ആഭ്യന്തര ഓഹരി വിപണി ആവേശക്കുതിപ്പിലാണ്. പ്രധാന സൂചികയായി നിഫ്റ്റി 17,500 നിലവാരവും മറികടന്നാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ മൂന്ന് മാസക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് സൂചികകള്‍ എത്തിച്ചേര്‍ന്നു.
ഇതിനിടെ സമീപകാലത്ത് നിറം മങ്ങിയിരുന്ന ഓഹരികളും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബ്രേക്കൗട്ട് കുതിപ്പ് നടത്തുന്ന സ്വകാര്യ ബാങ്കിംഗ് ഓഹരിയുടെ സാധ്യതകളെ കുറിച്ചാണ് ചുവടെ വിശദീകരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എച്ച്ഡിഎഫ്സി) ഉപസ്ഥാപനമായി 1994-ല്‍ മുംബൈയിലാണ് തുടക്കം. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത്. ആഗോള തലത്തില്‍ പത്താമതും നില്ക്കുന്നു. വിപണി മൂല്യം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനം കൂടിയാണിത്. 3,000-ത്തോളം നഗരങ്ങളിലായി 6,000-ത്തോളം ശാഖകള്‍ ബാങ്കിനുണ്ട്.
ഇതിനിടെ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും തമ്മിലുള്ള ലയന നടപടികളും പുരോഗമിക്കുകയാണ്. നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ക്ക് 25.73 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 32.31 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.27 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്കുന്നതില് മുന്‍പന്തിയിലാണ്. വായ്പകളിലെ പലിശ ഇനത്തിലും റിസര്‍വ് ബാങ്ക് അടക്കമുള്ള മറ്റ് നിക്ഷേപങ്ങളിലെ ആദായവും ബാങ്കുകള്‍ തമ്മിലുള്ള ഇടപാടിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്.
നിലവില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ (BSE: 500180, NSE : HDFCBANK) വിപണി മൂല്യം 8 ലക്ഷം കോടി രൂപയിലേറെയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 446.51 രൂപയും പിഇ അനുപാതം 20.43 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.06 ശതമാനമാണ്.
അതേസമയം ജൂണ്‍ പാദത്തില്‍ എച്ച്ഡിഎഫ്സി നേടിയ വരുമാനം 37,273 കോടിയും അറ്റാദായം 9,616 കോടിയുമാണ്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം 1,725 രൂപയും താഴ്ന്ന വില 1,272 രൂപയുമാണ്.
അനുകൂല ഘടകം
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ റെക്ടാംഗിള്‍ പാറ്റേണില്‍ നിന്നും ബ്രേക്കൗട്ട് പ്രകടമാണ്. ഏപ്രിലിനു ശേഷമാണ് ഓഹരി ഈ നിലവാരം മറികടന്നത് എന്നതിനാല്‍ ബുള്ളിഷ് സൂചനയാണിത്. ഓഗസ്റ്റ് ആദ്യവാരത്തില്‍ 1,420 നിലവാരത്തിലുള്ള കടുതത് പ്രതിരോധം ഭേദിച്ചതും ഉയര്‍ന്ന നിലവാരത്തില്‍ തുടരാനാകുന്നതും കുതിപ്പിനുള്ള അന്തര്‍ലീന ശക്തിയെ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 5, 10, 30, 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലാണെന്നതും അനുകൂല ഘടകമാണ്.
ലക്ഷ്യവില 1,550
തിങ്കളാഴ്ച 1,460 രൂപ നിലവാരത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഒരു മാസത്തിനുള്ളില്‍ ഓഹരി വില 1,550 രൂപയിലേക്ക് ഉയരാമെന്നാണ് എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. ഓഹരി 1,447- 1,420 നിലവാരങ്ങളിലേക്ക് തിരുത്തല്‍ നേരിടുകയാണെങ്കില്‍ കൂടുതല്‍ വാങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. അതേസമയം ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,390 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എംകെ ഗ്ലോബല്‍ വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications