പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 4 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തിയാണ് ഇക്കഴിഞ്ഞ വ്യാപാര ആഴ്ച കടന്നു പോയത്. തുടര്‍ച്ചയായ ആറ് ദിവസം സൂചികകള്‍ മുന്നേറിയതോടെ 2022-ലെ ദൈര്‍ഘ്യമേറിയ റാലിയുമായി ഇത് മാറി. അനുകൂലമായ ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പിന്തുണയിലാണ് മുന്നേറ്റം. ഇതോടെ നിഫ്റ്റി 16,700-ഉം സെന്‍സെക്സ് 56,000-വും മറികടന്നാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം വരുന്നയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
യുപിഎല്‍
കെമിക്കല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയായ യുപിഎല്ലിന്റെ ഓഹരികള്‍ 725 രൂപ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഈ ലാര്‍ജ് കാപ് ഓഹരി 715- 720 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 770 രൂപയിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 695 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി യുപിഎല്‍ ഓഹരിയില്‍ കുതിപ്പ് പ്രകടമാണ്. എംഎസിഡി സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായി.
ബാറ്റ ഇന്ത്യ
രാജ്യത്തെ വമ്പന്‍ പാരദരക്ഷാ കമ്പനിയായ ബാറ്റ ഇന്ത്യയുടെ ഓഹരികള്‍ ഇന്നലെ 1,826 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ മിഡ് കാപ് ഓഹരി 1,830- 1,840 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. ഈ നിലവാരത്തില്‍ നിന്നും താമസിയാതെ 1,900/ 1,920 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,780 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസത്തോടെ ബാറ്റ ഇന്ത്യയുടെ ചാര്‍ട്ടില്‍ 21, 50- ദിവസ ഇഎംഎ നിലവാരം ഓഹരി മറികടന്നു. ഇടപാടുകളുടെ എണ്ണവും ഉയര്‍ന്ന തോതിലായിരുന്നു.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ ഓഹരികള്‍ വെള്ളിയാഴ്ച 532 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ലാര്‍ജ് കാപ് ഓഹരി 520 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 540/ 550 രൂപയിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 505 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഓഹരിയുടെ ചാര്‍ട്ടില്‍ 'ഫ്ലാഗ് & പെന്നന്റ്' പാറ്റേണ്‍ രൂപപ്പെടുന്നതും എഎംഎയില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമാകുന്നതും ശുഭസൂചനയാണ്.
അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
മുന്‍നിര റീട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരികള്‍ 3,963 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ ലാര്‍ജ് കാപ് ഓഹരി 3,980- 4,000 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചു. ഈ നിലവാരത്തില്‍ നിന്നും താമസിയാതെ 4,200/ 4,240 രൂപയിലേക്ക് ഓഹരി വില മുന്നേറാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,880 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. പ്രധാനപ്പെട്ട ഇഎംഎ നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരിയെത്തിയതും അനുകൂല ഘടകമാണ്.
ടാറ്റ മോട്ടോര്‍സ് ഡിവിആര്‍
ഡിഫറന്‍ഷ്യല്‍ വോട്ടിങ് റൈറ്റ്സ് ഓഹരികളില്‍ ഒന്നായ ടാറ്റ മോട്ടോര്‍സ് ഡിവിആര്‍ വെള്ളിയാഴ്ച 225 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ ഓഹരി 220- 224 രൂപ നിലവാരത്തിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് ഏഞ്ചല്‍ വണ്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നും 234/ 236 രൂപയിലേക്ക് ഓഹരി വില ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 214 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഇക്കഴിഞ്ഞയാഴ്ച ദിവസ ചാര്‍ട്ടില്‍ പ്രധാനപ്പെട്ട ഇഎംഎ നിലവാരങ്ങള്‍ മറികടക്കാന്‍ ടാറ്റ മോട്ടോര്‍സ് ഡിവിആറിന് സാധിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications