ഇന്നും പൂർണ തോതിൽ കുത്തകെ സ്വഭാവം നിലനിർത്തുന്ന കമ്പനിയാണ് ഐആർസിടിസി. എതിതാളികളില്ലാതെ മുന്നേറുന്ന ഐആർസിടിസിക്ക് കുത്തക ബിസിനസിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഐആർസിടിസിയെ പോലെ പൂർണമായല്ലെങ്കിലും നിരവധി കമ്പനികൾ ഇന്ത്യൻ വിപണിയിൽ ഭീകരമായ വിപണി വിഹിതവുമായി കുത്തക സ്വഭാവം കാണിക്കുന്നുണ്ട്.
സാധാരണയായി മത്സരത്തിന്റെ അഭാവം കാരണം അതത് മേഖലകളിലെ വളർച്ച അവസരങ്ങൾ പിടിച്ചെടുക്കാൻ കുത്തക ബിസിനസുകൾക്ക് കഴിയും. കുത്തക കമ്പനികൾക്ക് വിലനിർണയ ശക്തിയുള്ളതിനാൽ മത്സരത്തെ ഭയക്കാതെ ഉത്പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില നിർണയം നടത്താം. ഇത് സ്ഥിരതയുള്ളതും പ്രവചിക്കാവുന്നതുമായ വരുമാനത്തിനും ലാഭ വളർച്ചയ്ക്കും സഹായിക്കും.
ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്നത് വളർച്ച അടിസ്ഥാനമാക്കി നിക്ഷേപകർക്ക് നല്ല വരുമാനമുണ്ടാക്കാനുള്ള വഴിയാണ്. വേ2വെൽത്ത് സെക്യൂരിറ്റീസ് സാങ്കേതിക വിശകലനം വഴി തിരഞ്ഞെടുത്ത 6 ഓഹരികൾ സമീപഭാവിയിൽ 20 ശതമാനം വരെ ഉയരാനുള്ള സാധ്യതയുണ്ട്.

മാരികോ
എഫ്എംസിജി മേഖലയിൽ എണ്ണ ഉൽപന്നങ്ങളിൽ ആധിപത്യം പുലർത്തുന്ന കമ്പനിയാണ് മാരികോ. ഏഷ്യയിലെയും ആഫ്രിക്കയിലെയും 25-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള മാരിക്കോയ്ക്ക് മുടി സംരക്ഷണം, ചർമ്മ സംരക്ഷണം, ഭക്ഷ്യ എണ്ണകൾ, തുണി സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു മികച്ച പോർട്ട്‌ഫോളിയോയുണ്ട്. പാർച്യൂട്ട് മാരികോയ്ക്ക് കീഴിലുള്ളൊരു ബ്രാൻഡാണ്.
വേ2വെൽത്തിന്റെ റിപ്പോർട്ട് പ്രകാരം മാരികോയ്ക്ക് സമീപ ഭാവിയിൽ 606 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവിൽ 530.45 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 12 ശതമാനത്തിന്റെ മുന്നേറ്റം നൽകാൻ കഴിയും.
ഐആർസിടിസി
റെയിൽവേ ടിക്കറ്റിംഗ്, ടൂറിസം രംഗത്ത് എതിരാളികളില്ലാത്ത പൂർണ ആധിപത്യമാണ് ഐആർസിടിസിക്കുള്ളത്. പൊതുമേഖലയിൽ ഇന്ത്യൻ റെയിൽവെയുടെ സബ്സിഡിയറി സ്ഥാപനമാണിത്. ഇന്ത്യൻ റെയിൽവെയിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം, വെള്ളം, ടൂറിസം സേവനങ്ങൾ എന്നിവ മാത്രമാണ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്. ട്രെയിൻ ഗതാഗതത്തിനോ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിലെ ഐആർസിടിസി പ്രവർത്തനങ്ങളില്ല. ബ്രോക്കറജ് റിപ്പോർട്ട് പ്രകാരം ഐആർസിടിസി ഓഹരി നിലവിലെ 756 രൂപയിൽ നിന്ന് 16ശതമാനം മുന്നേറാനുള്ള സാധ്യതയാണ് കാണുന്നത്.
കോൾ ഇന്ത്യ
കേന്ദ്ര സർക്കാരിന്റെ കൽക്കരി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയാണ് കോൾ ഇന്ത്യ ലിമിറ്റഡ്. സർക്കാർ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉത്പാദകരാണ് കോൾ ഇന്ത്യ. വേടുവെൽത്തിന്റെ റിപ്പോർട്ട് പ്രകാരം കോൾ ഇന്ത്യയ്ക്ക് 408 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. ഇത് നിലവിൽ 356 രൂപയിൽ ലഭ്യമായ കോൾ ഇന്ത്യ ഓഹരികൾക്ക് 15 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
എപിഎൽ അപ്പോളോ ട്യൂബ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രക്ചറൽ സ്റ്റീൽ ട്യൂബുകൾ നിർമാതാക്കളാണ് എപിഎൽ അപ്പോളോ ട്യൂബ്സ്. 1,100-ലധികം ഇനം പ്രീ-ഗാൽവാനൈസ്ഡ് ട്യൂബുകൾ, സ്ട്രക്ചറൽ സ്റ്റീൽ ട്യൂബുകൾ, ഗാൽവാനൈസ്ഡ് ട്യൂബുകൾ, എംഎസ് ബ്ലാക്ക് പൈപ്പുകൾ, ഹോളോ സെക്ഷനുകൾ എന്നിവ കമ്പനി നിർമിക്കുന്നു. ഇന്ത്യയിലെ സ്ട്രക്ചറൽ, ഗാൽവാനൈസ്ഡ് ട്യൂബ് വിപണിയിൽ എപിഎൽ അപ്പോളയ്ക്ക് 50 ശതമാനം വിപണി വിഹിതമുണ്ട്.
വേ2വെൽത്ത് ബ്രോക്കിരംഗിന്റെ റിപ്പോർട്ട് പ്രകാരം ഓഹരിയുടെ ലക്ഷ്യവില 1,918 രൂപയാണ്. വെള്ളിയാഴ് 1599 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 20 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ
ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കോൺകോർ എന്ന കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ ചരക്ക് ഗതാഗതം കണ്ടെയ്‌നറൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിക്കുന്നത്. കാരിയർ, ടെർമിനൽ ഓപ്പറേറ്റിംഗ്, വെയർഹൗസ് ഓപ്പറേറ്റിംഗ് എന്നിങ്ങനെയാണ് കമ്പനിയുടെ ബിസിനസ് മേഖല. കണ്ടെയ്നർ പോർട്ട്, എയർ കാർഗോ കോംപ്ലക്സ്, എയർ ഫ്രൈറ്റ് സ്റ്റേഷൻ, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി നിരവധി കണ്ടെയ്നർ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നു.
50 ശതമാനത്തിലധികം വിപണി വിഹിതം കമ്പനിക്കുണ്ട്. 934 രൂപയാണ് വേ2വെൽത്ത് കോൺകോറിന് നൽകുന്ന ലക്ഷ്യവില. നിലവിലെ വിപണി വിലയായ 835 രൂപയേക്കാൾ 10 ശതമാനത്തിന്റെ വർധനവാണിത്.
നോസിൽ
അരവിന്ദ് മഫത്ത്‍ലാൽ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയായ നോസിൽ രാജ്യത്തെ ഏറ്റവും വലിയ റബർ കെമിക്കൽ നിർമാണ കമ്പനിയാണ്. 40 ശതമാനം വിപണി വിഹിതമുള്ള കമ്പനിക്ക് ആഗോളതലത്തിൽ 22 റബർ രാസവസ്തുക്കളുടെ പോർട്ട്ഫോളിയോയുണ്ട്. 289 രൂപയാണ് വേ2വെൽത്ത് ഓഹരിക്ക് കണക്കാക്കുന്ന ലക്ഷ്യവില. നിലവിലെ 256 രൂപയിൽ നിന്ന് 12 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണ് ഓഹരിക്കുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications