ഫെബ്രുവരി 1 ന് 2025 സാമ്പാത്തിക വർഷത്തിലെ ഇടക്കാല ബജറ്റ് അവതരണമാണ്. വലിയ പ്രഖ്യാപനങ്ങളില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഓർമിപ്പിക്കുന്നുണ്ടെങ്കിലും വിവിധ സെക്ടറുകൾ ആവേശത്തിലാണ്. കഴിഞ്ഞ 4 വർഷമായി 30 ശതമാനത്തിന് മുകളിൽ വാർഷിക വളർച്ചയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവിൽ കാണാനുള്ളത്. നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ നിക്ഷേപക റഡാറിന് കീഴിലാകുന്നത് സ്വാഭാവികമായും ഇൻഫ്രാ ഓഹരികൾ തന്നെയാകും.
റെയിൽ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ വിഹിതം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കൺസ്ട്രക്ഷൻ, സിമൻറ്, സ്റ്റീൽ എന്നി ഓഹരികൾക്കും ചെലവ് വർധിപ്പിക്കുന്നതിൽ നിന്ന് പ്രയോജനം ലഭിക്കും. റെയിൽവെ, പ്രതിരോധ സെക്ടറുകളാണ് കണ്ണുവെയ്ക്കേണ്ട മറ്റിടങ്ങൾ. ബ്രോക്കറേജ് സ്ഥാപനങ്ങൾ വിവിധ സെക്ടറുകളിൽ ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്ന ഓഹരികളറിയാം.

ഇൻഫ്രാസ്ട്രക്ചർ മേഖല
റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, അർബൻ ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. റോഡ് ശൃംഖല വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് വർഷം തോറും 10 ശതമാനം-15 ശതമാനം ഉയർന്ന വിഹിതമാണ് ആക്സിസ്‍ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്. അതുപോലെ 2024 ൽ റെയിൽവേയും ഉയർന്ന ബജറ്റ് വിഹിതം നേടുമെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
എൽ ആൻഡ് ടി, പിഎൻസി ഇൻഫ്രാടെക്, ഡാൽമിയ ഭാരത്, കെഎൻആർ കൺസ്ട്രക്ഷൻ, പിഎൻസി ഇൻഫ്രാടെക്, ആർഐടിഇഎസ്, കെഇസി ഇൻ്റർനാഷണൽ, അലുവാലിയ കോൺട്രാക്ട്സ്, ആസ്ട്രൽ, ടാറ്റ പവർ എന്നിവ ആക്സിസ് സെക്യൂരിറ്റീസ് വാച്ച്ലിസ്റ്റിൽ നിർദ്ദേശിക്കുന്ന ഓഹരികളാണ്. ഷെയർഖാൻ അടിസ്ഥാന സൗകര്യ മേഖലയിൽ എൽ ആൻഡ് ടി, പിഎൻസി ഇൻഫ്രാടെക്, ഡാൽമിയ ഭാരത്, ആസ്ട്രൽ, ടാറ്റ പവർ, സിഇഎസ്‌സി എന്നിവയ്ക്ക് ബജറ്റിൽ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നു.
ബ്രോക്കറേജ് സ്ഥാപനമാ നിർമ്മൽ ബാംഗിന്റെ വിലയിരുത്തൽ പ്രകാരം റെയിൽവേ മേഖലയ്ക്കുള്ള വിഹിതം ബജറ്റിൽ ശക്തമായി തുടരും. ഐആർഎഫ്‌സി, ആർവിഎൻഎൽ, ഐആർസിടിസി, ടിറ്റാഗഡ് എന്നിവയാണ് ബ്രോക്കറേജിന്റെ നിർദ്ദേശങ്ങൾ. കേബിളുകൾ, സ്വിച്ച് കമ്പനികൾ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും നഗര അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളിലും നേട്ടമുണ്ടാകുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നിർമ്മൽ ബാംഗ് പ്രതീക്ഷിക്കുന്നു. ഹാവെൽസ്, ആർആർ കാബൽ, അൾട്രാകാബ് എന്നിവ ബ്രോകറേജ് മുൻഗണന നൽകുന്ന ഓഹരികളാണ്.
സിമന്റ്, നിർമാണ രംഗത്തുള്ള അൾട്രാടെക് സിമൻ്റ്, അംബുജ സിമൻ്റ്, എസിസി, അലുവാലിയ കോൺട്രാക്ട്‌സ്, ദിലീപ് ബിൽഡോക്ൻ, ഐആർബി ഇൻഫ്രാ എന്നിവയ്ക്ക് റോഡ്, ഹൈവേ നിർമാണം, ഭവന നിർമ്മാണം എന്നിവയിൽ നിന്നുള്ള നേട്ടം ലഭിക്കും.
റൂറൽ സെക്ടർ
ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടില്ല. ഗ്രാമീണ മേഖലയിലെ ഉപഭോഗം വർധിപ്പിക്കുന്നതിന് ബജറ്റിൽ ഗ്രാമീണ മേഖലയ്ക്ക് ഉയർന്ന നീക്കിയിരിപ്പിന് സാധ്യതയുണ്ട്. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്, പ്രധാനമന്ത്രി കൗശൽ വികാസ് യോജന 2.0 പോലുള്ള വിവിധ പദ്ധതികളുടെ ബജറ്റ് വർധിപ്പിച്ചേക്കാം.
ഷെയർഖാൻ്റെ അഭിപ്രായത്തിൽ ക്ഷേമ പദ്ധതികൾ വഴി ഉപഭോഗം വർധിപ്പിക്കുന്നതിനായുള്ള നടപടികളും. ഇതിൻെറ ഭാഗമായി ഹീറോ മോട്ടോകോർപ്പ്, എംആൻഡ്എം, എസ്കോർട്ട് കുബോട, എച്ച്‍യുഎൽ, ഐടിസി, ഡാബർ എന്നിങ്ങനെ ഇരുചക്ര വാഹന, എഫ്എംസിജി കമ്പനികളായിരിക്കും നേട്ടമുണ്ടാക്കുകയെന്ന് ഷെയർഖാൻ വിലയിരുത്തുന്നു.
പ്രതിരോധ ഓഹരികൾ
പ്രതിരോധ, പ്രതിരോധ കയറ്റുമതികളുടെ സ്വദേശിവൽക്കരണത്തിന് ബജറ്റിൽ ഊന്നൽ ലഭിച്ചേക്കാം. റിസർച്ച് ആൻഡ് ഡെലവപ്മെന്റ്, യുഎവി / ഡ്രോണുകൾ, ആൻ്റി-ഡ്രോൺ സംവിധാനങ്ങൾ മുതലായവയ്ക്ക് ഉയർന്ന വിഹിതം നൽകുമെന്നാണ് നുവാമ വിലയിരുത്തുന്നത്. ബിഇഎൽ, ഭെൽ, എച്ച്എഎൽ, മിശ്ര ധാതു നിഗം, മസഗോൺ ഡോക്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ ശ്രദ്ധിക്കേണ്ട ഓഹരികളാണെന്ന് നുവാമ നിർദ്ദേശിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications