ഈ വർഷം ഏറ്റവും 30 ശതമാനത്തോളം ഇടിവ്. എന്നാൽ ഈ കുഞ്ഞൻ ഓഹരിയെ അങ്ങനെ വിട്ടുകളയാൻ സാധില്ലെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ പറയുന്നത്. കമ്പനിയുടെ സാമ്പത്തിക അടിത്തറ വിലയിരുത്തി നൽകുന്ന വിശകലനത്തിൽ ഓഹരി 75 ശതമാനം മുന്നേറുമെന്നാണ് ബ്രോക്കറേജിന്റെ കണക്കുകൂട്ടൽ. ഇൻഫ്രാ സെക്ടറിൽ നിന്നുള്ള ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെലവപ്പേഴ്‌സ് ആണ് സിഎൽഎസ്എ കണ്ണുവച്ച ഓഹരി.
ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെലവപ്പേഴ്‌സ്
ദേശിയപാത നിർമാണം, അവയുടെ നടത്തിപ്പ്, ടോൾ പിരിവിലൂടെ വരുമാനം എന്നതാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെലവപ്പേഴ്‌സിന്റെ ബിസിനസ് മോഡൽ. കമ്പനിയുടെ ഭൂരിഭാഗം പദ്ധതികളും ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ രീതിയിലാണ്. കമ്പനി നിർമാണം നടത്തുകയും നിക്ഷേപം തിരികെ പിടിക്കുന്നതിനായി നിശ്ചിത കാലത്തേക്ക് ടോൾ പിരിക്കുകയും ചെയ്യും. കമ്പനിയുടെ പൂർത്തിയാക്കിയ റോഡുകൾ മോണിറ്റൈസ് ചെയ്യുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതും ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റായ ഐആർബിഐ ഇൻവിറ്റ് കമ്പനിക്ക് കീഴിലുണ്ട്. നിലവിൽ 12 സംസ്ഥാനങ്ങളിലായി 27 പ്രോജക്റ്റുകൾ ഐആർബി കൈകാര്യം ചെയ്യുന്നു.
25,345 കോടി രൂപ വിപണി മൂല്യമുള്ള ഓഹരിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെലവപ്പേഴ്‌സ്. നിലവിൽ 41.60 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ 30 ശതമാനം ഇടിഞ്ഞ ഓഹരി അഞ്ചു വർഷത്തിനിടെ 281 ശതമാനം റിട്ടേൺ നൽകി.

ഓഹരിയിൽ മുന്നേറ്റം
അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ ഓഹരിക്ക് 'ഔട്ട്‌പെർഫോം' റേറ്റിങാണ് നൽകിയിരിക്കുന്നത്. ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ഓഹരിയിൽ ബുള്ളിഷ് കാഴ്ചപാടിന് കാരണമായി സിഎൽഎസ്എ ചൂണ്ടിക്കാട്ടുന്നത് ടോൾ വരുമാനവും മെച്ചപ്പെട്ട ഭരണനിർവഹണവും സുരക്ഷിതമായ ആസ്തി അടിത്തറയുമാണ്.
ടോൾ വരുമാനം കൂടും
കമ്പനിയുടെ ടോൾ വരുമാനം ബിസിനസിന്റെ മുന്നോട്ടുപോക്കിൽ പ്രധാനമാകുമെന്ന് സിഎൽഎസ്എ വിലയിരുത്തുന്നു. കമ്പനിയുടെ ടോൾ വരുമാനം ഇരട്ടയക്ക വളർച്ച നിലനിർത്തുന്നു. ഈ വർഷത്തിൽ ഇതുവരെ 10 ശതമാനം വർധനവാണ് ടോൾ വരുമാനത്തിലുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ 16 ശതമാനത്തിന്റെ വർധനവും. കമ്പനിയുടെ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന മുംബൈ- പൂനെ എക്‌സ്പ്രസ്‍വേയിൽ നിന്നും ഈ സാമ്പത്തിക വർഷത്തിൽ ലഭിച്ച ടോൾ വരുമാനത്തിൽ ഇരട്ടിയിലധികം വർധനവുണ്ട്.
ഐആർബി ഇൻവിറ്റ് മൂന്ന് പുതിയ ടോൾ റോഡുകൾ ഏറ്റെടുത്തത് കമ്പനിക്ക് മുതൽകൂട്ടാണ്. ഉയർന്ന വരുമാനം നൽകുന്ന പ്ലാറ്റ്ഫോമായി ഇതുമാറി. പുതിയ ആസ്തികൾ ഇൻവിറ്റിന്റെ എന്റർപ്രൈസ് മൂല്യം ഏകദേശം ഇരട്ടിയാക്കി. ഈ ആസ്തികൾ ദീർഘകാലവും സുസ്ഥിരവുമായ പണലഭ്യത ഉറപ്പാക്കുകയും ഭാവി വരുമാന സാധ്യതകൾ വ്യക്തമാക്കുകയും ചെയ്യുമെന്നും സിഎൽഎസ്എ വിലയിരുത്തുന്നു.
ഓഹരിക്ക് നിശ്ചയിച്ച ലക്ഷ്യവില 72 രൂപയാണ്. നിലവിലെ ഓഹരി വില പ്രകാരം 75 ശതമാനം മുന്നേറ്റം ഈ കുഞ്ഞൻ ഓഹരിയിൽ കാണാം.
സാമ്പത്തികം
ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെലവപ്പേഴ്‌സ് സെപ്റ്റംബർ പാദത്തിൽ 1751 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ 10 ശതമാനം വളർച്ച കാണാമെങ്കിലും തൊട്ടുമുൻപത്തെ പാദത്തിൽ നിന്നും 17 ശതമാനം ഇടിവാണിത്. ലാഭത്തിലും സ്ഥിതി ഇതുതന്നെ. അറ്റാദായം 41 ശതമാനം ഉയർന്ന് 141 കോടി രൂപയായി. എന്നാൽ ജൂൺപാദത്തിലെ 202 കോടിയിൽ നിന്നും 30 ശതമാനത്തിന്റെ ഇടിവാണിത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ



Click it and Unblock the Notifications