ദില്ലി: ഈ വര്‍ഷം ജനുവരി മാസത്തില്‍ റെക്കോര്‍ഡ് ജിഎസ്പി കളക്ഷനെന്ന് ധനമന്ത്രി. 1.38 ലക്ഷം കോടിയാണ് പിരിച്ചത്. ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി കൊണ്ടുവന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണമാണിത്. ഇത്രയൊക്കെയാണെങ്കില്‍ ചില വെല്ലുവിളികള്‍ ബാക്കിയുണ്ടെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇത് നാലാം തവണയാണ് 1.30 ലക്ഷം കോടിയിലധികം വരുമാനം ഒരു മാസം കൊണ്ട് നേടുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം വര്‍ധനവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന.

അതേസമയം ജിഎസ്ടി വരുമാനം വര്‍ധിക്കുന്നത് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറിയതായിട്ടാണ്. 2021 ഏപ്രിലിലാണ് ഇതുവരെ ഒരു മാസം ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം രേഖപ്പെടുത്തിയത്. അന്ന് 1.39 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം ജനുവരി മാസത്തില്‍ 26 ശതമാനമാണ് ഉയര്‍ന്നത്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 12 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് ബജറ്റിന് തൊട്ടുമുമ്പ് പുറത്തുവിട്ടത്. സെന്‍ട്രല്‍ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപയാണ്.
സാമ്പത്തിക വീണ്ടെടുക്കല്‍, വെട്ടിപ്പ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യാജ ബില്ലര്മാര്ക്കെതിരെയുള്ള നടപടി എന്നിവ മെച്ചപ്പെടുത്തിയത് ജിഎസ്ടി വര്‍ധനവിന് കാരണമായിട്ടുണ്ട്. വിപരീത ഡ്യൂട്ടി ഘടന ശരിയാക്കാന്‍ കൗണ്‍സില്‍ സ്വീകരിച്ച വിവിധ നിരക്ക് ലഘൂകരണ നടപടികളും വരുമാനത്തിലെ പുരോഗതിക്ക് കാരണമായതായി ധനമന്ത്രാലയം വ്യക്താക്കി. അതേസമയം സംയോജിത ജിഎസ്ടി 72030 കോടി രൂപയാണ്. സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഡിസംബറില്‍ 1,29780 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. നവംബറില്‍ ഇത് 1.31 ലക്ഷം കോടിയായി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
