ആഗോള ഘടകങ്ങളും വിദേശ നിക്ഷേപകരുടെ വില്പനയുടെയും പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കടുത്ത സമ്മർദ്ദത്തിലായിരുന്നു വിപണി. ബിഎസ്ഇ സെൻസെക്‌സ് 1,538.64 പോയിന്റ് (2.55 ശതമാനം) ഇടിഞ്ഞ് 59,463.93ലും നിഫ്റ്റി 478.4 പോയിന്റ് (2.66 ശതമാനം) ഇടിഞ്ഞ് 17,465.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി ഇടിയുന്ന സാഹചര്യത്തിൽ ശ്രദ്ധയോടെയാണ് നിക്ഷേപകരുള്ളത്. വിപണി ഇടിയുമ്പോഴും മൂന്ന് മാസത്തിനപ്പുറം നല്ല ലാഭം കൊയ്യാൻ ടാറ്റ സ്റ്റീൽ ഓഹരികൾ വാങ്ങാം എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ.
ടാറ്റ സ്റ്റീൽ ഓഹരി
ഫെബ്രുവരിയില്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ സ്ഥിരതയാര്‍ജിക്കുന്നൊരു നിലവാരത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ ജനുവരി മാസത്തില്‍ 10 ശതമാനത്തോളം ഇടിവ് നേരിട്ടതോടെ ഈ വര്‍ഷത്തെ ടാറ്റ സ്റ്റീല്‍ ഓഹരികളുടെ പ്രകടനം 8 ശതമാനം നഷ്ടത്തിലാണ്. വെള്ളിയഴ്ച ടാറ്റ സ്റ്റീൽ (NSE: TATASTEEL | BSE: 500470) 109.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്നാല്‍ വിവിധ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്ത മൂന്ന് മാസ കാലയളവിനുള്ളില്‍ ടാറ്റ സ്റ്റീല്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടാകുമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്.
അനുകൂല ഘടകങ്ങൾ
പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ റിസൾട്ടായിരുന്നു മൂന്നാം പാദത്തിൽ ടാറ്റ സ്റ്റീലിന്റേത്. എന്നാല്‍ യുഎസിലെ ശക്തമായ സാമ്പത്തിക ഡാറ്റയും ലോക്ഡൗണിന് ശേഷം ചൈനയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ടാറ്റ സ്റ്റീല്‍ വിദേശ വിപണിയില്‍ മികച്ച ബിസിനസ് നേടുമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. ഇതിനാലാണ് കമ്പനി ടാറ്റ സ്റ്റീലിന്റെ വളർച്ച വിലയിരുത്തുന്നത്. ഡിസംബർ പാദഫലം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും ടാറ്റ സ്റ്റീലിന്റെ പോസറ്റീവ് ഘടകങ്ങളായി ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വിലയിരുത്തലും നോക്കാം.
ആഭ്യന്തര വിപണിയില്‍ ഓരോ ടണ്ണിലും നേടുന്ന പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ വര്‍ധിക്കുമെന്ന് ഐസിഐസിഐ സ്യെൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നത്. പ്രതിവര്‍ഷം 6 മെട്രിക്ക് ടണ്‍ പ്രവര്‍ത്തന ശേഷിയുള്ള പെല്ലറ്റ് പ്ലാന്റ് 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ കമ്മീഷന്‍ ചെയ്യും. ഇതും 2.2 മെട്രിക് ടൺ പ്ലാന്റും ലാഭ മാര്‍ജിൻ ഉയര്‍ത്തും. നീല്‍ചല്‍ ഇഷ്പത് നിഗം ലിമിറ്റഡ് വഴി 1 മെട്രിക്ക് ടണ്ണിന്റെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്.
നാലം സാമ്പത്തിക പാദത്തില്‍ പ്രവർത്തന നഷ്ടം കുറയും. ടിഎസ്‍യുകെയുടെ പ്രവര്‍ത്തനങ്ങക്കുള്ള യുകെ സര്‍ക്കാരിന്റെ പിന്തുണ ഗുണപരമായ ഫലം നല്‍കും. 2030 സാമ്പത്തിക വര്‍ഷത്തോടെ നിലിവലുള്ള പ്ലാന്റ് വികസിപ്പിച്ച് ശേഷി ഇരട്ടിയാക്കുന്നത് കമ്പനിയുടെ മാര്‍ജിനും ആദായവും മെച്ചപ്പെടുത്തുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ.
ലക്ഷ്യവില 130
ടാറ്റ സ്റ്റീലിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർ ഓരോ ഇടിവിലും വാങ്ങാനാണ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നത്. ടാറ്റ സ്റ്റീല്‍ ഓഹരികള്‍ക്ക് 90 രൂപ എന്ന നിലയില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനാൽ 90 രൂപ എന്ന നിലയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിച്ച് ഓരോ ഇടിവിലും വാങ്ങാവുന്നതാണ്. നിലവിൽ 109.85 രൂപ നിലവാരത്തിലുള്ള ടാറ്റ സ്റ്റീൽ ഓഹരി വില അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ 130 രൂപ നിലവാരത്തിലേക്ക് എത്താമെന്നും ഐഐഎഫ്എൽ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
ടാറ്റ സ്റ്റീൽ
മൂന്നാം പാദത്തില്‍ 2223.84 കോടി രൂപയുടെ അറ്റ നഷ്ടമാണ് ടാറ്റ സ്റ്റീൽ രേഖപ്പെടുത്തിയത്. യൂറോപ്യന്‍ വിപണിയിലെ ഉയര്‍ന്ന ചെലവ്, വില്‍പ്പന കുറഞ്ഞത്, സാമ്പത്തിക മാന്ദ്യഭീതി തുടങ്ങിയവയാണ് തിരിച്ചടിയായത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 9,572.67 കോടി രൂപയായിരുന്നു. വരുമാനം 6.2 ശതമാനം ഇടിഞ്ഞ് 56,756.61 കോടിയിലെത്തി. ചെലവ് 8506 കോടി ഉയര്‍ന്ന് 57,172.2 കോടി രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications