അടുത്തിടെ സിഎന്‍ജി വാതകത്തിന്റെ കൂടുതല്‍ വിഹിതം സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ക്കു വേണ്ടി നീക്കിവെയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരുന്നു. ഇതിനോടൊപ്പം ആഭ്യന്തര പിഎന്‍ജി വാതക പോയിന്റുകളുമായി ബന്ധപ്പെട്ടും അനുകൂല ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. 2030-ഓടെ രാജ്യത്തിന്റെ ഊര്‍ജ ഉപഭോഗത്തില്‍ 15 ശതമാനമെങ്കിലും പ്രകൃതി വാതകം ആയിരിക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഈ അനുപാതം 6 ശതമാനം മാത്രമാണ്.
നയപരമായ അനുകൂല തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത് സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ക്ക് ഗുണകരമാണ്. കൂടുതല്‍ വിറ്റുവരവിനും ലാഭമാര്‍ജിന്‍ മെച്ചപ്പെടുത്താനും കമ്പനികളെ ഇത് സഹായിക്കും. അതുപോലെ പെട്രോളിന്റേയും സിഎന്‍ജിയുടേയും വില തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതും വാതക വിതരണ കമ്പനികള്ക്ക്് പൊതുവില്‍ ഗുണകരമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍ നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
മഹാനഗര്‍ ഗ്യാസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് (എംജിഎല്‍). നവരത്ന പദവിയുള്ളതും രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയുമായ ഗെയിലും ബ്രിട്ടണിലെ ബിജി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സംരംഭം കൂടിയാണിത്. പ്രധാനമായും മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് വാതകക്കുഴല്‍ വഴിയുള്ള പ്രകൃതി വാതകവും (പിഎന്‍ജി) വാണിജ്യ ആവശ്യത്തിനുളള സിഎന്‍ജിയും വ്യവസായിക ആവശ്യത്തിനുള്ള പ്രകൃതി വാതകവും കമ്പനി വിതരണം ചെയ്യുന്നു.
ലക്ഷ്യവില 980
മേല്‍സൂചിപ്പിച്ച പൊതുവായതും മലിനീകരണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതും ഈ മിഡ് കാപ് ഓഹരിക്ക് അനുകൂല ഘടകമാണ്. അതുപോലെ മൂല്യമതിപ്പില്‍ (Valuation) ഏറ്റവും വിലക്കുറവില്‍ ലഭ്യമായ സിറ്റി ഗ്യാസ് വിതരണ ഓഹരിയാണ് എംജിഎല്‍. അതേസമയം വെള്ളിയാഴ്ച 854 രൂപയിലായിരുന്നു എംജിഎല്‍ (BSE: 539957, NSE : MGL) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 980 രൂപയിലേക്ക് ഓഹരി മുന്നേറാമെന്ന് ഷേര്ഖാന് സൂചിപ്പിച്ചു.
ഇതിലൂടെ 15 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 1,206 രൂപയും താഴ്ന്ന വില 666 രൂപയുമാണ്.
ഐജിഎല്‍
രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും പൊതു മേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണിത്. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രകൃതി വാതക വിതരണമാണ് ചുമതല. പിന്നീട് നോയിഡ, ഗുരുഗ്രാം പോലുളള ഡല്‍ഹിയുടെ സമീപ നഗരങ്ങളിലും വിപണന ശൃംഖല വര്‍ധിപ്പിച്ചു. യാതൊരു കട ബാധ്യതകളും ഇല്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളിലൊന്നാണിത്.
ലക്ഷ്യവില 480
റെവാരി, കര്‍ണാല്‍, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ഗ്യാസ് വിതരണത്തിനുള്ള ലൈസന്‍സ് ലഭിച്ചത് വിറ്റുവരവ് ഉയര്‍ത്തും. അതുപോലെ മലിനീകരണ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് ഡല്‍ഹി മേഖലയിലെ പ്രകൃതി വാതക ഉപഭോഗം ഉയര്‍ത്തുന്നതും ഐജിഎല്ലിന് (BSE: 532514, NSE : IGL) അനുകൂല ഘടകങ്ങളാണ്. അതേസമയം കഴിഞ്ഞയാഴ്ച 419 രൂപയിലായിരുന്നു ഐജിഎല്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 480 രൂപയിലേക്ക് ഓഹരി കുതിക്കാമെന്നാണ് ഷേര്ഖാന് സൂചിപ്പിച്ചത്.
ഇതിലൂടെ 14 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 604 രൂപയും താഴ്ന്ന വില 321 രൂപയുമാണ്.
ഗുജറാത്ത് ഗ്യാസ്
1980-ല്‍ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച് പൊതു മേഖല വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് (BSE: 539336, NSE : GUJGASLTD). പ്രധാനമായും ഗുജറാത്ത് സംസ്ഥാനത്തെ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലയിലെ പ്രകൃതി വാതക വിതരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് കമ്പനിയിലെ മുഖ്യ ഓഹരി പങ്കാളിത്തം.
ലക്ഷ്യവില 545
കോവിഡ് മഹാമാരിക്ക് മുന്നേയുള്ള നിലവാരത്തിലേക്ക് വാതകത്തിനുള്ള ആവശ്യകത ഉയര്‍ന്നത് ഈ ലാര്‍ജ് കാപ് ഓഹരിക്ക് ഗുണകരമാണ്. അതേസമയം വെള്ളിയാഴ്ച 457 രൂപയിലായിരുന്നു ഗുജറാത്ത് ഗ്യാസ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 980 രൂപയിലേക്ക് ഓഹരിയുടെ വില മുന്നേറാമെന്ന് ഷേര്ഖാന് സൂചിപ്പിച്ചു. ഇതിലൂടെ 20 ശതമാനത്തോളം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 734 രൂപയും താഴ്ന്ന വില 404 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
