ഭൂരാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും കാരണം ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി ഉയർന്ന നേട്ടത്തോടെ ആരംഭിച്ചു. അതോടൊപ്പം ജൂണിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആദ്യ സംഭാഷണങ്ങളും നിക്ഷേപകർക്ക് ആശ്വാസം നൽകി. നിഫ്റ്റി 50 സൂചിക 37.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 25,276.60 ൽ വ്യാപാരം ആരംഭിച്ചപ്പോൾ, ബിഎസ്ഇ സെൻസെക്സ് 118.28 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 82,498.97 ൽ ആരംഭിച്ചു.
നിഫ്റ്റി 50 ഔട്ട്‌ലുക്ക്
യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളിൽ നിന്നുള്ള പോസിറ്റീവ് സൂചനകൾക്കിടയിൽ ചൊവ്വാഴ്ച നിഫ്റ്റി 50 രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇനി മുതൽ 25,000-25,300 ലെവലുകൾക്കിടയിൽ ഏകീകരണം പ്രതീക്ഷിക്കുന്നു എന്നാണ് നുവാമ പ്രൊഫഷണൽ ക്ലയന്റ്സ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് സാഗർ ദോഷി വിലയിരുത്തുന്നത്. യുഎസ് ഫെഡിന്‍റെ പലിശ നിരക്ക് തീരുമാനം ഇന്ത്യൻ വിപണി അവസാനിച്ചതിന് ശേഷമാണ് പുറത്ത് വരിക. അതുകൊണ്ടുതന്നെ വിപണിയുടെ അടുത്ത നിർണായക നീക്കം വ്യാഴാഴ്ചയ്ക്ക് ശേഷം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വാങ്ങേണ്ട ഓഹരികൾ
ബുധനാഴ്ച വാങ്ങാൻ ഐഷർ മോട്ടോഴ്‌സ് , ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ , മണപ്പുറം ഫിനാൻസ് എന്നീ ഓഹരികൾ സാഗർ ദോഷി ശുപാർശ ചെയ്തു. ഓഹരികളുടെ കൂടുതൽ വിശദമാംശങ്ങൾ നോക്കാം.
1. ഐഷർ മോട്ടോഴ്‌സ്
ഔഹരി നിലവിൽ ശക്തമായ ചലനങ്ങളോടെയാണ് കടന്ന് പോകുന്നത്. എന്നാൽ ഇന്ന് നേരിയ നഷ്ടം അനുഭവിക്കുന്നുണ്ട്. നിലവിൽ 6,920.50 രൂപ എന്നതാണ് ഓഹരുടെ വില. അഞ്ച് ദിവസത്തിനിടെ 1.7 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില: 7300 രൂപ | സ്റ്റോപ്പ് ലോസ്: 6,720 രൂപ

2. ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ
രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വോള്യവുമായി ഓഹരി വിപണി താഴേക്കുള്ള പ്രവണതയിൽ നിന്ന് കരകയറി. ശക്തമായ വോള്യങ്ങളുടെ പിൻബലത്തിൽ ഇത്തരം ബ്രേക്ക്ഔട്ടുകൾ ശക്തമായ ചലനം സൃഷ്ടിക്കുന്നു. ഈ കൗണ്ടറിലെ തുടർന്നുള്ള നീക്കം ഓഹരി വിപണിയെ പുതിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു
ടാർഗെറ്റ് വില: 370 രൂപ | സ്റ്റോപ്പ് ലോസ്: 310 രൂപ
പ്രതിമാസം 10,000 രൂപ നിക്ഷേപം, ഇപ്പോൾ സമ്പാദ്യം 83 ലക്ഷം രൂപ, ഈ മ്യൂച്വൽ ഫണ്ട് പൊളിയാണ്
3. മണപ്പുറം ഫിനാൻസ്
സ്വർണ്ണ വിലയിലെ ശക്തമായ വില വർദ്ധനവ് കാരണം ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ ആക്കം തുടരുമെന്നും 300 ന് മുകളിൽ ക്ലോസ് ചെയ്യുന്നത് മറ്റൊരു 8-10% റാലിക്ക് കാരണമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ടാർഗെറ്റ് വില: 340 രൂപ | സ്റ്റോപ്പ് ലോസ്: 286 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications