ഉടൻ 15 രൂപ ലാഭവിഹിതം നൽകുന്നു; ഓഹരി വിലയും ഉയരുമെന്ന് ബ്രോക്കറേജുകൾ; ഓഹരി കയ്യിലുണ്ടോ?

പ്രതികൂല വിപണി സാഹചര്യങ്ങളിൽ അധികം ഇടിവിലേക്ക് പോകാതെ പോർട്ട്ഫോളിയോ സന്തുലനമാക്കാൻ ഡിവിഡന്റ് ഓഹരികൾക്ക് സാധിക്കുമെങ്കിലും പൊതുവെയുള്ള പേരുദോഷമാണ് മുന്നേറ്റ സാധ്യത കുറയുമെന്നത്. സാധാരണയായി ഉയർന്ന വളർച്ച നിലവാരമുള്ള ഓഹരികളെ മറികടക്കുന്ന പ്രകടനം നടത്താൻ ഡിവിഡന്റ് ഓഹരികൾക്ക് സാധിക്കാറില്ല.

അതേസമയം ഒരു വർഷത്തിനിടെ 47 ശതമാനം റിട്ടേൺ നൽകുകയും 7.03 ശതമാനം ഡിവിഡന്റ് യീൽഡ് പുലർത്തുകയും ചെയ്യുന്നൊരു പൊതുമേഖലാ ഓഹരിയാണ് കോൾ ഇന്ത്യ. 15 രൂപ ലാഭവിഹിതം നൽകാനിരിക്കുന്ന കോൾ ഇന്ത്യ ഓഹരിക്ക് മുന്നേറ്റ സാധ്യത കൽപ്പിക്കുകയാണ് 2 ബ്രോക്കറേജുകൾ.

കോൾ ഇന്ത്യ

ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കൽക്കരികൾ ഖനനം ചെയ്‌തെടുക്കുന്നു. വൻകിട താപവൈദ്യുത നിലയങ്ങൾ, സ്റ്റീൽ, സിമന്റ് നിർമാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കൾ.

ഉടൻ 15 രൂപ ലാഭവിഹിതം നൽകുന്നു; ഓഹരി വിലയും ഉയരുമെന്ന് ബ്രോക്കറേജുകൾ; ഓഹരി കയ്യിലുണ്ടോ?

ലാഭവിഹിതം

കോൾ ഇന്ത്യ ഓഹരികൾ നവംബർ 21 നാണ് എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. നവംബർ 10-ന് കോൾ ഇന്ത്യ 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 10 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 152.5 ശതമാനം ലാഭവിഹിതമാണ് കമ്പനി കൈമാറുന്നത്.

ഇത് പ്രകാരം കോൾ ഇന്ത്യയുടെ ഓഹരി ഉടമകൾക്ക് പ്രതിയോഹരി 15.25 രൂപ ലാഭവിഹിതമായി ലഭിക്കും. ഇതിനുള്ള റെക്കോർ‍‍ഡ് തീയതി നവംബർ 21 ആയതിനാൽ ഈ തീയതിക്ക് മുൻപ് ഓഹരി സ്വന്തമാക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹരവുക. ഡിസംബർ 9-നകം ലാഭവിഹിതം കൈമാറും.

ഓഹരി പ്രകടനം

വെള്ളിയാഴ്ച നേരിയ ഇടിവോടെ 345.25 രൂപ നിലവാരത്തിലാണ് കോൾ ഇന്ത്യ ഓഹരികളുടെ ക്ലോസിംഗ്. അതിന്റെ 52 ആഴ്‌ചയിലെ ഉയർന്ന വില 359.80 രൂപയും 52 ആഴ്‌ചയിലെ താഴ്ന്ന വില 207.70 രൂപയുമാണ്. 2,12,799.01 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി കഴിഞ്ഞ 3 മാസങ്ങളിൽ 48 ശതമാനം റിട്ടേണാണ് ഓഹരി ഉടമകൾക്ക് നൽകിയത്.

2023 ൽ ഇതുവരെ 54 ശതമാനം റിട്ടേണും കഴിഞ്ഞ ഒരു വർഷത്തിനിടെ 47 ശതമാനം റിട്ടേണും ഓഹരി ഉടമകൾക്ക് ലഭിച്ചു. കഴിഞ്ഞ 3 വർഷത്തിനിടെ 172 ശതമാനം ഉയരാൻ ഓഹരിക്ക്‌ സാധിച്ചു.

ഇനിയും ഉയരുമെന്ന് ബ്രോക്കറേജുകൾ

മുൻനിര ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഇന്ത്യ കോൾ ഇന്ത്യ ഓഹരികൾക്ക് ബൈ റേറ്റിംഗ് നൽകുന്നുണ്ട്. ഓഹരിയൊന്നിന് 385 രൂപയാണ് ജെഫറീസ് നൽകുന്ന ലക്ഷ്യവില. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചാ വീക്ഷണവും വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും കൽക്കരിയുടെ ഉയർന്ന ഡിമാൻഡ് വർധിപ്പിക്കുമെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു.

ഈ അനുകൂലമായ ഡിമാൻഡ് സാഹചര്യം വരും വർഷങ്ങളിൽ കോൾ ഇന്ത്യയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകും. നിലവിലെ ഓഹരി വില പ്രകാരം കോൾ ഇന്ത്യ ഓഹരികളിൽ നിന്ന് 10 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം. അതേസമയം മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് കോൾ ഇന്ത്യ ഓഹരികളുടെ ലക്ഷ്യ വില 380 രൂപയായി ഉയർത്തി. ഇതുപ്രകാരം 9 ശതമാനം റിട്ടേണാണ് ഓഹരിയിൽ നിന്ന് കാണുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X