സർപ്രൈസുകളൊന്നും ഒളിപ്പിക്കാത്ത രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഇടക്കാല ബജറ്റിനോട് വിപണി പ്രതികരിച്ചത് ചാഞ്ചാട്ടത്തോടെയാണ്. ബജറ്റ് അവതരണത്തിനിടെ സെൻസെക്‌സ് 170 പോയിൻ്റോളം നഷ്ടപ്പെുടുത്തി. നിഫ്റ്റി 60 പോയിൻ്റിന് മുകളിൽ ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം 2.30 ഓടെ സെൻസെക്സ് 0.11 ശതമാനം ഇടിഞ്ഞ് 71,675.04 ലും നിഫ്റ്റി 0.096 ശതമാനം ഇടിവോടെ 21,704.85ലുമാണ് വ്യാപാരം നടക്കുന്നത്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.37 ശതമാനവും ഇടിഞ്ഞിരുന്നു.
ബജറ്റ് ഏറെക്കുറെ പ്രതീക്ഷകൾക്ക് അനുസൃതമായി നിലകൊള്ളുകയും പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ജനകീയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായിട്ടുമില്ല. സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും അനുകൂലമായ ധനകാര്യ വിവേകമാണ് ബജറ്റിൽ സർക്കാർ കാണിച്ചതെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതോടൊപ്പം യുഎസ് ഫെഡറൽ റിസർവിന്റെ യോഗ തീരുമാനത്തോടുള്ള പ്രതികരണവും വിപണിയിലുണ്ട്.

ബജറ്റിന് പിന്നാലെ വിപണി ചാഞ്ചാട്ടത്തിൽ നീങ്ങുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഹോസ്പ്പിറ്റാലിറ്റി മേഖലയാണ്. ബജറ്റ് പ്രസംഗത്തിൽ ആത്മീയ ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങളുണ്ടായതിനാൽ ഈ സെക്ടറിലെ ഓഹരികൾ കുതിച്ചു. അയോധ്യ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനവും ലക്ഷദ്വീപിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രമോഷനും ആഭ്യന്തര വിനോദസഞ്ചാരത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന പ്രതീക്ഷയിൽ വിപണി ഇതിനകം തന്നെ ഈ സെക്ടറിലെ ഓഹരികളിൽ കണ്ണുവെച്ചിട്ടുണ്ട്. ബജറ്റിലെ പ്രഖ്യാപനവു ശ്രദ്ധിക്കേണ്ട ഓഹരികളും നോക്കാം.
ബജറ്റും ടൂറിസവും
ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ മികച്ച പ്രഖ്യാപനങ്ങൾ ടൂറിസം രംഗവുമായി ബന്ധപ്പെട്ട് നടത്തി. ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ടൂറിസം വികസിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ നൽകുമെന്നതുമാണ് ഇതിൽ പ്രധാനം.
ആധ്യാത്മിക ടൂറിസം ഉൾപ്പെടെയുള്ള ടൂറിസത്തിന് വമ്പിച്ച അവസരങ്ങളുണ്ടെന്നും ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏറ്റെടുത്ത് അവ വികസിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ദ്വീപുകളിൽ തുറമുഖ കണക്റ്റിവിറ്റി പദ്ധതികൾ നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്.
ശ്രദ്ധേയമായ ഓഹരികൾ
സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിന് ശേഷം നിരവധി ഹോട്ടൽ ഓഹരികൾ നേട്ടമുണ്ടാക്കി. താജ് ജിവികെ ഹോട്ടൽസ്, കാമത്ത് ഹോട്ടൽസ്, ഇഐഎച്ച് അസോസിയേറ്റഡ് ഹോട്ടൽസ്, ഏഷ്യൻ ഹോട്ടൽസ്, സംഹി ഹോട്ടൽസ് എന്നിവ ഉയർന്നു.
ഇന്ത്യൻ ഹോട്ടൽസ്, ലെമൺ ട്രീ ഹോട്ടൽസ്, ഇഐഎച്ച്, സംഹി ഹോട്ടൽസ്, റോയൽ ഓർക്കിഡ് എന്നിവയുൾപ്പെടെ നിരവധി ടൂറിസം ഓഹരികളും സഫാരി ഇൻഡസ്ട്രീസ്, വിഐപി ഇൻഡസ്ട്രീസ് തുടങ്ങിയ ടൂറിസം അനുബന്ധ കമ്പനികളുടെ ഓഹരികളും ആഭ്യന്തര ടൂറിസത്തിലെ വികസനത്തിൽ സന്തോഷിക്കുന്നവരാണ്. .
ഐആർസിടിസി, ഈസി ട്രിപ്പ് പ്ലാനേഴ്‌സ്, ഇൻ്റർഗ്ലോബ് ഏവിയേഷൻ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിംഗ് കമ്പനികളും വിനോദസഞ്ചാരികളെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതിനാൽ പ്രധാന ഗുണഭോക്താക്കളാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
