സുരക്ഷിതമായി ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ബ്ലൂ ചിപ്പ് കമ്പനികളെയാണ് പലരും ആശ്രയിക്കുന്നത്. മികച്ച അടിത്തറയും സ്ഥിരതയമുള്ള ഇത്തരം ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ നല്ല വരുമാനം ഉണ്ടാക്കുന്നവയാണ്.
കാര്യമായ വിപണി വിഹിതവും വലിയ സാമ്പത്തിക ഭദ്രതയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ച ട്രാക്ക് റെക്കോർഡും ഇത്തരം കമ്പനികളുടെ പ്രത്യേകതയാണ്. ഇത്രയും കാര്യങ്ങൾ സുരക്ഷിത്വം നൽകുന്നു എങ്കിലും ഓഹരികളിൽ നിക്ഷേപിക്കുന്നത് അപകട സാധ്യതയില്ല എന്ന് അർത്ഥമാക്കുന്നില്ല.
ദീർഘകാല നിക്ഷേപത്തിനായി ഇത്തരം ബ്ലൂ ചിപ്പ് ഓഹരികളെ പരിഗണിക്കുന്നവരാണെങ്കിൽ എസ്ബിഐയും റിലയൻസ് ഇൻഡസ്ട്രീസും ഇപ്പോൾ വാങ്ങാനുള്ള സമയമാണ്. ബ്രോക്കറേജ് സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന ലക്ഷ്യവിലയും വിശദാംശങ്ങളും നോക്കാം.
എസ്ബിഐ ഓഹരി വില
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പറ്റി അധികം മുഖവര ആവശ്യമില്ല. ഓഹരി വില നോക്കുമ്പോൾ 2022 ഡിസംബറിലാണ് എസ്ബിഐ എക്കാലത്തെയും ഉയർന്ന വിലയായ 629.55 രൂപയിലേക്ക് എത്തിയത്.
ബുധനാഴ്ച എസ്ബിഐ ഓഹരികൾ 525 രൂപ നിലവാരത്തിലാണ് ഉള്ളത്. 52 ആഴ്ചയിലെ ഉയർന്ന വിലയേക്കാൾ 17 ശതമാനം ഇടിവിലാണ് ഇപ്പോഴത്തെ വ്യാപാരമെങ്കിലും ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ദീർഘകാലത്ത് എസ്ബിഐയിൽ പ്രതീക്ഷ വെയ്ക്കുന്നു.
എസ്ബിഐ എന്തുകൊണ്ട് വാങ്ങാം
ഉയര്‍ന്ന വായ്പ വളര്‍ച്ച, ഉയര്‍ന്ന മാര്‍ജിനുകള്‍, കുറഞ്ഞ പ്രൊവിഷനുകള്‍ എന്നിവയാണ് എസ്ബിഐയുടെ മികച്ച പ്രകടനത്തിന് സഹായകമാകുന്നത്. ഉയര്‍ന്ന അളവിലുള്ള ഫ്‌ളോട്ടിംഗ് വായപകള്‍ അറ്റ പലിശ വരുമാനത്തെ സഹായിക്കും.
സ്ലിപ്പേജുകൾ നിയന്ത്രണത്തിലായതിനാൽ ബാങ്ക് നിലവിൽ വെല്ലുവിളികളൊന്നും നേരിടുന്നില്ല. നിഷ്ക്രിയ ആസ്തി (എൻപിഎ), സ്പെഷ്യൽ മെൻഷൻ അക്കൗണ്ട് (എസ്എംഎ) എന്നിവ വാർഷികാടിസ്ഥാനത്തിൽ കുറച്ചു കൊണ്ടുവരിക എന്നതാണ് എസ്ബിഐയുടെ മുന്നിലുള്ള ലക്ഷ്യം.
റീട്ടെയിൽ സെഗ്‌മെന്റിലെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 0.67 ശതമാനം ആണ്. അതേസമയം ലോൺ-ടു-വാല്യൂ അനുപാതം (എൽടിവി) 55-60 ശതമാനത്തിലാണ് ഇതിനാൽ നിലവിൽ വലിയ തടസങ്ങൾ എസ്ബിഐ നേരിടുന്നില്ല.
ലക്ഷ്യവില
സാമ്പത്തിക വർഷം 20225-ഓടെ എസ്ബിഐയുടെ റിട്ടേൺ ഓൺ അസറ്റ് (RoA) റിട്ടേൺ ഓൺ ഇക്വിറ്റി (RoE) യഥാക്രമം 1.0%/17.2% നിലവാരത്തിലേക്ക് എത്തുമെന്നാണ് മോത്തിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നത്. ഇതിനാൽ ദീർഘകാല നിക്ഷേപത്തിനായി എസ്ബിഐ ഓഹരികൾ 725 രൂപ നിലവാരത്തിൽ വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശിക്കുന്നു.
നിലവിലെ 525 രൂപ നിരക്കിൽ ഓഹരി വാങ്ങുമ്പോൾ 40 ശതമാനം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്
പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നിവയിൽ ഏർപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. 6 മാസത്തിനിടെ 8.37 ശതമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് ഇടിഞ്ഞത്.
ഈ വാരം 52 ആഴ്ചയിലെ താഴ്ന്ന വിലയായ 2,180 രൂപയിലെത്തിയ റിലയൻസ് ഓഹരികൾ 2,278.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2,856 രൂപയാണ് 52 ആഴ്ച ഉയർന്ന വില.
നിലവിലെ വിലയിൽ റിയലൻസ് ഇൻഡസ്ട്രീസിന് ഓഹരികൾ വാങ്ങിയാൽ 30 ശതമാനത്തിലധികം വർധനവാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് വാങ്ങാം
കഴിഞ്ഞ 18 മാസമായി റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മന്ദഗതിയിലാണ്. വയർലെസ് ബ്രോഡ്‌ബാൻഡ് സാന്നിധ്യം വർധിപ്പിക്കുന്നതിനായി കമ്പനി പോർട്ടബിൾ 5ജി ഉപകരണം (ജിയോ എയർഫൈബർ) അവതരിപ്പിക്കുന്നുണ്ട്.
2023 അവസാനത്തോടെ വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളും റിലയൻസിൽ നിന്ന് പ്രതീക്ഷിക്കാം. കാംപ കോള അടക്കമുള്ള സമീപ കാല ബ്രാൻഡ് ലോഞ്ചുകൾ എഫ്എംസിജി സെക്ടറിൽ റിലയൻസിന് ഈ വർഷം മുന്നേറ്റം നടത്താൻ സാധിക്കുമെന്നതിന്റെ സൂചനയാണ്.
ഇതോടൊപ്പം അടുത്ത 12 മാസത്തിനുള്ളിൽ ജിയോയുടെയോ റിലയൻസ് റീട്ടെയിലിന്റെയോ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള സാധ്യതയുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 2,970 രൂപ ലക്ഷ്യ വിലയിൽ വാങ്ങാമെന്നാണ് ബ്രോക്കറേജിന്റെ നിർദ്ദേശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
