ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഓട്ടോ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, എന്റർടൈൻമെന്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഉൾപ്പെടുന്ന മിഡ്, സ്മോൾ കാപ് ഓഹരികളിൽ മുന്നേറ്റം കാണുന്നുണ്ട്. നിലവിലെ വിലയിൽ വാങ്ങുന്നൊരാൾക്ക് 67 ശതമാനം വരെ നേട്ടമാണ് ബ്രോക്കറേജ് പറയുന്നത്. അശോക് ലെയ്ലാൻഡ്, മാക്സ് ഹെൽത്ത്കെയർ, ചാലറ്റ് ഹോട്ടൽസ്, പിവിആർ തുടങ്ങിയ 7 ഓഹരികളാണ് പ്രഭുദാസ് ലില്ലാധാർ വാങ്ങാൻ നിർദ്ദേശിക്കുന്നത്. ഓരോന്നിന്റെയും ലക്ഷ്യ വില അറിയാം.
അശോക് ലെയലാന്ഡ്
ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിര്‍മാണ കമ്പനിയാണ് അശോക് ലെയ്ലാന്‍ഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ വിപണി മൂല്യം 40,827 കോടി രൂപയാണ്. ഓഹരികള്‍ 200 രൂപ ലക്ഷ്യവിലയില്‍ വാങ്ങാമെന്നാണ് പ്രഭുദാസ് ലില്ലാധാര് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയായ 137.70 രൂപയേക്കാള്‍ 45 ശതമാനം നേട്ടമാണിത്.
മാക്സ് ഹെല്‍ത്ത് കെയര്‍ ഇന്‍സറ്റിറ്റ്യൂട്ട്
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു ആശുപത്രി ശ്രംഖലയാണ് മാക്സ് ഹെല്‍ത്ത് കെയര്‍ ഇൻസ്റ്റിറ്റ്യൂട്ട്. ഡല്‍ഹി, മൊഹാലി, ഡെറാഡൂണ്‍ മുംബൈ തുടങ്ങിയ ഇടങ്ങളില്‍ കമ്പനിക്ക് ആശുപത്രികളുണ്ട്. 500 രൂപ ലക്ഷ്യ വിലയില്‍ ഓഹരികള്‍ വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ വിപണി വിലയായ 466.75 രൂപയില്‍ നിന്ന് 8 ശതമാനം നേട്ടമാണിത്. 45,046 കോടി രൂപയാണ് വിപണി മൂല്യം.

ചാലറ്റ് ഹോട്ടല്‍
കെ രഹേജ കോര്‍പ്പ് ഗ്രൂപ്പിന്റെ ഭാഗമായി പ്രധാന മെട്രോ നഗരങ്ങളില്‍ സാന്നിധ്യമുള്ള ഹോട്ടല്‍ ശ്രംഖലയാണ് ചാലറ്റ് ഹോട്ടല്‍. നിലവില്‍ 7 ഹോട്ടലുകളാണ് കമ്പനിക്ക് കീഴിലുള്ളത്. 498 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് പ്രഭുദാസ് ലില്ലാധറിന്റെ നിര്‍ദ്ദേശം. നിലവിലെ ഓഹരി വിലയായ 373.40 രൂപയില്‍ നിന്ന് 35 ശതമാനം നേട്ടമാണിത്. 7,484 കോടി രൂപയാണ് ചാലറ്റ് ഹോട്ടലിന്റെ വിപണി മൂല്യം.
നസാര ടെക്നോളജീസ്
ഇന്ത്യയില്‍ ആസ്ഥാനവും ദുബായ്, ആഫ്രിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളുമുള്ള മൊബൈല്‍ ഗെയിമിംഗ് കമ്പനിയാണ് നസാര ടെക്നോളജീസ് ലിമിറ്റഡ്. മാസത്തില്‍ 100 ദശലക്ഷം ആക്ടീവ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. 3,447 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 872 രൂപ ലക്ഷ്യ വിലയില്‍ ഓഹരികള്‍ വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയായ 507.60 രൂപയില്‍ നിന്ന് 67 ശതമാനം നേട്ടമാണിത്.
പ്രിന്‍സ് പൈപ്പ് ആന്‍ഡ് ഫിറ്റിംഗ്സ്
ഇന്ത്യയിലെ മുന്‍നിര പൈപ്പ് നിര്‍മാതാക്കളും മള്‍ട്ടി പോളിമര്‍ നിര്‍മാണ കമ്പനിയുമാണ് പ്രിന്‍സ് പൈപ്പ്സ് ആന്‍ഡ് ഫിറ്റിംഗ്സ് ലിമിറ്റഡ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിവിസി പൈപ്പ് നിര്‍മാണ കമ്പനിയാണിത്. 6543 കോടി രൂപ വിപണി മൂല്യമുള്ള സ്മോള്‍ കാപ് കമ്പനി ഓഹരികള്‍ 693 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനാണ് ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. ഇത് നിലവിലെ വിപണി വിലയായ 593.80 രൂപയേക്കാള്‍ 17 ശതമാനം നേട്ടമാണ്.
പിവിആര്‍ സിനിമാസ്
ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലസ് ശ്രംഖലയാണ് പിവിആര്‍ സിനിമാസ്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 115 നഗരങ്ങളില്‍ 1,683 സ്ക്രീനുകള്‍ പിവിആര്‍ സിനിമാസിനുണ്ട്. 2,096 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് പ്രഭുദാസ് ലില്ലധാര് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയായ 1,505 രൂപയില്‍ നിന്ന് 30 ശതമാനത്തോളം നേട്ടമാണിത്.
വിഐപി ഇന്‍ഡസ്ട്രീസ്
ലഗേജുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലഗേജ് നിര്‍മാണ കമ്പനിയാണ് മുംബൈ ആസ്ഥാനമായ വിഐപി ഇന്‍ഡസ്ട്രീസ്. 8263 രൂപ വിപണി മൂല്യമുള്ള കമ്പനി ലോകത്തിലെ രണ്ടാമത്തെ വലിയ ലഗേജ് നിര്‍മാതാക്കളാണ്. 969 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് ബ്രോക്കറേജിന്റെ നിര്‍ദ്ദേശം. 590 രൂപ വിപണി വിലയുള്ള ഓഹരിയില്‍ 65 ശതമാനത്തിന്റെ നേട്ടമാണ് കാണുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications