സാമ്പത്തിക പ്രതിസന്ധികളും ആഗോള ഭൗമരാഷ്ട്രീയ ആശങ്കകളും ശക്തമായിരുന്നെങ്കിലും സംവത് 2079 ഇതിനെ അവഗണിച്ചുള്ളൊരു പ്രകടനം നടത്തിയതായി കാണാം. ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും 10 ശതമാനം മുന്നേറ്റമാണ് സംവത് 2079 തിൽ നേടിയത്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷൂറന്‍സ്, ഓട്ടോ, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്നുള്ള ഓഹരികൾ സംവത് 2080-ൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 12 മാസത്തേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 10 ഓഹരികളെ പരിചയപ്പെടാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രതിയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വാങ്ങാനായി നിർദ്ദേശിക്കുന്നത്. ഇൻഫ്രാ ഫിനാൻസിംഗിൽ നിന്ന് റീട്ടെയിൽ ലെൻഡിംഗ് ബാങ്കിലേക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മാറുന്നതായി ബ്രോക്കറേജ് വിലയിരുത്തുന്നു. ശക്തമായ ലോൺ വളർച്ച ഉണ്ടായിരുന്നിട്ടും സാങ്കേതികവിദ്യയിലെ നിക്ഷേപവും സ്കേലബിൾ ലയബിലിറ്റി ഫ്രാഞ്ചൈസി കെട്ടിപ്പടുക്കുന്നതും സമീപകാലത്ത് ഉയർന്ന ചെലവ് ബാങ്കിന് വഹിക്കേണ്ടി വരും.
2025 സാമ്പത്തിക വർഷത്തോടെ റിട്ടേൺ ഓൺ ഇക്വിറ്റി 13-15 ശതമാനമായും റിട്ടേൺ ഓൺ അസ്റ്റ് 1.4- 1.6 ശതമാനമായും വളരുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തുന്നത്. 86.35 രൂപയിൽ ലഭ്യമായ ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില 115 രൂപയാണ്.

ടിവിഎസ് മോട്ടോഴ്സ്
ആക്സിസ് സെക്യൂരിറ്റീസ് ടിവിഎസ് മോട്ടോഴ്സിന് ബൈ റേറ്റിംഗ് നിലനിർത്തുകയാണ്. ഇലക്ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യം, കയറ്റുമതി വിപണിയിലെ വളർച്ച എന്നിവ ടിവിഎസ് മോട്ടോഴ്സിനെ ബ്രോക്കറേജിന് മുന്നിൽ മികച്ചതാക്കുന്നു. ആക്സിസ് സെക്യൂരിറ്റീസ് 12 മാസത്തിനിടെ ഓഹരിക്ക് നൽകുന്ന ലക്ഷ്യവില 2,100 രൂപയാണ്. തിങ്കളാഴ്ച 1,652 രൂപയിലാണ് ടിവിഎസ് മോട്ടോഴ്സ് ഓഹരികൾ ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ നിർദ്ദേശിക്കുന്നത് ജിയോജിത്ത് ഫിനാൻഷ്യൽസാണ്. നെറ്റ് ഇന്ററസ്റ്റ് ഇൻകത്തിൽ മികച്ച വീണ്ടെടുക്കലുണ്ടാകുമെന്നാണ് ജിയോജിത്ത് പ്രതീക്ഷിക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനമായിരുന്ന എച്ച്ഡിഎഫ്സി ലിമിറ്റഡുമായുള്ള ലയനം ഇടത്തരം- ദീർഘകാലത്ത് ഓഹരിക്ക് ഗുണം ചെയ്യും. വരെ ഗുണം ചെയ്യും. അതേസമയം, മൂല്യനിർണയം ആകർഷകമായതായി ജിയോജിത്ത് ഫിനാൻഷ്യൽസ് വിലയിരുത്തുന്നു.
റെയ്മണ്ട്
മോത്തിലാൽ ഓസ്വാൾ ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈൽ കമ്പനിയായ റെയ്മണ്ടിൽ പ്രതീക്ഷ കാണുന്നു. കഴിഞ്ഞ 2-3 വർഷങ്ങളിൽ റെയ്മണ്ട് അതിന്റെ നേതൃത്വ ടീമിനെ ശക്തിപ്പെടുത്തുകയും ഗ്രൂപ്പ് പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡിമെർജറും പ്രൊമോട്ടറുടെ ക്യാപിറ്റൽ ഇൻഫ്യൂഷനും ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തിയതായി ബ്രോക്കറേജ് വിലയിരുത്തുന്നു. 1,846.75 രൂപയിൽ ലഭ്യമായ റെയ്മണ്ട് ഓഹരിക്ക് മോത്തിലാൽ ഓസ്വാൾ നൽകുന്ന ലക്ഷ്യവില 2,600 രൂപയാണ്.
ടിറ്റാഗർ റെയിൽ സിസ്റ്റം
സ്വകാര്യ മേഖലയിൽ റെയിൽവെ വാഗണുകൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ടിറ്റാഗർ റെയിൽ സിസ്റ്റം. എസ്ബിഐ സെക്യൂരിറ്റീസാണ് ഓഹരിയെ നിർദ്ദേശിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ 15-20 കോച്ചുകൾ എന്ന ആദ്യ ഉൽപ്പാദന ലക്ഷ്യത്തിലേക്കും 3 മുതൽ 3.5 വർഷത്തിനുള്ളിൽ 70-75 കോച്ചുകളുടെ പൂർണ്ണ ശേഷിയിലേക്കും കമ്പനി എത്തുമെന്നാണ് മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്.
നിലവിൽ 20-25 ശതമാനം ശേഷി വിനിയോഗമാണ് നടക്കുന്നത്. 28,212 കോടി രൂപയുടെ ഗണ്യമായ ഓർഡർ ബുക്ക് കമ്പനിക്കുണ്ട്. ഇതടക്കം പരിഗണിച്ച് 988 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 818 രൂപയിലാണ് തിങ്കളാഴ്ച ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications