ബജറ്റിൽ ഹരിതോര്‍ജ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പരിഗണന കാരണം എനര്‍ജി ഓഹരികളില്‍ ഓഹരി വിപണി വിദഗ്ധര്‍ ബുള്ളിഷാണ്. സൗരോര്‍ജത്തിലും മറ്റ് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിലും നിക്ഷേപമുള്ള കമ്പനികള്‍ ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ നല്‍കുമെന്നാണ് വിദഗ്ധരുടെ അനുമാനം.
പതിയെ പതിയെ ക്രൂഡ് ഓയില്‍ നിന്ന് മറ്റു ഊര്‍ജ്ജസ്രോതസുകളിലേക്ക് മാറാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി എന്റര്‍പ്രൈസും ഇത്തരം ഊര്‍ജ മേഖലകളില്‍ നിക്ഷേപം നടത്തുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വാങ്ങാവുന്ന ചില ഓഹരികളും അവയുടെ ലക്ഷ്യ വിലയും അറിയാം.

ബജറ്റിലെന്തുണ്ട്
ബജറ്റ് പ്രസംഗത്തില്‍ ഇലക്ട്രിക് വാഹന മേഖലയെ ധനമന്ത്രി നിര്‍മലാ സീതാരമന്‍ പരമാര്‍ശിച്ചിരുന്നു. നിര്‍മാണ, ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഇ-വെഹിക്കില്‍ ഇക്കോസിസ്റ്റം സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പൊതുഗതാഗത മേഖലയ്ക്ക് ഇ-ബസ് ഉപയോഗത്തിലൂടെ ഇതിന് പിന്തുണ നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഹരിത വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന്, ജൈവ ഉൽപ്പാദനത്തിൻ്റെയും ബയോ ഫൗണ്ടറിയുടെയും പുതിയ പദ്ധതി ആരംഭിക്കും. ബയോഡീഗ്രേഡബിൾ പോളിമറുകൾ, ബയോ-പ്ലാസ്റ്റിക്, ബയോ-ഫാർമസ്യൂട്ടിക്കൽസ്, ബയോ-അഗ്രി-ഇൻപുട്ടുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്നത്തെ ഉപഭോക്തൃ ഉൽപ്പാദന മാതൃകയെ പുനരുൽപ്പാദന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാക്കി മാറ്റാൻ ഈ പദ്ധതിസഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ഓഹരികൾ ഏതെല്ലാം
ക്രൂഡ് ഓയിലിനെ പ്രധാന ഊർജ സ്രോതസിൽ നിന്ന് മാറ്റി ഇ-വെഹിക്കിൾ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോ കമ്പനികൾക്ക് നല്ല സൂചനയാണെന്ന് ബസവ് ക്യാപിറ്റൽ സ്ഥാപകനും ഡയറക്ടറുമായ എൻദീപ് പാണ്ഡെ പറഞ്ഞു. ഈ ഘട്ടത്തിൽ ദീർഘകാല നിക്ഷേപകർക്ക് ടാറ്റ പവറും അദാനി പവറും വാങ്ങാമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ഇലക്ട്രിക് വാഹന മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനാൽ നിക്ഷേപകർക്ക് ടാറ്റ മോട്ടോഴ്‌സും അദ്ദേഹം നിർദ്ദേശിക്കുന്നു. ഇതര ഊർജ്ജ സ്രോതസ്സുകളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം കോൾ ഇന്ത്യ ഓഹരികൾ വളരെ പ്രതീക്ഷ നൽകുന്നതാണ്. അടുത്തിടെ റീ-റേറ്റിംഗിലൂടെ കടന്നുപോയതിനാൽ കോൾ ഇന്ത്യയുടെ ഓഹരികളും ആകർഷകമാണെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു.
ലക്ഷ്യവില അറിയാം
ഈ ഓഹരികളുടെ സാങ്കേതിക വിശകലനം പ്രകാരം ഹ്രസ്വകാലത്തേക്കുള്ള ലക്ഷ്യവില അറിഞ്ഞ് നിക്ഷേപ തീരുമാനങ്ങളെടുക്കാം. ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയിരുത്തലിൽ ചാർട്ട് പാറ്റേണിൽ, കോൾ ഇന്ത്യയും ടാറ്റ പവറും ആകർഷകമായി നിലവാരത്തിലാണ്.
ടാറ്റ പവർ ഓഹരികൾ സമീപ കാലത്ത് 410- 425 രൂപ നിലവാരത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ടാറ്റ പവർ ഓഹരി ഉടമകൾ 375 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തി ഓഹരി ഹോൾഡ് ചെയ്യാം. പുതിയ നിക്ഷേപകന് 410 രൂപയ്ക്കും 425 രൂപയ്ക്കും ബൈ ഓൺ ഡിപ്‌സ് സ്ട്രാറ്റജി ഉപയോഗിക്കാം. പുതിയ നിക്ഷേപകർ 375 രൂപ നിലവാരത്തിൽ കർശനമായ സ്റ്റോപ്പ് ലോസ് നിലനിർത്താനും നിർദ്ദേശിക്കുന്നു.
ഹ്രസ്വകാലത്തേക്ക് കോൾ ഇന്ത്യയുടെ ഓഹരികൾ 430 രൂപ വരെ ഉയർന്നേക്കുമെന്ന് ബഗാഡിയയുടെ വിലയിരുത്തൽ. കോൾ ഇന്ത്യ ഓഹരിയുടമകൾ 395 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications