തിങ്കളാഴ്ച അയോധ്യയിലെ രാമക്ഷേമ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചുള്ള ഓഹരി വിപണിയുടെ അവധിയും വെള്ളിയാഴ്ചയിലെ റിപ്പബ്ലിക്ക് ദിനത്തിലെ അവധിയും കണക്കിലെടുക്കുമ്പോൾ മൂന്ന് ദിവസമാണ് ഈ ആഴ്ച വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചയിലെ അവധിക്ക് പകരമായി കഴിഞ്ഞ ശനിയാഴ്ച പ്രത്യേക ട്രേഡിംഗ് സെഷൻ വിപണിയിലുണ്ടായിരുന്നു.
താഴ്ന്ന നിലവാരത്തിൽ നിന്ന് ന്യായമായ വീണ്ടെടുക്കൽ കാണിച്ചതിന് ശേഷം ശനിയാഴ്ചത്തെ പ്രത്യേക ട്രേഡിംഗ് സെഷനിൽ സൂചികൾ നഷ്ടത്തിലേക്ക് വഴിമാറി. നിഫ്റ്റി 49 പോയിന്റ് താഴ്ന്ന് 21,571 നിലവാരത്തിലും സെൻസെക്‌സ് 77 പോയിന്റ് ഇടിഞ്ഞ് 71,423 ലും ക്ലോസ് ചെയ്തു.
അതേസമയം നിഫ്റ്റി ഏറ്റവും താഴ്ന്ന നിലവാരത്തിൽ നിന്ന് മാന്യമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചതായി വിദഗ്ധർ കണക്കാക്കുന്നത്. നിഫ്റ്റി സൂചിക 21,800 കടന്നാൽ ബുള്ളിഷ് ട്രെൻഡിലേക്ക് കടക്കുമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ഹ്രസ്വകാലത്ത് നേട്ടമുണ്ടാക്കാൻ വിവിധ അനലിസ്റ്റുകൾ നിർദ്ദേശിക്കുന്ന ബ്രേക്കഔട്ട് ഓഹരികൾ നോക്കാം.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റായ രൂപക് ഡെ നിർദ്ദേശിക്കുന്ന ഓഹരിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ. ഓഹരിയുടെ പ്രതിദിന ചാർട്ടിൽ ബോക്സ് പാറ്റേൺ ബ്രേക്ക്ഔട്ട് രൂപപ്പെട്ടത് മെച്ചപ്പെട്ട മുന്നേറ്റ സൂചന നൽകുന്നുണ്ട്. ഓഹരി നിർണായകമായ എല്ലാ മൂവിംഗ് ആവറേജുകൾക്കും മുകളിലാണുള്ളത്.
ഈ നിലവാരത്തിൽ നിന്ന് ഓഹരി 540 രൂപയിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. 478-482 രൂപ പരിധിയിൽ ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശിക്കുന്നത്. ഓഹരിക്ക് 464 രൂപയിൽ സപ്പോർട്ടുമുണ്ട്. ഇത് സ്റ്റോപ്പ്ലോസായി പരിഗണിക്കാം.
ഓയിൽ ഇന്ത്യ
പൊതുമേഖലയിലുള്ള മറ്റൊരു ഓയിൽ കമ്പനിയായ ഓയിൽ ഇന്ത്യയും രൂപക് ഡെ നിർദ്ദേശിക്കുന്നു. പ്രതിദിന ചാർട്ടിൽ ഹയർ ഹൈ ഹയർ ലോ പാറ്റേണിൽ ശക്തമായ മുന്നേറ്റ സാധ്യതയാണ് ഓയിൽ ഇന്ത്യ പ്രകടിപ്പിക്കുന്നത്. മൊമെന്റം ഇൻഡിക്കേറ്റായ ആർഎസ്ഐ പോസിറ്റീവ് ക്രോസ്ഓവർ ഓഹരിയുടെ ബുള്ളിഷ് ട്രെൻഡ് സ്ഥിരീകരിക്കുന്നുണ്ട്. 380-ൽ സപ്പോർട്ട് ലെവൽ കാണിക്കുന്ന ഓയിൽ ഇന്ത്യ ഓഹരി സമീപ ഭാവിയിൽ 450/470 രൂപ നിലവാരത്തിലേക്ക് കുതിക്കും. നിലവിൽ 420 രൂപയാണ് ഓഹരി വില.
ഭാരതി എയർടെൽ
ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്ന ഓഹരിയാണ് ഭാരതി എയർടെൽ. ജനുവരി 19-ന് സർവകാല ഉയരത്തിലെത്തിയ ഭാരതി എയർടെൽ ഓഹരികൾ പ്രതിദിന ചാർട്ടിൽ ഹയർ ഹൈ ഹയർ ലോ പാറ്റേണിലാണുള്ളത്. ഒപ്പം ശക്തമായ ട്രേഡിംഗ് വോളിയവും ഓഹരിക്ക് മുന്നോട്ടുള്ള സാധ്യത കാണിക്കുന്നു. ആർഎസ്‌ഐ 76.58 നിലവാരത്തിലാണ്. ഉയർന്ന വാങ്ങൽ സാധ്യത ഓഹരിയുടെ മുന്നേറ്റത്തെ കാണിക്കുന്നു.
ഓഹരിക്ക് സുമീത് ബഗാഡിയ നൽകുന്ന ലക്ഷ്യവില 1,200 രൂപയാണ്. 1100 രൂപ നിലവാരത്തിൽ ഇടിവിൽ പരിഗണിക്കുന്നത് പരിഗണിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. ഓഹരി വാങ്ങുന്നവർ 1,050 രൂപയിൽ സ്റ്റോപ്പ്ലോസ് ക്രമീകരിക്കാൻ സുമീത് ബഗാഡിയ നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
