കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കുറയ്ക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, അത്തരമൊരു നീക്കമില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ 60 വയസിൽ വിരമിക്കുമ്പോൾ സർക്കാർ ഇത് 50 ആക്കി കുറയ്ക്കാൻ പദ്ധതിയിടുന്നതായാണ് ചില റിപ്പോർട്ടുകൾ പുറത്തു വന്നത്. സർക്കാരിൽ ഒരു തലത്തിലും അത്തരമൊരു നിർദ്ദേശം ചർച്ച ചെയ്യുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് മാധ്യമങ്ങളിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിച്ചുക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന ഈ ഘട്ടത്തിൽ ഇത്തരത്തലുള്ള നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അവ നിർത്തലാക്കാൻ സർക്കാർ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരെമറിച്ച്, കൊറോണ വൈറസിന്റെ തുടക്കം മുതൽ തന്നെ ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇത്തരം റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് വരുന്നത് ഖേദകരമാണ്. പലതവണകളായി പേഴ്സണല്‍ മന്ത്രാലയം ഇതിന് വിശദീകരണം നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം പെന്ഷന് കുറയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവരുടെ പെന്ഷന് റദ്ദാക്കിയേക്കുമെന്നുമായിരുന്നു നേരത്തെ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നടപടിയെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അന്ന് വ്യക്തമാക്കിയിരുന്നു.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഡൌൺലോഡ് ചെയ്യണമെന്ന് നിർദ്ദേശം വന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാധ്യത അറിയാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഔട്ട്സോഴ്സ് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം, ആപ്ലിക്കേഷനില്‍ സ്വന്തം സ്റ്റാറ്റസ് സേഫ് അല്ലെങ്കിൽ ലോ റിസ്ക് എന്ന് കാണിച്ചാല്‍ മാത്രമേ ഓഫീസില്‍ ജോലിക്കെത്താവൂ എന്നാണ് നിര്‍ദേശം.
ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും: എന്‍എച്ച്എഐ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications