ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപകർക്ക് ലഭിക്കുന്നൊരു നേട്ടമാണ് മൾട്ടിബാഗർ റിട്ടേൺ. ഓഹരിയെ ദീർഘനാൾ കൈവശം വെയ്ക്കുന്നതിലൂടെ 100 ശതമാനത്തിലധികം റിട്ടേൺ ഈ ഓഹരികൾ നൽകുന്നു.
ഇത്തരത്തിലുള്ള ഓഹരികളെ നേരത്തെ കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് വലിയ നേട്ടമുണ്ടാക്കാനുള്ള വഴി. 2 വർഷത്തേക്ക് കൈവശം വെയ്ക്കുകയാണെങ്കിൽ 104 ശതമാനം റിട്ടേൺ നൽകാൻ സാധിക്കുന്ന ഓഹരിയാണ് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ സെക്യൂരിറ്റീസ് മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്
രാജ്യ തലസ്ഥാനത്ത് സിഎൻജി, പൈപ്പ്ഡ് ന്യാചുറൽ ഗ്യാസ് എന്നിവ വിതരണം ചെയ്യുന്ന കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്. വീടുകളിലേക്കും വാഹനങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും കമ്പനി ഗ്യാസ് വിതരണം ചെയ്യുന്നുണ്ട്. റീ-ഗ്യാസിഫൈഡ് എൽഎൻജിയുടെ വിതരണക്കാരുമാണ്. ഡൽഹിയാണ് ആസ്ഥാനം.

വെള്ളിയാഴ്ചത്തെ ക്ലോസിങ്ങിൽ 34,671 കോടി രൂപ വിപണി മൂല്യമുള്ള ലാർജ് കാപ് കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ്. അവസാന ട്രേഡിംഗ് സെഷനായ വെള്ളിയാഴ്ച 1.11 ശതമാനം വർധനവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 24 മാസത്തെ ടാർഗെറ്റ് ഫ്രെയിമിൽ നിലവിലെ വിപണി വിലയിൽ നിന്ന് 104 ശതമാനം വർധനവാണ് വെഞ്ചൂറെ സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റുകൾ കാണുന്നത്.
നേട്ടത്തിനുള്ള കാരണങ്ങൾ
വിപണിയിൽ ലിസ്റ്റ് ചെയ്ത 4 സിറ്റി ഗ്യാസ് വിതരണ കമ്പനികളിൽ വോളിയം വളർച്ചയുടെയും ലാഭക്ഷമതയുടെയും കാര്യത്തിൽ ഏറ്റവും സ്ഥിരതയുള്ള കമ്പനികളിലൊന്നാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് എന്ന് വെഞ്ചുറ സെക്യൂരിറ്റീസിന്റെ റിസർച്ച് അനലിസ്റ്റുകൾ വിശദീകരിക്കുന്നു.
രണ്ട് വർഷത്തെ നിക്ഷേപ പരിധിയിൽ ഓഹരി വാങ്ങിയിടുന്നവർക്ക് 1,009 രൂപയാണ് വെഞ്ചൂറ നൽകുന്ന ലക്ഷ്യ വില. നിലവിലെ ഓഹരി വിലയായ 494 രൂപയിൽ നിന്ന് 104 ശതമാനം നേട്ടമാണിത്.
കമ്പനിയുടെ ഉപഭോഗത്തിന്റെ 65 ശതമാനവും എൻസിആർ മേഖലയിൽ നിന്നാണ്. 2022 സാമ്പത്തിക വർഷത്തിൽ 6.5 mmscmd ആയിരുന്ന വോളിയം 2026 സാമ്പത്തിക വർഷത്തിലേക്ക് 10.7 mmscmd ആകുമെന്നാണ് ബ്രോക്കറേജിന്റെ പ്രതീക്ഷ. 13.1 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്.
2023 സാമ്പത്തിക വർഷത്തിൽ 75 പുതിയ സിഎൻജി സ്റ്റേഷനടക്കം 450 പുതിയ സ്റ്റേഷനുകൾ ആരംഭിക്കാൻ ഇന്ദ്രപ്രസ്ഥ ഗ്യാസിന് പദ്ധതിയുണ്ട്. ഇത് സിഎൻജി ഉപയോഗത്തിൽ 74.4 ശതമാനം വർധനവും പ്രതീക്ഷിക്കുന്നു. പിഎൻജി ഗാർഹിക കണക്ഷനുകളിൽ 12 ശതമാനം വാർഷിക വളർച്ചയും പിഎൻജി ഇൻഡസ്ട്രിയൽ + വാണിജ്യ ബിസിനസിൽ 10% വളർച്ചയുമാണ് കാണുന്നത്.
ഓഹരി വില
വെള്ളിയാഴ്ച ഇന്ദ്രപ്രസ്ഥ ഗ്യാസിന്റെ ഓഹരികൾ 494 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെഞ്ചുറ സെക്യൂരിറ്റീസ് നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യ വിലയായ 1,009 രൂപ കണക്കിലെടുക്കുമ്പോൾ നിലവിലെ വിപണി വിലയിൽ നിന്ന് 104 ഉയർച്ചയുണ്ട്.
2023 ഏപ്രിൽ 18നാണ് ഓഹരി 52 ആഴ്‌ചയിലെ ഉയർന്ന വിലയായ 501.25 രൂപയിലെത്തിയത്. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 335.35 രൂപയാണ്. 2022 ജൂൺ 17നായിരുന്നു ഈ നിരക്കിലെത്തിയത്. ആജീവനാന്ത ഉയർന്ന വില 602.05 രൂപയും ആജീവനാന്ത താഴ്ന്ന വില 11.13 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications