നേട്ടത്തോടെയാണ് വ്യാപാര ആഴ്ചയിൽ സൂചികകൾ വ്യാപാരം നടക്കുന്നത്. നിഫ്റ്റി വെള്ളിയാഴ്ച 21,000 തൊട്ടതിന് ശേഷം സെൻസെക്സ് തിങ്കളാഴ്ച പുതിയ ഉയരമായ 70,057.83 ലേക്ക് കുതിച്ചു. ജിഡിപി വളർച്ചയും തിരഞ്ഞെടുപ്പ് ഫലങ്ങളും റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നത് അടക്കമുള്ള അനുകൂല സാമ്പത്തിക ഘടകങ്ങളാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്. വിദേശ നിക്ഷേപകർ സജീവമായതും വിപണിക്ക് അനുകൂലമായി. ഈ സാഹചര്യത്തിൽ മികച്ച ഓഹരികൾ തിരയുകയാണെങ്കിൽ ബ്രോക്കറേജുകളുടെ ബൈ റേറ്റിംഗുള്ള 5 ഓഹരികളെ പരിചയപ്പെടാം.
ശ്യാം മെറ്റാലിക്ക് ആൻഡ് എനർജി
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഹ നിർമാണ കമ്പനിയാണ് ശ്യാം മെറ്റാലിക്ക് ആൻഡ് എനർജി. സ്ട്രക്ചറൽ സ്റ്റീൽ, ഫെറോ അലോയ്കൾ, പെല്ലറ്റ്, സ്പോഞ്ച് ഇരുമ്പ് എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ. ഐസിഐസിഐ സെക്യൂരിറ്റീസ് ശ്യാം മെറ്റാലിക്ക് ആൻഡ് എനർജിക്ക് 'ബൈ' റേറ്റിംഗ് നിലനിർത്തുന്നുണ്ട്.
അടുത്തിടെയുള്ള വില വർധനവ്, ഈയിടെ ഏറ്റെടുത്ത മിത്തൽ കോർപ്പറേഷനിലെ സ്റ്റെയിൻലെസ് സ്റ്റീൽ ശേഷി എന്നിവ കമ്പനിയുടെ ഇബിഐടിഡിഎ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നു. 690 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. നിലവിലെ വിപണി വിലയായ 521 രൂപയിൽ നിന്ന് 32 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത ഓഹരിക്കുണ്ട്.

ഭാരത് ഡൈനമാകിസ്
പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് യുദ്ധോപകരണങ്ങളുടെയും മിസൈൽ സംവിധാനങ്ങളുടെയും നിർമാതാക്കളാണ്. ഇന്ത്യൻ സായുധ സേനയ്ക്ക് ആവശ്യമായ റൈഫിളുകൾ, പാനലുകൾ, മറ്റ് മിസൈലുകളും സംവിധാനങ്ങളും കമ്പനി നിർമിക്കുന്നു.
ആന്റ്വിക് സ്റ്റോക്ക് ബ്രോക്കിംഗ് ഓഹരിക്ക് ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ശക്തമായ ഓർഡർ, കകയറ്റുമതി സാധ്യതകൾ, വൈവിധ്യവൽക്കരണ പദ്ധതികൾ എന്നിവയാണ് ഓഹരിക്കുള്ള അനുകൂല ഘടകങ്ങളെന്ന് ബ്രോക്കറേജ് ചൂണ്ടികാട്ടുന്നു. 1,420 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 1359 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 5 ശതമാനത്തോളം മുന്നേറ്റ സാധ്യതയുണ്ട്.
ജെഎസ്ഡബ്ലു ഇൻഫ്രാസ്ട്രക്ചർ
ജെഎസ്ഡബ്ലു ഗ്രൂപ്പിന്റെ ഭാഗമായ പോർട്ട് ഓപ്പറേറ്റിംഗ് കമ്പനിയാണ് ജെഎസ്ഡബ്ലു ഇൻഫ്രാസ്ട്രക്ചർ. ചരക്ക് കൈകാര്യം ശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് കമ്പനി. ജെഎം ഫിനാൻഷ്യൽസ് കമ്പനിക്ക് ബൈ റേറ്റിംഗ് നൽകുന്നു.
പ്രധാന പോർട്ട് ടെർമിനലിൽ താരിഫ് ഉയർത്താനുള്ള സാധ്യത, ശക്തമായ ബാലൻസ് ഷീറ്റ്, ശേഷി വിനിയോഗത്തിലെ വർധന, ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് എന്നിവയാണ് ജെഎസ്ഡബ്ലു ഇൻഫ്രാസ്ട്രക്ചറിൽ ബൈ റേറ്റിംഗിനുള്ള കാരണമായി ജെഎം ഫിനാൻഷ്യൽസ് പറയുന്നത്. സമീപ ഭാവിയിൽ ഓഹരി 250 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 234 രൂപയിൽ ലഭ്യമായ ഓഹരിക്ക് 7 ശതമാനം മുന്നേറ്റ സാധ്യതയാണുള്ളത്.
കോൾ ഇന്ത്യ
രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. ലോകത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കൽക്കരി ഉത്പാദകരാണ് കമ്പനി. മഹാരത്ന പദവിയുള്ള കോള്‍ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കള്‍.
നുവാമയാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. 404 രൂപയാണ് ബ്രോക്കറേജ് ഓഹരിക്ക് ലക്ഷ്യവില നൽകുന്നത്. 355 രൂപയിലാണ് ഓഹരി നിലവിൽ വ്യാപാരം നടക്കുന്നത്. ഇത് 13 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണിക്കുന്നു.
ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ ആസ്ഥാനമായ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലും വിദേശത്തുമായി 3,200ഓളം ശാഖകളുമായി വലിയ ശ്രംഖല ബാങ്ക് ഓഫ് ഇന്ത്യയ്ക്കുണ്ട്. മോത്തിലാൽ ഓസ്വാൾ 130 രൂപ ലക്ഷ്യവിലയിൽ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്.
ശക്തമായ ആസ്തി നിലവാരം, സ്ഥിരമായ മാർജിൻ വീക്ഷണം, ആരോഗ്യകരമായ വായ്പാ വളർച്ച, ക്രെഡിറ്റ് ചെലവുകൾ നിയന്ത്രിക്കാനുള്ള സംരംഭങ്ങൾ എന്നിവയാണ് ബൈ റേറ്റിംഗിനുള്ള അനുകൂലഘടകമായി ബ്രോക്കറേജ് വിലയിരുത്തുന്നത്. 118 രൂപയിൽ ലഭ്യമായ ഓഹരിക്ക് 10 ശതമാനത്തിന്റെ വളർച്ച സാധ്യതയാണിത് കാണിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications