തിങ്കളാഴ്ചയിലെ തിരിച്ചു വരവിന് ശേഷം വിപണിയുടെ നിയന്ത്രണം കരടികളുടെ കയ്യിലേക്ക് മറിയുന്ന കാഴ്ചയാണ് ചൊവ്വാഴ്ച കണ്ടത്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്. ബുധനാഴ്ച രാവിലെ ഇടിവോടെ തുടങ്ങിയെങ്കിലും വിപണി തിരിച്ചു വരവ് കാണിച്ചു. ബജറ്റുമായി ബന്ധപ്പെട്ട് നിക്ഷേപകർ ജാഗ്രതയിലേക്ക് നീങ്ങിയതിനാലാണ് ചൊവ്വാഴ്ചയിലെ ഇടിവുണ്ടായത്.
അതേസമയം മൂന്നാം പാദഫലത്തിൽ മികച്ച സംഖ്യ രേഖപ്പെടുത്തിയ കമ്പനികൾ നേട്ടത്തിലുമാണ്. മൂന്നാം പാദഫലത്തിന് ശേഷം വിവിധ ബ്രോക്കറേജുകൾ മികച്ച പ്രകടനം നടത്തിയ കമ്പനികളുടെ ലക്ഷ്യവില ഉയർത്തിയിട്ടുണ്ട്. ഇതിൽ മോത്തിലാൽ ഓസ്വാൾ ബൈ റേറ്റിംഗ് നൽകുന്ന 4 ഓഹരികളെ പരിചയപ്പെടാം.

ഡാൽമിയ ഭാരത്
സിമന്റ്, റിഫ്രാക്ടറി, പഞ്ചസാര തുടങ്ങിയ മേഖലകളിൽ ബിസിനസുള്ള കമ്പനിയാണ് ഡാൽമിയ ഭാരത്. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്നായ ഡാല്‍മിയ ഭാരതിന് 33 ദശലക്ഷം വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്. 2,278 രൂപയിൽ വ്യാപാരം നടക്കുന്ന ഡാൽമിയ ഭാരത് ഓഹരികൾക്ക് മോത്തിലാൽ ഓസ്വാൾ നൽകുന്ന ലക്ഷ്യവില 2,800 രൂപയാണ്. ഏകദേശം 24 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണ് ഓഹരിയിൽ കാണാനുള്ളത്.
ഒരു വർഷത്തിനിടെ 28.75 ശതമാനം റിട്ടേൺ നൽകിയ ഓഹരി ഒരു മാസത്തിനിടെ നെഗറ്റീവ് റിട്ടേണാണ് നൽകിയത്. 52 ആഴ്ചയിലെ ഉയർന്ന വില 2,430.70 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 1,706.65 രൂപയുമാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം
പെട്രോളിയം, പ്രകൃതി വാതക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളിലൊണ് ഹിന്ദുസ്ഥാൻ പെട്രോളിയം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ ഉപസ്ഥാപനമാണിത്. മുംബൈയിലും വിശാഖപട്ടണത്തും കമ്പനിക്ക് റിഫൈനറികളുണ്ട്. റീട്ടെയില്‍ ശ്രംഖലയില്‍ 21,482 പെട്രോളിയം ഔട്ട്‌ലെറ്റുകളും 6,321 എല്‍പിജി വിതരണ ശ്രംഖലയും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
462 രൂപയിൽ ട്രേഡ് ചെയ്യുന്ന ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ 530 രൂപയാണ് ലക്ഷ്യവിലയായി നൽകുന്നത്. 17 ശതമാനം മുന്നേറ്റ സാധ്യതയാണിത്. ഒരു വർഷത്തിനിടെ 94 ശതമാനത്തിന്റെ മികച്ച റിട്ടേൺ ഈ പൊതുമേഖല ഓഹരി നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 86 ശതമാനമാണ് ഓഹരി ഉയർന്നത്. 52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന വില യഥാക്രമം 485.30 രൂപയും 211.65 രൂപയുമാണ്.
ശ്രീറാം ഫൈനാൻസ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ശ്രീറം ഫൈനാന്‍സ് കമ്പനി. പ്രധാനമായും വാഹന വായ്പകളിലാണ് ലാര്‍ജ്കാപ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനം 1,600-ഓളം ശാഖകളും 850-ലധികം ഗ്രാമീണ കേന്ദ്രങ്ങളും കമ്പനിക്ക് സ്വന്തമായുണ്ട്.
2,700 രൂപയാണ് മോത്തിലാൽ ഓസ്വാൾ ശ്രീറാം ഫൈനാൻസ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 2,431 രൂപയിലാണ് ബുധനാഴ്ച ഓഹരി വ്യാപാരം നടക്കുന്നത്. ഇതുപ്രകാരം 10 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത ഓഹരിയിലുണ്ട്. ഒരു മാസത്തിനിടെ 18 ശതമാനവും ഒരു വർഷത്തിനിടെ 89.23 ശതമാനം റിട്ടേണും നൽകിയ ഓഹരിയാണിത്. 52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന വില 2,496.55 രൂപ, 1,190 രൂപ എന്നിങ്ങനെയാണ്.
സിപ്ല
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമ കമ്പനിയാണ് സിപ്ല. ശ്വസനം, ഹൃദയ രോഗങ്ങൾ, സന്ധിവാതം, പ്രമേഹം, ഭാരം നിയന്ത്രിക്കൽ, വിഷാദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് സിപ്ല പ്രധാനമായും നിർമിക്കുന്നത്. 1,346 രൂപയിൽ ലഭ്യമായ ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്.
1,600 രൂപയാണ് മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്ന ലക്ഷ്യവില. 20 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്. ഒരു മാസത്തിനിടെ 7 ശതമാനമാണ് സിപ്ല ഓഹരികൾ മുന്നേറിയത്. ഒരു വർഷത്തിനിടെ 36 ശതമാനം റിട്ടേൺ ഓഹരി നൽകി. 852 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 1,425 രൂപയാണ് ഉയർന്ന നിലവാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications