മക്കളുടെ ഭാവിക്കായുള്ള നിക്ഷേപം എന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. കുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന പോലുള്ള നിക്ഷേപങ്ങൾ മക്കളുടെ സ്വന്തം പേരിലാണ് ആരംഭിക്കേണ്ടത്. അതേസമയ ഓഹരികളിൽ മക്കളുടെ പേരിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കുമോ എന്ന് പലരെയും ആശയകുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. മക്കളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ച് ഓഹരികൾ വാങ്ങി പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ടിന്റെ പ്രവർത്തന ചുമതല കൈമാറുന്നത് സാമ്പത്തികമായി മികച്ച നിക്ഷേപമാണ്. എന്നാൽ ഇത് സാധ്യമാണോ എന്നാണ് ചോദ്യം.
ഇന്ത്യയിൽ ഓഹരി വിപണി നിക്ഷേപം ആരംഭിക്കാൻ ഡീമാറ്റ് അക്കൗണ്ടുകൾ ആവശ്യമാണ്. സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ), നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) എന്നി ഏജൻസികളാണ് ഡീമാറ്റ് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത്. നിയമ പ്രകാരം ഇന്ത്യയിൽ പ്രായപൂർത്തായാകാത്ത കുട്ടിയുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാം. എന്നാൽ ചില നിബന്ധനകൾ ഇതോടൊപ്പമുണ്ട്.

എപ്പോൾ അക്കൗണ്ട് തുറക്കാം
മെെനറുടെ പേരിൽ രാജ്യത്ത് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ നിയമപരമായി സാധിക്കും. സെക്യൂരിറ്റികള്‍ വില്‍പന നടത്താന്‍ മാത്രമാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ അനുവദിക്കുന്നത്. ഇതിന് നിബന്ധനകളുണ്ട്. ഐപിഒ വഴിയോ, പാരമ്പര്യമായി പിന്തുടര്‍ച്ചയായി ലഭിച്ചതോ, കോര്‍പ്പറേറ്റ് നടപടികളിലൂടെ ലഭിച്ചതോ ആയ ഓഹരികള്‍ മറ്റൊരാൾക്ക് സമ്മാനമായി കൈമാറാനോ കുടുംബാംഗങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യാനോ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനോ ആയിരിക്കണം ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടത്.
കുട്ടി പ്രായപൂർത്തിയാകുന്നത് വരെ അക്കൗണ്ട് രക്ഷിതാവാണ് പ്രവർത്തിപ്പിക്കേണ്ടത്. ബ്രോക്കറേജ് അക്കൗണ്ടുകൾ തുറക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രക്രിയകൾ ഉൾപ്പെടുന്ന കരാറുകളിൽ ഏർപ്പെടാൻ പ്രായപൂർത്തിയാകാത്തവർക്ക് നിയമപരമായ സാധുതയില്ലാത്തതാണ് ഈ നിയന്ത്രണങ്ങൾക്ക് കാരണം.
പ്രായപൂർത്തിയാകാത്ത കുട്ടിയും രക്ഷിതാവും കെവൈസി നടപടികൾ പൂർത്തിയാക്കണം. മൈനർ ഡീമാറ്റ് അക്കൗണ്ട് പ്രായപൂർത്തിയാകുമ്പോൾ മുതൽ ഉപയോഗിക്കാനാകും. ഇതിന് പ്രായപൂർത്തിയായ ശേഷം അക്കൗണ്ട് ബാലൻസ് സ്ഥിരീകരിക്കുകയും ആവശ്യാനുസരണമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുമുണ്ട്.
എന്തെല്ലാം രേഖകൾ വേണം
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന് ആവശ്യമായ രേഖകൾ നോക്കാം. രക്ഷിതാവിന്റെ പാൻ കാർഡിനൊപ്പം രക്ഷിതാവിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖയും വേണം. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ഉപയോഗിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ എന്നിവ വേണം.
എങ്ങനെ അക്കൗണ്ട് തുറക്കാം
അക്കൗണ്ട് ആരംഭിക്കുന്നതിനായി രക്ഷിതാവ് അക്കൗണ്ട് തുറക്കേണ്ട ഒരു ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റിന് (ഡിപി) തിരഞ്ഞെടുക്കണം. രക്ഷിതാവിന്റെയും പ്രായപൂർത്തിയാകാത്തവരുടെയും കെവൈസി വിശദാംശങ്ങൾ സഹിതം അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുക. പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ സഹിതം ആവശ്യമായ രേഖകൾ ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റിന് സമർപ്പിക്കണം. പരിശോധനകൾക്ക് ശേഷം ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റ് ക്ലയന്റ് ഐഡിയും അക്കൗണ്ട് നമ്പറും നൽകും.
അക്കൗണ്ട് തുറന്നാൽ
ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചാൽ പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ സെക്യൂരിറ്റികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും രക്ഷിതാവിന് അത് ഉപയോഗിക്കാനാകും. പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ ഡിവിഡന്റുകളും മറ്റ് പേയ്‌മെന്റുകളും സ്വീകരിക്കുന്നതിനും ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം. പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ടിന്റെ നിയന്ത്രണം കൈമാറാം. ആവശ്യമെങ്കിൽ അക്കൗണ്ട് ഓപ്പറേറ്ററായി രക്ഷിതാവിനെ നിലനിർത്താനും സാധിക്കും.
നിക്ഷേപം ഏതെക്കെ
കുട്ടികളുടെ പേരിൽ നിക്ഷേപം നടത്തുമ്പോൾ പ്രായം, റിസ്കെടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവ പരിഗണിക്കണം. ഓഹരികൾ, ബോണ്ടുകൾ, സ്വർണം അടക്കമുള്ള വിവിധ അസറ്റ് ക്ലാസുകളിൽ നിക്ഷേപിച്ച് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുക. നികുതി ആനുകൂല്യം നേടാൻ സാധിക്കുന്ന നിക്ഷേപങ്ങൾ പരിഗണിക്കുക.
More From GoodReturns

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ



Click it and Unblock the Notifications