ബുൾ റൺ തുടരുന്ന വിപണിയിൽ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ താണ്ടുന്നത് വെള്ളിയാഴ്ചയും തുടർന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് നിലനിർത്തുകയും ഇളവിന്റെ സൂചന നൽകുകയും ചെയ്തതോടെ ആഗോള വിപണി സൂചനകൾ അനുകൂലമായതാണ് റാലിക്ക് കാരണം.
സെൻസെക്സ് 969.55 പോയിന്റ് ഉയർന്ന് 71,483.75ലും നിഫ്റ്റി 274.00 പോയിന്റ് നേട്ടത്തിൽ 21,456.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 71,605.76 ലും നിഫ്റ്റി 21,492.30 ലും പുതിയ ഉയരം കുറിച്ചു. ഐടി, മെറ്റൽ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
നിഫ്റ്റിയില്‍ എച്ച്എഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ്, എസ്ബിഐ, അദാനി എന്‍ര്‍പ്രൈസ് എന്നിവ നേട്ടമുണ്ടാക്കി. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി എന്നിവ നിഫ്റ്റിയില്‍ 52 ആഴ്ചയിലെ ഉയരം തൊട്ടു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. യുഎസ് വിപണിയിൽ നിന്ന് വരുമാനത്തിന്റെ ഗണ്യമായ വിഹിതം നേടുന്ന ഐടി കമ്പനികൾ വെള്ളിയാഴ്ചയും നേട്ടം തുടർന്നു.

ഐടി സൂചിക ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. ഈ ആഴ്ച 4.5 ശതമാനമാണ് സൂചികയുടെ നേട്ടം. നിഫ്റ്റി ഐടി 20 മാസത്തെ ഉയർന്ന നിലവാരത്തിലണ്. യുഎസ് ഡോളർ ഇടിഞ്ഞതോടെ ആഗോള ലോഹ വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ സഹായത്താൽ മെറ്റൽ ഓഹരികളും നേട്ടമുണ്ടാക്കി. സൂചിക 1.8 ശതമാനം ഉയർന്നു.
അവസാന മണിക്കൂറിലെ റാലി നിഫ്റ്റി ബാങ്കിനെ 48,000-ന് മുകളിൽ എത്തിച്ചു. 341 പോയിന്റ് നേട്ടത്തിൽ 48,073 ലാണ് ക്ലോസിംഗ്. മിഡ്‌ക്യാപ് സൂചിക 54 പോയിന്റ് ഉയർന്ന് 45,588ലും എത്തി.
സറണ്ടർ വാല്യു പ്രൊപ്പോസലിൽ ഇൻഷുറൻസ് ഓഹരികൾ ഇടിവ് തുടരുകയാണ്. 2-4 ശതമാനം വരെയാണ് ഓഹരികളുടെ ഇടിവ്. കെമിക്കൽ ഓഹരികളിൽ വാങ്ങൽ താൽപര്യമുണ്ട്. ടാറ്റ കെമിക്കൽ, ദീപക് നൈട്രൈറ്റ് എന്നിവ മികച്ച നേട്ടമുണ്ടാക്കുന്നു.
ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ വിപണി മൂല്യം വെള്ളിയാഴ്ച 3 ലക്ഷം കോടി രൂപയും ഈ ആഴ്‌ച 9 ലക്ഷം കോടി രൂപയും ഉയർന്നു. നിലവിലെ വിപണി മൂല്യം 358 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലാണ്. ഡോളർ ഇടിഞ്ഞതോടെ രൂപ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ 33 പൈസ നേട്ടത്തിൽ 83 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്.
ആഴ്ചയിൽ
സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച ഏകദേശം 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി. എല്ലാ മേഖലാ സൂചികകളും റെക്കോർഡ് നേട്ടത്തിലാണ്. ഐടി, മെറ്റൽ, പൊതുമേഖലാ ബാങ്ക് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി.36 നിഫ്റ്റി ഓഹരികൾ നേട്ടത്തിലാണ് ഈ ആഴ്‌ച അവസാനിപ്പിക്കുന്നത്. എച്ച്സിഎൽ, ഹിൻഡാൽകോ എന്നിവ മുന്നിട്ട് നിൽക്കുന്നു.
അതേസമയം ബിപിസിഎൽ, ഡിആർഎൽ, മാരുതി, നെസ്‌ലെ, ടൈറ്റാൻ എന്നിവ നഷ്ടത്തിലാണ്. നാൽകോ, സെയിൽ, ജിഎംആർ എയർോർട്ട് ഇൻഫ്ര, കഫോർജ്, ഇൻഫോ എഡ്ജ് എന്നിവയാണ് മിഡ്കാപിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
