ടാറ്റ ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ടാറ്റ ഓഹരികൾ വിപണിയിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിളിലൊന്നാണ് ഓട്ടോമൊബൈൽ ഭീമനായ ടാറ്റ മോട്ടോഴ്‌സ്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെ ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരി വില ഏകദേശം 13 ശതമാനം ഇടിവ് നേരിട്ടിരുന്നു. എന്നാൽ ഓഗസ്റ്റ് 6-9 വരെയുള്ള വ്യാപാര ആഴ്‌ചയിൽ ഓഹരി മുൻ നഷ്ടങ്ങൾ വീണ്ടെടുത്തു. ബിഎസ്ഇയിൽ ഏകദേശം 2 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ബ്രോക്കറേജ് സ്ഥാപനങ്ങളും ടാറ്റ ഗ്രൂപ്പ് ഓഹരിയിൽ ബുള്ളിഷാണ്. നമുക്ക് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ഓഹരി വില
ബിഎസ്ഇയിൽ 2.51 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1067.45 രൂപ എന്നതാണ് നിലവിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ വില. ടാറ്റ മോട്ടോഴ്‌സിന്‍റെ ഈ ആഴ്‌ചയിലെ ട്രേഡിംഗ് സെഷൻ ഒരു തകർച്ചയിലാണ് ആരംഭിച്ചത്. വിപണിയിലെ വിൽപ്പന സമ്മർദ്ദമുണ്ടാക്കി. എന്നാൽ ആഗസ്ത് 7 മുതൽ തുടർച്ചയായി മൂന്ന് ദിവസം നേട്ടമുണ്ടാക്കി ഓഹരി നഷ്ടം വീണ്ടെടുത്തു. 6.17 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തെ മുന്നേറ്റം. 35.03 ശതമാനം നേട്ടമാണ് 2024-ൽ ടാറ്റ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 72.70 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്നതും താഴ്ന്നതുമായ വില യഥാക്രമം 1,179.05 രൂപയും 593.50 രൂപയുമാണ്.

22 ശതമാനം നേട്ടം
കമ്പനിയുടെ പുതുതായി പുറത്തിറക്കിയ എസ്‌യുവി വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ബോഫ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. കമ്പനിയുടെ പുതിയ ഇലക്ട്രിക് വാഹന മോഡൽ 'കർവ്വ്' ഇന്ത്യയുടെ ഇവി സെഗ്‌മെൻ്റിൽ ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്നും ബോഫ വിലയിരുത്തുന്നു.
ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ ബ്രോക്കറേദ് ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഓഹരി ഏകദേശം 22 ശതമാനം ഉയരാനുള്ള സാധ്യതയാണ് ബൊഫ കാണുന്നത്.
ടാർഗെറ്റ് വില 1303 രൂപ
കർവ്വ് ജനപ്രിയ മോഡലാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിശ്വസാക്കുന്നത്. അതുകൊണ്ടു തന്നെ ടാറ്റ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ടാറ്റ മോട്ടോഴ്‌സിൽ 1,303 രൂപ ലക്ഷ്യം വെച്ചിരിക്കുകയാണ് നോമുറ. കർവ്വ് പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ വലിയ തിരിച്ചുവരവിലേക്ക് നയിക്കും. ഇത് അതിൻ്റെ വിപണി വിഹിതം ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്നും നോമുറ പറയുന്നു..

ജാഗ്വാർ ലാൻഡ് റോവർ ബിസിനസ്സ് സുസ്ഥിരമായ വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഭുദാസ് ലില്ലാധർ റിപ്പോർട്ട് പറയുന്നത്. ചിലവ് കുറയ്ക്കൽ ലാഭക്ഷമത വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിഭജനവും ലിസ്റ്റിംഗും അതാത് ബിസിനസ്സുകൾക്ക് സുസ്ഥിരമായ വളർച്ചയ്ക്കും ആനുകൂല്യം ഓഹരി ഉടമകൾക്കും ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ടു തന്നെ 1254 രൂപ ടാർഗെറ്റ് വിലയിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ 'അക്യുമുലേറ്റ്' റെറ്റിംഗ് ബ്രോക്കറേജ് നിലനിർത്തി.
ടാറ്റ മോട്ടോഴ്‌സ്
കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്കപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിലുള്ള സംയോജിത, സ്മാർട്ട്, ഇ-മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാവാണ് ടാറ്റ മോട്ടോഴ്സ്. 44 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനമാണ്. പാസഞ്ചർ വാഹന വിപണിയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ടാറ്റ മോട്ടോഴ്സിന് ഇടമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications