ജനുവരി 9 തിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ കോർപ്പറേറ്റ് നടപടികളുടെ തിരക്കാണ്. ബോണസ് ഓഹരി, അവകാശ ഓഹരി, ലാഭവിഹിതം, ഓഹരി വിഭജനം തുടങ്ങിയ ഒട്ടുമിക്ക കോർപ്പറേറ്റ് നടപടികളും ഈ വാരം നടക്കുന്നുണ്ട്. കോര്‍പ്പറേറ്റ് നടപടികളും അവയ്ക്കുള്ള റെക്കോര്‍ഡ് തീയതിയും നിക്ഷേപകനെ സംബന്ധിച്ച് പ്രധാനമാണ്.
കയ്യിലുള്ള ഓഹരി കോർപ്പറേറ്റ് നടപടിക്ക് വിധേയമാകുന്നുവെങ്കിൽ ഏത് ദിവസം വരെ ഓഹരി കയ്യിൽ വെച്ചാലാണ് നിക്ഷേപകന് ഗുണം ലഭിക്കുക എന്നറിയണം. അതിനായി എക്‌സ് ഡിവിഡന്റ്/ റെക്കോര്‍ഡ് തീയിതികളറിയണം. ഇന്ത്യന്‍ വിപണികളില്‍ T+1 സെറ്റില്‍മെന്റായതിനാല്‍ രണ്ടും ഒരു ദിവസമാണ്. കോർപ്പറേറ്റ് നടപടികളും റെക്കോർഡ് തീയതിയും അറിയാം.
ലാഭവിഹിതം
കെമിക്കൽ കമ്പനിയായ സുഖ്ജിത് സ്റ്റാർച്ച് ആൻഡ് കെമിക്കൽസ് 80 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 8 രൂപ ലഭിക്കും. ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതിയായി ജനുവരി 12 ആണ്.

ബോണസ് ഓഹരി
ഇന്റെഗ്ര എസൻഷ്യ, ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് എന്നി രണ്ട് കമ്പനികളാണ് ഈ വാരം ബോണസ് ഇഷ്യു ചെയ്യുന്നത്. എൽഐസിക്ക് നിക്ഷേപമുള്ള പെന്നി ഓഹരി ഇന്റെഗ്ര എസൻഷ്യ 1:1 അനുപാതത്തിലാണ് ബോണസ് ഇഷ്യു അനുവദിക്കുക. ഇന്റെഗ്ര എസൻഷ്യയുടെ ഒരു ഓഹരി കയ്യിലുള്ള നിക്ഷേപകന് ഒരെണ്ണം സൗജന്യമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 11 ആണ്.
ഡൽഹി ആസ്ഥാനമായുള്ള ആഗോള സോഫ്റ്റ്‌വെയർ കമ്പനിയാണ് ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ അനുവദിക്കാനാണ് കമ്പനിയുടെ തീരുമാനം. ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന്റെ ഒരു ഓഹരി കയ്യിൽ വെയ്ക്കുന്നവർക്ക് സൗജന്യമായി മറ്റൊരു ഓഹരി ലഭിക്കും. കമ്പനി ബിഎസ്ഇയിൽ നൽകിയ ഫയലിംഗ് അനുസരിച്ച് ബോണസ് ഇഷ്യുവിന് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി ജനുവരി 12 ആണ്.
ഓഹരി വിഭജനം
കൊച്ചിൻ ഷിപ്പ്‍യാർഡ്, ഫ്രാങ്ക്ളിൻ ഇൻഡ്സ്ട്രീസ് എന്നിവയാണ് ഓഹരി വിഭജനത്തിന് എക്സ് ഡേറ്റ് കുറിച്ചത്. പൊതുമേഖലാ കമ്പനിയായ കൊച്ചിൻ ഷിപ്പ്‍യാർഡ് 2:1 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുന്നത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരികൾ 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 10 ആണ്.
ജുവലറി, അഗ്രകൾചറൽ ഉത്പ്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെട്ട ഫ്രാങ്ക്ളിൻ ഇൻഡസ്ട്രീസ് ഓഹരികൾ 1:10 അനുപാതത്തിൽ ഓഹരി വിഭജനം നടത്തും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ജനുവരി 11.
അവകാശ ഓഹരികൾ
ഗ്രാസിം ഇന്‍ഡസ്ട്രീസ്, സ്‌കൈഹൈ പ്രൊജക്ട്, ശരണം ഇന്‍ഫ്ര എന്നി ഓഹരികള്‍ അവകാശ ഓഹരികള്‍ നല്‍കുന്നുണ്ട്. മൂന്ന് ഓഹരികളുടെയും റെക്കോര്‍ഡ് തീയതി ജനുവരി 10 ആണ്. ഗ്രാസിം ഇന്‍ഡസ്ട്രീസ് 6:179 അനുപാതത്തിലും സ്‌കൈഹൈ പ്രൊജക്ട്, ശരണം ഇന്‍ഫ്ര എന്നിവ 7:5 അനുപാതത്തിലുമാണ് അവകാശ ഓഹരികൾ അനുവദിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications