമാനത്തോളം ഇടിഞ്ഞ് 218.55 115 രൂപയിലായിരുന്നു സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി (BSE : 543234) ഓഹരിയുടെ ക്ലോസിങ്. ഇതോടെ ഒരാഴ്ചയ്ക്കിടെ കരസ്ഥമാക്കിയ നേട്ടം 16 ശതമാനത്തിലേക്ക് ചുരുങ്ങി. എങ്കിലും ഒരു മാസത്തിനിടെ 56 ശതമാനം വര്‍ധന കൈവരിച്ചിട്ടുണ്ട്.
ഒരു വര്‍ഷ കാലയളവില്‍ ഈ മൈക്രോ കാപ് ഓഹരിയില്‍ 102 ശതമാനം നേട്ടവും കരസ്ഥമാക്കി. അതേസമയം 52 ആഴച കാലയളവില്‍ സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയുടെ ഉയര്‍ന്ന വില 250.90 രൂപയും താഴ്ന്ന വില 44.30 രൂപയുമാണ്.
സാമ്പത്തികം
ജൂണ്‍ പാദത്തില്‍ സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയുടെ വരുമാനം 9.41 കോടിയും അറ്റാദായം 2.18 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ടിലും വര്‍ധന കാണിക്കുന്നു. അതേസമയം, പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയെ പരിശോധിച്ചാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 57.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 43.5 ശതമാനവും അറ്റാദായത്തില്‍ 39.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ബോണസ് ഓഹരി 3:2
കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്‍കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതുപ്രകാരം 3:2 എന്ന അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി 3 ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതി ഉടന്‍ അറിയിക്കുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
നിയമത്തിലെ മാറ്റം
ഇക്കഴിഞ്ഞ പൊതുബജറ്റില്‍ 'ബോണസ് സ്ട്രിപ്പിങ്' പ്രവണത തടയുന്നതിനായി ആദായ നികുതിയിലെ ചട്ടം 94 (8) ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമം 2023 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രകാരം, കൈവശം വെച്ചിരിക്കുന്ന യഥാര്‍ത്ഥ ഓഹരികള്‍, ബോണസ് ഓഹരി ലഭിച്ചതിനു ശേഷവും നിശ്ചിത കാലാവധിയില്‍ കൂടി നിലനിര്‍ത്തിയാല്‍ മാത്രമേ നികുതി കിഴിവിനായി അപേക്ഷിക്കാനാകൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications