ആഗോള ഘടകങ്ങള്‍ ദുര്‍ബലമായി തുടരുന്നതിനാല്‍ ഈ വ്യാപാര ആഴ്ചയിലും ആഭ്യന്തര ഓഹരി വിപണി സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തില്‍ തുടര്‍ന്നേക്കും. എന്നിരുന്നാലും ഇതിനകം ശക്തി പ്രകടമാക്കിയ ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളില്‍ വരുന്നയാഴ്ചയിലും ഉണര്‍വ് പ്രതീക്ഷിക്കാം.
അതേസമയം പ്രധാന സൂചികയായ നിഫ്റ്റിയുടെ 20 ദിവസ മൂവിങ് ആവേറജും 17,450 നിലവാരവും നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. സൂചികയുടെ മുന്നേറ്റത്തിന് 17,700 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധക്കടമ്പ. 17,700 നിലവാരം സൂചികയ്ക്ക് ഭേദിക്കാനായാല്‍ 18,000 നിലവാരത്തിലേക്ക് ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം. എന്നാല്‍ 17,450 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 17,250/ 17,150 നിലവാരത്തിലേക്ക് തിരുത്തപ്പെടാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
അതേസമയം പ്രമുഖ സ്വതന്ത്ര വിപണി വിശകലന വിദഗ്ധന്‍ കുനാല്‍ ബോത്ര ഈയാഴ്ചയിലേക്ക് നിര്‍ദേശിച്ച 2 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എന്‍സിസി
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എന്‍സിസി ലിമിറ്റഡ്. റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളിലെ നിര്‍മാണ പദ്ധതികളാണ് കൂടുതലായും ഏറ്റെടുക്കുന്നത്. ഗള്‍ഫില്‍ യുഎഇയിലും ഒമാനിലും കമ്പനിക്ക് സംരംഭങ്ങളുണ്ട്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉപകമ്പനിയാണ് എന്‍സിസി അര്‍ബന്‍. അതേസമയം സര്‍ക്കാരിന്റെ ആനുകൂല്യത്തോടെയുള്ള ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലാണ് എന്‍സിസി ഇന്‍ഫ്രാ ശ്രദ്ധയൂന്നിയിരിക്കുന്നത്.
അതേസമയം വെള്ളിയാഴ്ച 3 ശതമാനത്തോളം മുന്നേറി 74.30 രൂപയിലായിരുന്നു എന്‍സിസി (BSE: 500294, NSE : NCC) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 80 രൂപ ലക്ഷ്യമാക്കി ഈ സ്മോള്‍ കാപ് ഓഹരി വരുന്നയാഴ്ചയിലേക്ക് വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്ചയിലും ബുള്ളിഷ് പാതയിലായിരുന്ന ഓഹരിയില്‍ ഇനിയും മുന്നേറാമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 70 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്
രാജ്യത്തെ രണ്ടാമത്തെ വലിയ ഭവന നിര്‍മാണ വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് ലിമറ്റഡ്. ഇന്‍ഷൂറന്‍സ് ഭീമനും പൊതുമേഖല സ്ഥാപനവുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഉപകമ്പനിയായി 1989-ലാണ് തുടക്കം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പാ സേവനങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വായ്പ അനുവദിക്കുന്നുണ്ട്. നിലവിലുള്ള ബിസിനസ് സംരംഭകര്‍ക്ക് ഈടിന്മേല് വായ്പയും നല്‍കും. നിലവില്‍ രാജ്യത്താകമാനം 450-ലേറെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു.
അതേസമയം വെള്ളിയാഴ്ച നേരിയ നേട്ടത്തോടെ 418 രൂപയിലായിരുന്നു എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് (BSE: 500253, NSE : LICHSGFIN) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 440 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരികള്‍ വാങ്ങാമെന്ന് കുനാല്‍ ബോത്ര നിര്‍ദേശിച്ചു.
കഴിഞ്ഞയാഴ്ചയിലും ബുള്ളിഷ് പാതയിലായിരുന്ന ഓഹരി, 200-ദിവസ മൂവിങ് ആവറേജ് നിലവാരം മറികടന്നാണ് തുടരുന്നത്. ഇനിയും ഓഹരി ശക്തമായി മുന്നേറാമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 400 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കുനാല്‍ ബോത്രയുടെ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications