കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് നേരിട്ട് കൊണ്ടിരിക്കുന്ന മിഡ് ക്യാപ് നവരത്ന കമ്പനിയാണ് എൻബിസിസി (ഇന്ത്യ) ലിമിറ്റഡ്. നേരത്തെ 2023-2024 സാമ്പത്തിക വർഷത്തിൽ 0.63 രൂപ അന്തിമ ലാഭവിഹിതം നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അന്തിമ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതിയായി 2024 സെപ്റ്റംബർ 6-നാണ് നിശ്ചിയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ നിക്ഷേപകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്. മറ്റൊന്നുമല്ല നഷ്ടങ്ങൾ നികത്തി അടുത്ത ദിവസങ്ങളിൽ തന്നെ എൻബിസിസി (ഇന്ത്യ) ലിമിറ്റഡ് ഓഹരി മുകളിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. അതുകൊണ്ട് തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 178.35 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.98 ശതമാനവും ഒരു മാസത്തിനിടെ 1.49 ശതമാനവും നഷ്ടം ഓഹരി നേരിട്ടു. അതേസമയം ആറ് മാസത്തെ ഓഹരിയുടെ പ്രകടനം വിലയിരുത്തിയാൽ 27.62 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. 2024-ൽ ഇതുവരെ 118 ശതമാനം വളർച്ച നേടാനും എൻബിസിസി ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 251.57 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഓഹരി നൽകിയത്. 198.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 48.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഷെയർഹോൾഡിംഗ്
2024 ജൂൺ പാദത്തിൽ എഫ്ഐഐ/എഫ്പിഐ ഹോൾഡിംഗ്സ് 4.33 ശതമാനത്തിൽ നിന്ന് 4.43 ശതമാനമായി വർദ്ധിപ്പിച്ചു. എഫ്ഐഐ/എഫ്പിഐ നിക്ഷേപകരുടെ എണ്ണം 119ൽ നിന്ന് 155 ആയി ഉയർന്നു. മ്യൂച്വൽ ഫണ്ടുകൾ ഹോൾഡിംഗ്സ് 2.98 ശതമാനത്തിൽ നിന്ന് 3.04 ശതമാനമായി ഉയർത്തി.
ഓഹരി വാങ്ങണോ.. ?
ബ്രോക്കറേജ് സ്ഥാപനമായ സ്റ്റോക്സ് ബോക്സ് എൻബിസി ഓഹരികൾ വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. 217 രൂപയാണ് ടാർഗെറ്റ് വില. ഓഹരിയുടെ പ്രൈസ് ആക്ഷൻ അടുത്തിടെ ഒരു കപ്പ് ആൻഡ് ഹാൻഡിൽ പാറ്റേണിൽ നിന്ന് ബുള്ളിഷ് ബ്രേക്ക്ഔട്ട് അനുഭവപ്പെട്ടു. ഇത് ഒരു സാധ്യതയുള്ള ട്രെൻഡ് റിവേഴ്സലിനെ സൂചിപ്പിക്കുന്നു എന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. ഓഹരി ശക്തമായ വാങ്ങൽ ഡിമാൻഡ്, ഇപിഎസ് എന്നിവ പ്രകടിപ്പിക്കുകയും കുറഞ്ഞ അപകടസാധ്യതയുള്ള, ഉയർന്ന റിവാർഡ് അവസരം നൽകുകയും ചെയ്യുന്നു എന്നും ബ്രോക്കറേജ് കൂട്ടിച്ചേർത്തു.

എന്‍ബിസിസി
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സിവില്‍ എന്‍ജിനീയറിങ് വ്യവസായ സ്ഥാപനമാണ് എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്. 60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിന് നവരത്‌ന പദവിയും ലഭിച്ചിട്ടുണ്ട്. ഉന്നത ഗുണനിലവാരവും നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന രീതിയാലും നിര്‍മാണ മേഖലയില്‍ കമ്പനിക്ക് പ്രധാന സ്ഥാനം നേടാനായി. പൊതുമേഖലാ സ്ഥാപനത്തിൻ്റെ വിപണി മൂലധനം 32,103.00 കോടി രൂപയാണ്.
വരുമാനം
2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 24.6 ശതമാനം വർധിച്ച് 141.5 കോടി രൂപയായി രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 2,814 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനം ഉയർന്ന് 4,025 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
