ആഗോള ആശങ്കകൾക്കിടയിലും സമീപ കാലത്ത് ഇന്ത്യൻ ഓഹരി വിപണിക്ക് മുന്നേറ്റമാണ്. ആരോഗ്യകരമായ മാക്രോ ഡാറ്റ, ശക്തമായ വരുമാനം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ വാങ്ങൽ എന്നിവയുടെ പിൻബലത്തിലാണ് ആഭ്യന്തര വിപണിയുടെ മുന്നേറ്റം.
നിഫ്റ്റി കഴിഞ്ഞ നാല് മാസത്തെ ദുർബലമായ വ്യാപാരത്തിന് ശേഷം ഏപ്രിലിൽ 4.1 ശതമാനം നേട്ടത്തോടെയാണ് അവസാനിപ്പിച്ചത്. ഈ വിപണി സാഹചര്യത്തിൽ മോത്തിലാൽ ഓസ്വാൾ 5 ലാർജ് കാപ് ഓഹരികളാണ് വാങ്ങാൻ നിർദ്ദേശിക്കുന്നത്. ഇവ 30 ശതമാനം മുന്നേറാം. വിശദമായി നോക്കാം.
എച്ച്സിഎൽ ടെക്നോളജീസ്
മുൻനിര ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 1098 രൂപയിലാണ്. ഈ വിലയിൽ നിന്ന് 12.16 ശതമാനം മുന്നേറ്റമാണ് മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്നത്. കഴിഞ്ഞ ഏതാനും പാദങ്ങളിലായി നല്ല മാർജിൻ പുരോഗതി കൈവരിച്ച കമ്പനിയാണിത്. മോട്ടിലാൽ ഓസ്വാൾ 1,250 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിക്കുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്
വാഹന നിർമ്മാണം, കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നിങ്ങനെ 9 സെക്ടറുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. 1,275.05 രൂപയിലാണ് ഓഹരികൾ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. മോത്തിലാൽ ഓസ്വാൾ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരിയുടെ ലക്ഷ്യവില 1,475 രൂപയാണ്. ഈ വിലയിൽ ഓഹരി വാങ്ങിയാൽ 15.68 ശതമാനം നേട്ടം ലഭിക്കും.
അൾട്രാടെക് സിമന്റ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സിമന്റ് കമ്പനിയാണ് അൾട്രാടെക് സിമന്റ്. ഗ്രേ സിമന്റ്, റെഡി-മിക്സ് കോൺക്രീറ്റ്, വൈറ്റ് സിമന്റ് എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളാണിത്. വെള്ളിയാഴ്ച 7,721 രൂപയിലാണ് അൾട്രാടെക് സിമന്റ് വ്യാപാരം അവസാനിപ്പിച്ചത്. മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്ന ലക്ഷ്യ വില 8,600 രൂപയാണ്.
നിലവിലെ ഓഹരി വിലയിൽ നിന്ന് 11.38 ശതമാനം നേട്ടമാണിത്. 2023 സാമ്പത്തിക വർഷത്തിൽ നാലാം പാദത്തിൽ സിമന്റ് ഡിമാൻഡ് ശക്തമായിരുന്നു. ഏപ്രിലിലും മുന്നേറ്റം തുടർന്നു. എല്ലാ മേഖലകളും കമ്പനിയുടെ ശക്തമായ വോളിയം വളർച്ചയ്ക്ക് സംഭാവന നൽകി.
ഒൻജിസി
പൊതുമേഖല പെട്രോളിയം കമ്പനികളിലൊന്നാണ് ഒഎൻജിസി. അസംസ്കൃത എണ്ണ ഉത്പാദനത്തിന്റെ 71 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഒഎൻജിസിയുടെ കൈകളിലാണ്. പുതിയ എണ്ണതടമായ കെജി ബേസിൽ നിന്നുള്ള ഉത്പാദനം മാർച്ചിൽ ആരംഭിച്ചത് ഒൻജിസിക്ക് നേട്ടമാണ്. 165 രൂപയിൽ ലഭ്യമായ ഒഎൻജിസി ഓഹരികൾക്ക് മോത്തിലാൽ ഓസ്വാൾ 215 രൂപയാണ് ലക്ഷ്യ വില നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വിലയിൽ നിന്ന് 30 ശതമാനം മുന്നേറ്റമാണിത്.
ഐടിസി
എഫ്എംസിജി കമ്പനികളിൽ പ്രധാനിയായ ഐടിസി ഓഹരി വിലയിൽ ഈയിടെ വലിയ മുന്നേറ്റമാണ് കണ്ടത്. ഓഹരി ആദ്യമായി 400 പിന്നിട്ടതും ഏപ്രിൽ മാസത്തിലാണ്. 420.15 രൂപയിൽ ലഭ്യമായ ഐടിസി ഓഹരികൾക്ക് 450 രൂപയാണ് മോത്തിലാൽ ഓസ്വാൾ നിർദ്ദേശിക്കുന്ന ലക്ഷ്യ വില. നിലവിലെ വിലയേക്കാൾ 7.10 ശതമാനം മുന്നേറ്റമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications