തുടര്‍ച്ചയായ 7 വ്യാപാര ദിനങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയതിനു ശേഷം വമ്പന്‍ മുന്നേറ്റത്തോടെയാണ് വെള്ളിയാഴ്ച നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത്. ആഴ്ച കാലയളവില്‍ സെന്‍സെക്സ് 672 പോയിന്റും നിഫ്റ്റി 233 പോയിന്റ് നഷ്ടത്തോടെയുമാണ് പ്രധാന സൂചികകളില്‍ രേഖപ്പെടുത്തിയത്.
16,750 നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച ശേഷം വെള്ളിയാഴ്ച വന്‍ മുന്നേറ്റം കാഴ്ചവെച്ചതോടെ നിഫ്റ്റി-50 സൂചികയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' കാന്‍ഡില്‍സ്റ്റിക് പാറ്റേണ്‍ രൂപപ്പെടുത്തി. 200- ദിവസ മൂവിങ് ആവേറജ് (ഡിഎംഎ) നിലവാരവും ഭേദിച്ചത് അനുകൂല ഘടകമാണ്. അതിനാല്‍ 16,750 നിലവാരം തകര്‍ക്കപ്പെടാതെ നിഫ്റ്റി സൂചികയില്‍ പുതിയ വില്പന സമ്മര്‍ദം അനുഭവപ്പെടാന്‍ സാധ്യതയില്ല.
അതേസമയം 17,300/ 17,450 നിലവാരത്തില്‍ പ്രതിരോധം പ്രതീക്ഷിക്കാമെന്നും ഇത് മറികടന്നാല്‍ മുന്നേറ്റം തുടരുമെന്നും ആനന്ദ് രാത്തി ഷെയേര്‍സ് സൂചിപ്പിക്കുന്നു. അതേസമയം ഈയാഴ്ച വാങ്ങാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ്
വെള്ളിയാഴ്ച 3 ശതമാനം മുന്നേറ്റത്തോടെ 540 രൂപയിലാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 580 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 520 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ 'ഫോളിങ് ട്രെന്‍ഡ് ലൈന്‍' മറികടുന്നുള്ള ബ്രേക്കൗട്ട് പ്രകടമായിട്ടുണ്ട്. പ്രധാന ടെക്നിക്കല്‍ സൂചകങ്ങളൊന്നായ ആര്‍എസ്ഐ-യില്‍ 'ബുള്ളിഷ് ക്രോസോവര്‍' ദൃശ്യമായിട്ടുണ്ടെന്നതും നേട്ടമാണ്.
ഫെഡറല്‍ ബാങ്ക്
കഴിഞ്ഞയാഴ്ച 5 ശതമാനം നേട്ടത്തോടെ 119 രൂപ നിലവാരത്തിലായിരുന്നു ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 130 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 110 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം ഫെഡറല്‍ ബാങ്ക് ഓഹരിയുടെ ചാര്‍ട്ടില്‍ 'ഇന്വേഴ്സ് ഹെഡ് & ഷോള്ഡേഴ്സില്' നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശുഭസൂചനയാണ്. പ്രധാന ടെക്നിക്കല്‍ സൂചകങ്ങളൊന്നായ ആര്‍എസ്ഐ-യില്‍ 'ബുള്ളിഷ് ക്രോസോവര്‍' തെളിഞ്ഞതും അനുകൂല ഘടകമാണ്.
ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്
വെള്ളിയാഴ്ച 3 ശതമാനം മുന്നേറ്റത്തോടെ 1,194 രൂപയിലാണ് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് ഓഹരിയുടെ ക്ലോസിങ്. 1,180 രൂപ നിലവാരത്തില്‍ നിന്നും 1,280 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,130 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് റിവേഴ്സല്‍' സൂചനയായ 'ഡബിള്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഇത് ഓഹരിയുടെ 200-ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് സമീപമാണെന്നതും ശുഭസൂചനയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാ
കഴിഞ്ഞയാഴ്ച 3 ശതമാനം നേട്ടത്തോടെ 1,077 രൂപയിലായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തില്‍ നിന്നും 1,150 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,030 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ മാസത്തിന്റെ ആരംഭത്തില്‍ 1,100 രൂപ നിലവാരത്തില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയില്‍ നിര്‍ണായകമായൊരു ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. തുടര്‍ന്ന് 1,250 വരെ മുന്നേറിയ ഓഹരി തിരുത്തല്‍ നേരിട്ടു. വീണ്ടും ബ്രേക്കൗട്ട് നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
