2024 ലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മുന്നിലുള്ളത്. 2024 മേയ് മാസത്തിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പിന് ശേഷമുള്ള സമ്പൂർണ കേന്ദ്ര ബജറ്റും ആഭ്യന്തര വിപണിക്ക് പ്രധാനപ്പെട്ടതാണ്. ആഗോള വിപണിയിൽ സാമ്പത്തിക വളർച്ച, പലിശ നിരക്ക് കുറയ്ക്കൽ, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ പ്രധാന ഘടകങ്ങളാകും.
2024 ലും ഇന്ത്യൻ വിപണി തിളങ്ങുമെന്നാണ് ബ്രോക്കറേജിന്റെ വിലിയിരുത്തൽ. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപുള്ള റാലി തുടരാൻ സാധ്യതയുള്ളതിൽ വിപണി വികാരം കൂടുതൽ ശക്തമാകും. നിരക്ക് കുറയ്ക്കലുകൾ കൂടിയുണ്ടാകുന്ന് വിപണിക്ക് അധിക ഉത്തേജനം നൽകുമെന്നും ബ്രോക്കറജ് വിലയിരുത്തുന്നു. ഈ ഘടകങ്ങൾ കണക്ക്കൂട്ടി ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ 10 ഓഹരികളെ 2024 ലേക്ക് നിർദ്ദേശിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
എസ്ബിഐ
മോത്തിലാല്‍ ഒസ്വാള്‍ നിര്‍ദ്ദേശിക്കുന്ന ഓഹരിയില്‍ ആദ്യത്തേത് എസ്ബിഐയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ നിലവിലെ വിപണി മൂല്യം 5.66 ലക്ഷംകോടി രൂപയാണ്. 637 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 700 രൂപയാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്ന ലക്ഷ്യവില. 10 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.

ഹീറോ മോട്ടോക്രോപ്പ്
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കലാണ് ഹീറോ മോട്ടോക്രോപ്പ്. ഈ ബ്ലൂചിപ്പ് കമ്പനിയുടെ വിപണി മൂല്ം76497 കോടി രൂപയാണ്. 3,934 രൂപയില്‍ ലഭ്യമായ ഹീറോ മോട്ടോക്രോപ് ഓഹരികള്‍ക്ക് 4,480 രൂപയാണ് ബ്രോക്കറേജ് നല്‍കുന്ന ലക്ഷ്യവില. 14 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
സ്പന്ദന സ്പൂര്‍ത്തി ഫിനാന്‍ഷ്യല്‍
ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് സ്പന്ദന സ്ഫോര്‍ട്ടി ഫിനാന്‍ഷ്യല്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 19 സംസ്ഥാനങ്ങളിലായി 1,500 ലധികം ബ്രാഞ്ചുകളുണ്ട്. മോത്തിലാല്‍ ഓസ്വാള്‍ 1,200 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. 1043 രൂപയില്‍ ലഭ്യമായ ഓഹരി 14 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണ് കാണിക്കുന്നത്.
എല്‍ ആന്‍ഡ് ടി
എല്‍ ആന്‍ഡ് ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, സാങ്കേതികവിദ്യ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ്.4.74 ലക്ഷം കോടി വിപണി മൂല്യമുള്ള കമ്പനി ലോകത്തിലെ അഞ്ചാമത്തെ വലിയ നിര്‍മാണ കമ്പനികളിലൊന്നാണ്. 3,660 രൂപയാണ് മോത്തിലാല്‍ ഓസ്വാള്‍ ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. 3472 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 5 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
ഡാല്‍മിയ ഭാരത്
സിമന്റ്, റിഫാക്ടറീസ്, പഞ്ചസാര തുടങ്ങിയ സെക്ടറുകളില്‍ ബിസിനസ് നടക്കുന്ന കമ്പനിയാണ് ഡാല്‍മിയ ഭാരത്. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്നായ ഡാല്‍മിയ ഭാരതിന് 33 ദശലക്ഷം വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്. 2188 രൂപയില്‍ ലഭ്യമായ ഓഹരിക്ക് മോത്തിലാല്‍ ഓസ്വാള്‍ 2800 രൂപ ലക്ഷ്യവില നല്‍കുന്നു.ഓഹരിക്ക് 28 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
ടാറ്റ കണ്‍സ്യൂമര്‍
ലോകത്തിലെ രണ്ടാമത്തെ തേയില നിർമാതാക്കളും വിതരണക്കാരുമാണ് ടാറ്റ കൺമ്യൂമർ പ്രൊഡക്ട്സ്. ടാറ്റ ടീ, ടെറ്റ്ലി, കണ്ണൻ ദേവൻ, ചക്ര ഗോൾഡ്, ജെമിനി എന്നിങ്ങനെ 5 ബ്രാൻഡുകൾ കമ്പനിക്ക് കീഴിലുണ്ട്. 989 രൂപയില്‍ ലഭ്യമായ ടാറ്റ കണ്‍സ്യൂമര്‍ ഓഹരി സമീപ ഭാവിയില്‍ 1,100 രൂപയിലെത്തുമെന്നാണ് മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവിലെ വിലയില്‍ നിന്ന് 12 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
കോള്‍ ഇന്ത്യ
കേന്ദ്ര സർക്കാറിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. പൊതുമേഖലാ ഓഹരിക്ക് 380 രൂപയാണ് ബ്രോക്കറേജ് നല്‍കുന്ന ലക്ഷ്യവില. 362 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 5 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.
സൊമാറ്റോ
ഹരിയാനയിലെ ഗുഡ്‍ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ. 135 രൂപയാണ് സൊമാറ്റോ ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ നല്‍കുന്ന ലക്ഷ്യവില. 127 രൂപയില്‍ ലഭ്യമായ ഓഹരി 7 ശതമാനം മുന്നേറും.
ഓയില്‍ ഇന്ത്യ
അസംസ്‌കൃത എണ്ണ പര്യവേക്ഷണ, ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. 372 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 410 രൂപയാണ് മോത്തിലാൽ ഓസ്വാൾ നല്‍കുന്ന ലക്ഷ്യവില. 10 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണ് ബ്രോക്കറേജ് നല്‍കുന്നത്.
കജാരിയ
വെട്രിഫൈഡ് സെറാമിക് ടെെലുകളുടെ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കലാണ് കജാരിയ സെറാമിക്സ്. 8 പ്ലാന്റുകളിലായി 84.45 മില്യൺ സക്വയർ മീറ്റർ ഉത്പാദന ശേഷി കമ്പനിക്കുണ്ട്. 1,359 രൂപയില്‍ ലഭ്യമായ കജാരിയ ഓഹരികള്‍ക്ക് 16 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്. 1,580 രൂപയാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ നല്‍കുന്ന ലക്ഷ്യവില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications