കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.
ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ബാധ്യതകള്‍ നേരിടേണ്ടതില്ല. അതേസമയം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ എളുപ്പത്തിലാകും.
റൂബി മില്‍സ്
വിവിധാംശനിര്‍മിതമായ തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് റൂബി മില്‍സ്. 1917-ലാണ് തുടക്കം. കമ്പനിക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തനങ്ങളുണ്ട്. റൂബി മില്‍സിന്റെ ഓഹരികളില്‍ 74.9 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. അതേസമയം കമ്പനിയുടെ നിലവിലെ വിപണിമൂല്യം 786 കോടിയാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 317 രൂപ നിരക്കിലും പിഇ അനുപാതം 19.6 മടങ്ങിലുമാണുള്ളത്. അതേസമയം ചൊവ്വാഴ്ച 470 രൂപയിലായിരുന്നു റൂബി മില്‍സ് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 510 രൂപയും താഴ്ന്ന വില 218 രൂപയുമാണ്.
ബോണസ് ഓഹരി 1:1
കഴിഞ്ഞയാഴ്ച ചേര്‍ന്ന റൂബി മില്‍സിന്റെ (BSE: 503169, NSE : RUBYMILLS) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഓഹരി നല്കാന് തീരുമാനിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് നിക്ഷേപകന്റെ കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും.
സെപ്റ്റംബര്‍ 23-നു ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചാല്‍ സെപ്റ്റംബര്‍ 25-ന് റെക്കോഡ് തീയതി കണക്കാക്കി ബോണസ് ഓഹരി വിതരണം ചെയ്യും. അതേസമയം അന്തിമ ലാഭവിഹിത ഇനത്തില്‍ ഓഹരിയൊന്നിന് 0.75 രൂപ വീതം നല്‍കുന്നുണ്ട്.
ശുഭം പോളിസ്പിന്‍
വിവിധതരം ഇഴകളുള്ള ചണപ്പട്ട് നിര്‍മിക്കുന്ന മൈക്രോ കാപ് കമ്പനിയാണ് ശുഭം പോളിസ്പിന്‍. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 336 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 12.37 രൂപയും പിഇ അനുപാതം 500 മടങ്ങിലുമാണുള്ളത്. അടുത്തിടെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്ന കാര്യം തീരുമാനിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തിലാവും ബോണസ് ഓഹരികള്‍ നല്‍കുക.
ബോണസ് ഓഹരി 1:1
അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി ഒരു ഓഹരി കൂടി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി പിന്നീട് അറിയിക്കും. അതസേമയം 305 രൂപയിലാണ് ശുഭം പോളിസ്പിന്‍ (BSE : 542019) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 305 രൂപയും താഴ്ന്ന വില 44.45 രൂപയുമാണ്.
എം ലഖാംസി ഇന്‍ഡസ്ട്രീസ്
വിവിധതരം എണ്ണക്കുരുക്കള്‍, എണ്ണ, സുഗന്ധവ്യജ്ഞനം, ധാന്യവിത്തുകള് എന്നിവയുടെ കയറ്റുമതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന നാനോ കാപ് കമ്പനിയാണ് എം ലഖാംസി ഇന്‍ഡസ്ട്രീസ് (BSE : 512153). കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന 25-ലധികം ഉത്പന്നങ്ങള്‍ 75-ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 1 കോടിയില്‍ താഴെയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരിയുടെ ബുക്ക് വാല്യൂ 74.9 രൂപ നിരക്കിലും പിഇ അനുപാതം 2.54 മടങ്ങിലുമാണുള്ളത്.
ബോണസ് ഓഹരി 6:1
ഓഗസ്റ്റ് 13-ന് ചേര്‍ന്ന എം ലഖാംസി ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്കുന്ന കാര്യം തീരുമാനിച്ചത്. ഇതുപ്രകാരം 6:1 അനുപാതത്തിലാവും ബോണസ് ഓഹരികള്‍ നല്‍കുക. അതായത് കൈവശമുള്ള ഒരോ ഓഹരിക്കും അധികമായി 6 ഓഹരി കൂടി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതിയും മറ്റു നടപടികളും ഓഹരിയുടമകളുടെ അനുമതിയോടെ അറിയിക്കും.
അതേസമയം ഇന്നു 6.72 രൂപയിലായിരുന്നു എം ലഖാംസി ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 6.72 രൂപയും താഴ്ന്ന വില 6.40 രൂപയുമാണ്.
എങ്ങനെയാകും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖവിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ലാഭവിഹിതം കൂടുമോ ?
ബോണസ് ഇഷ്യൂ മുഖേന കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും നേടുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. (ലാഭവിഹിതം പ്രഖ്യാപിക്കുന്നത് മുഖവിലയുടെ അടിസ്ഥാനത്തിലാണ്).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ



Click it and Unblock the Notifications