വ്യാപാര ആഴ്ചയിൽ ചാഞ്ചാട്ടങ്ങളുണ്ടായെങ്കിലും നേട്ടത്തിൽ തന്നെയാണ് വിപണി ക്ലോസ് ചെയ്തത്. മികച്ച ഡിജിപി ഡാറ്റയും ആഗോള വിപണികൾ പലിശ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നതും ഇന്ന് പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും വിപണിയെ മുന്നോട്ട് നയിക്കാൻ കരുത്തുള്ള ഘടകങ്ങളാണ്. വിപണി മുന്നോട്ട് കുതിക്കുമ്പോൾ ലാഭമുണ്ടാക്കാൻ മികച്ച ഓഹരികൾ പോർട്ട്ഫോളിയോയിൽ ആവശ്യമാണ്. ബ്രോക്കറേജുകൾ വളർച്ച സാധ്യത നൽകുന്ന ഓഹരികളെ ഇവിടെ പരിഗണിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നാല് ഓഹരികളാണ് ചുവടെ.
സുബ്രോസ് ലിമിറ്റഡ്
ഓട്ടോ എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾ നിർമിക്കുന്ന ഏകീകൃത നിർമ്മാണ യൂണിറ്റാണ് സുബ്രോസ് ലിമിറ്റഡ്. കംപ്രസ്സറുകൾ, കണ്ടൻസറുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ എന്നിവ കമ്പനി നിർമിക്കുന്നു. ഇന്ത്യൻ പ്രമോട്ടർമാർക്കൊപ്പം ജപ്പാനിലെ ഡെൻസോ കോർപ്പറേഷൻ, സുസുക്കി മോട്ടോർ കോർപ്പറേഷന്റെ എന്നിവർക്ക് പങ്കാളിത്തമുള്ള കമ്പനിയാണിത്.ഇന്ത്യയിലെ 6 പ്ലാന്റുകളിലായി പ്രതിവർഷം 1.5 ദശലക്ഷം എസി കിറ്റുകൾ നിർമിക്കാനുള്ള വാർഷിക ശേഷി സുബ്രോസ് ലിമിറ്റഡിനുണ്ട്.
ഡൊലാട്ട് ക്യാപിറ്റലാണ് ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നത്. രണ്ടാം പാദത്തിലെ ശക്തമായ പ്രവർത്തന ഫലം ഓഹരിക്ക് 'ബൈ' റേറ്റിംഗ് ലഭിക്കുന്നതിനുള്ളൊരു കാരണമാണ്. ഓരോ വാഹനത്തിലുമുള്ള കണ്ടന്റുകൾ വർധിക്കുന്നത്, ഇ-ബസ് ബിസിനസിലെ മുന്നേറ്റം, റെയിൽവേ ബിസിനസ്, മാർജിൻ വിപുലീകരണം എന്നിവ ഓഹരിക്കുള്ള അനുകൂല ഘടകങ്ങളാണ്. ഒരു വര്‍ഷത്തിനിടെ ഓഹരിക്ക് 570 രൂപ ലക്ഷ്യവിലയും ബ്രോക്കറേജി നിശ്ചയിച്ചിട്ടുണ്ട്. 430 രൂപയില്‍ ലഭ്യമായ ഓഹരി 32 ശതമാനം മുന്നേറുമെന്ന് ഇത് കാണിക്കുന്നു.

പിസിബിഎൽ
എലാസ്റ്റോമർ, പ്ലാസ്റ്റിക്, പെയിന്റ്സ്, മഷി നിർമാണ വ്യവസായങ്ങൾക്ക് ആവശ്യമായ കാർബൺ ബ്ലാക്കിന്റെ നിർമാതാക്കാളും വിതരണക്കാരുമാണ് പിസിബിഎൽ. നേരത്തെ ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡ് എന്നാണ് കമ്പനി അറിയപ്പെട്ടിരുന്നത്. ആർപി സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിക്ക് രാജ്യത്ത് അഞ്ച് അത്യാധുനിക പ്ലാന്റുകളും രണ്ട് റിസർച്ച് കേന്ദ്രങ്ങളുമുണ്ട്. 45 ലധികം രാജ്യങ്ങളിൽ കമ്പനി ബിസിനസ് നടത്തുന്നു.
ജെഎം ഫിനാൻഷ്യൽസാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. ചൈനയിലെ ഉയർന്ന ഫീഡ്‌സ്റ്റോക്ക് വിലയും ഡിമാൻഡ്-സപ്ലൈ സാഹചര്യവും കമ്പനിക്ക് അനുകൂലമാണെന്ന് ബ്രോക്കറേജ് റിപ്പോർട്ട് പറയുന്നത്. ഒരു വർഷത്തേക്ക് 290 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 266 രൂപയിൽ ലഭ്യമായ ഓഹരിയിൽ നിന്ന് 9 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.
അശോക് ലെയ്ലാൻഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. ഹിന്ദുജ ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന അശോക് ലെയ്ലാൻഡ് ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളുമാണ്. ബിഎൻബി പരിബാസ് ഓഹരിക്ക് 'ബൈ' റേറ്റിംഗ് നിലനിർത്തുന്നുണ്ട്. മാർക്കറ്റ് ഷെയർ നേട്ടത്തിനൊപ്പം മാർജിൻ വിപുലീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശക്തമായ വരുമാന വളർച്ചയ്ക്ക് കാരണമാകാം.
ഒരു വർഷത്തിനുള്ളിൽ ഇപിഎസ് ഏറ്റവും ഉയരുമെന്നും ഇത് ഓഹരിക്ക് ഉയർച്ച നൽകുമെന്നും റിപ്പോർട്ട് പറയുന്നു. 1 വർഷത്തേക്കുള്ള ലക്ഷ്യവില 220 രൂപയാണ്. 176 രൂപയിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്ത ഓഹരിക്ക് 25 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.
ബ്ലൂ സ്റ്റാർ
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഗൃഹോപകരണ കമ്പനിയാണ് ബ്ലൂ സ്റ്റാർ. എയർ കണ്ടീഷനിംഗ്, കൊമേഴ്‌സ്യൽ റഫ്രിജറേഷൻ, എംഇപി എന്നിവയിലാണ് കമ്പനി സ്പെഷ്യലൈസ് ചെയ്യുന്നത്. എയർ കണ്ടീഷനിംഗ് മേഖലയിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണിത്. ഷെയർഖാൻ 1,160 രൂപയിൽ ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്.
രണ്ടാം പാദത്തിലെ ശക്തമായ പ്രവർത്തന ഫലമാണ് ഓഹരിക്ക് റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്യാനുള്ള കാരണമെന്ന് ബ്രോക്കറേജ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാർഹിക റഫ്രിഡ്ജറേഷൻ ആൻഡ് കൂളിംഗ് മാർക്കറ്റിലെ വളർച്ച സാധ്യത, കയറ്റുമതി അവസരങ്ങൾ, കരുത്തുറ്റ ഓർഡർ ബുക്ക്, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ജീവിതരീതികൾ എന്നിവ ഓഹരിക്ക് പോസ്റ്റീവ് ഘടകങ്ങലാണ്. 989 രൂപയിൽ ലഭ്യമായ ബൂ സ്റ്റാർ ഓഹരിക്ക് 17 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications