കഴിഞ്ഞ കുറെ നാളുകളായി ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പണപ്പെരുപ്പവും കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും ആഭ്യന്തര വിപണിയെ പിറകോട്ടടിക്കുന്നു. എന്നാല്‍ ചില ഓഹരികളാവട്ടെ വിശാല വിപണിയിലെ അസ്ഥിരതയ്ക്കിടയിലും കുതിപ്പിന്റെ പാതയിലേക്ക് മാറിയിട്ടുണ്ട്. ഇത്തരത്തില്‍ ജൂലൈ മാസം പകുതി പന്നിടുമ്പോള്‍ തന്നെ 100 ശതമാനത്തിലധികം മുന്നേറിയ സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
പിസി ജ്വല്ലര്‍
ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം, വെള്ളി ആഭരണങ്ങളുടേയും സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടേയും നിര്‍മാണത്തിലും രൂപകല്പനയിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് പിസി ജ്വല്ലര്‍ ലിമിറ്റഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷോറുമുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിക്ക് ബി2ബി വിഭാഗത്തില്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. എങ്കിലും ഭൂരിഭാഗം വരുമാനവുംനാട്ടില് നിന്നു തന്നെയാണ്. ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനുള്ള അവസരവും കമ്പനിയൊരുക്കുന്നു.
ഓഹരി വില
തുടര്‍ച്ചയായ രണ്ടാം ദിവസവും 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയതോടെ വെള്ളിയാഴ്ച 47.35 രൂപയിലാണ് പിസി ജ്വല്ലര്‍ (BSE: 534809, NSE : PCJEWELLER) ഓഹരിയുടെ ക്ലോസിങ്. ജൂണ്‍ 30-ന് ഓഹരിയുടെ വില 23 രൂപ നിലവാരത്തിലായിരുന്നു. തുടര്‍ന്നിങ്ങോട്ട് കുതിപ്പിന്റെ പാതയിലായ ഓഹരി, ജൂലൈ മാസം പകുതി പിന്നിടുമ്പോഴേക്ക് 106 ശതമാനം നേട്ടം കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഓഹരി ഇടപാടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവ് കാണിച്ചു.
അതേസമയം പിസി ജ്വല്ലര്‍ ഓഹരി വിലയുടെ കുതിപ്പുമായി ബന്ധപ്പെട്ട കാരണമറിയില്ലെന്ന് കമ്പനി നേതൃത്വം അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ പ്രകടനം ആശാവഹമല്ല. വരുമാനത്തിലും ലാഭത്തിലും ഗണ്യമായ ഇടിവ് ദൃശ്യമാണ്. 2018 സാമ്പത്തിക വര്‍ഷം 9,611 കോടിയായിരുന്ന പിസി ജ്വല്ലറിന്റെ വരുമാനം 2021-ലേക്ക് 2,826 കോടിയായി താഴ്ന്നു. 535 കോടിയുണ്ടായിരുന്ന ലാഭം 62 കോടിയിലേക്കും ഇടിഞ്ഞു. ഇതോടെ ഓഹരി വിലയിലും തകര്‍ച്ചയുണ്ടായി.
2018 ജനുവരി 18-നാണ് പിസി ജ്വല്ലര്‍ ഓഹരിയുടെ സര്‍വകാല ഉയര്‍ന്ന റെക്കോഡ് വിലയായ 601 രൂപ രേഖപ്പെടുത്തിയത്. തുടര്‍ന്ന് കമ്പനിയുടെ ബിസിനസ് ഇടിഞ്ഞതോടെ ഓഹരി വിലയും കൂപ്പുകുത്തി. 2020 മാര്‍ച്ച് 25-ന് റെക്കോഡ് താഴ്ന്ന വിലയായ 7.80 രൂപയിലേക്ക് പതിച്ചു. അതേസമയം കമ്പനിയുടെ വായ്പ കുടിശികയായതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്നാണ് വിറ്റുവരവില്‍ ഇടിവുണ്ടായത്. അടുത്തിടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും പിസിജെ കമ്പനി നേതൃത്വം മറുപടി നല്കി.
ബാങ്കുകള്‍ക്ക് മുമ്പാകെ കുടിശിക തിരിച്ചടയ്ക്കാനുള്ള പദ്ധതി സമര്‍പ്പിച്ചത് അംഗീകരിച്ചിട്ടുണ്ടെന്ന് പിസിജെയുടെ മാര്‍ച്ച് പാദഫലം പ്രഖ്യാപിക്കവെ സൂചിപ്പിച്ചിരുന്നു. കമ്പനിയുടെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതും തിരിച്ചടിയായി. 2018 മാര്‍ച്ച് 31-ന് 12,606 കോടിയുണ്ടായിരുന്ന പിസിജെയുടെ വിപണി മൂല്യം ക്രമാനുഗതമായി ഇടിഞ്ഞ് 2022 മാര്‍ച്ചില്‍ 930 കോടിയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച പിസിജെ ഓഹരിയിലുണ്ടായ കുതിപ്പില്‍ കമ്പനിയുടെ വിപണി മൂല്യം 2,204 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
