യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണികളിലെ വ്യാപാരം അസ്ഥിരത നിറഞ്ഞതായിരുന്നു. ദുർബലമായ പ്രവണതകളെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞത് 3 ശതമാനം ശതമാനത്തോളമാണ്. പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളെത്തുടർന്ന് 2024 ജൂൺ 4 ന് വിപണികൾ 5 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ തകർച്ചയാണിത്.
വിപണിയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് 46 ശതമാനം വരെ നേട്ടം നൽകാൻ സാധ്യതയുള്ള 6 ഓഹരികൾ തിരഞ്ഞെടുത്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ഫെഡറൽ ബാങ്ക്
195 രൂപ ടാർഗെറ്റ് വിലയോടെ ഫെഡറൽ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 2 ശതമാനം നേട്ടം. പഴയ തലമുറയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് 2024 സാമ്പത്തിക വർഷത്തിൽ ബാങ്ക് സമ്മിശ്ര ഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി എച്ച്ഡിഎഫ്‌സി അഭിപ്രായപ്പെട്ടു. അറ്റ പലിശ വരുമാനം വളർച്ച പ്രതീക്ഷകൾക്ക് അനുസൃതമാണെങ്കിലും ഉയർന്ന പ്രവർത്തനച്ചെലവ് തിരിച്ചടിയാണ്. ഉയർന്ന വായ്പാ ആദായം, വർദ്ധിച്ചുവരുന്ന ഫണ്ടിംഗ് ചെലവുകൾ തുടങ്ങിയവ കാരണം പ്രവർത്തനം മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
2. ജ്യോതി ലാബ്സ്
575 രൂപ ടാർഗെറ്റ് വിലയോടെ ജ്യോതി ലാബ്സ് ഓഹരി വാങ്ങാനാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 12 ശതമാനത്തിലധികം വളർച്ച. ജ്യോതി ലാബ്‌സിൻ്റെ ഫാബ്രിക്-കെയർ സെഗ്‌മെൻ്റ് സാമ്പത്തിക വർഷം 2020 മുതൽ 2024 വരെ 14 ശതമാനം റവന്യൂ കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) നേടിയിട്ടുണ്ടെന്നും സമാനമായ വളർച്ചാ വേഗത വരും നാളുകളിലും നിലനിൽക്കുമെന്നുമാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്.

3. ജെ കെ ലക്ഷ്മി സിമന്‍റ്
1015 രൂപയാണ് ജെ കെ ലക്ഷ്മി സിമന്‍റ് ഓഹരിയുടെ ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 25 ശതമാനം നേട്ടം. ജിയോ-മിക്‌സ് ഒപ്റ്റിമൈസേഷൻ, ഹരിത ഊർജത്തിൻ്റെ (വൈദ്യുതിയും ഇന്ധനവും), ലീഡ് ഡിസ്റ്റൻസ് റിഡക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോസിറ്റീവാണെന്ന് ബ്രോക്കറേജ് വിലയിരുത്തി.

4. കൽപതരു പ്രോജക്‌റ്റ്സ്
1702 രൂപയാണ് ഓഹരിയുടെ ടാർഗെറ്റ് വില. ഏകദേശം 36 ശതമാനം ലാഭം. ആഭ്യന്തര, അന്തർദേശീയ വിപണികളിലെ മാർക്കറ്റ് ഷെയർ നേട്ടങ്ങളോടൊപ്പം ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, സിവിൽ മേഖലകൾ തുടങ്ങിയവ ഉൾപ്പെടുന്ന മികച്ച ഓർഡർ ബുക്കിംഗുകൾ കമ്പനിയുടെ നേട്ടത്തിന് കാരണമാകുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
5. സ്റ്റൈലം ഇൻഡസ്ട്രീസ്
2750 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 46 ശതമാനം നേട്ടം. ശക്തമായ ഇബിഐടിഡിഎ മാർജിൻ, ആരോഗ്യകരമായ ബാലൻസ് ഷീറ്റ്, ആകർഷകമായ റിട്ടേൺ റേഷ്യോ പ്രൊഫൈൽ എന്നിവ കമ്പനിക്കുണ്ട്.
6. സിർമ എസ്‌ജിഎസ് ടെക്‌നോളജി
600 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. 28 ശതമാനം നേട്ടത്തെ ഇത് സൂചിപ്പിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
