റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കഴിഞ്ഞ ഒരു മാസമായി തിരുത്തലിന്‍റെ പാതയിലാണ്. ഒരു മാസത്തിനിടെ 17 ശതമാനത്തിന് മുകളിലാണ് ഓഹരിക്കുണ്ടായ ഇടിവ്. എന്നാൽ വ്യാഴാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഏപ്രിൽ-ജൂൺ മാസത്തെ പാദഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഏകീകൃത അറ്റാദായത്തിൽ 76.6 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഓഹരി കുതിപ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
അറ്റാദായം 174 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ് ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 76.6% വളർച്ച രേഖപ്പെടുത്തി 174.23 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 98.65 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 475.86 കോടി രൂപയിൽ നിന്ന് 62 ശതമാനം വർധിച്ച് 771.47 കോടി രൂപയായി.
ആദ്യ പാദത്തിലെ മൊത്തം ചെലവുകൾ 46.6% വർധിച്ച് 619.66 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 422.58 കോടി രൂപയായിരുന്നു. ഇബിഐടിഡിഎ 125.29% വർധിച്ച് 177.3 കോടി രൂപയായി ഉയർന്നു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 78.7 കോടി രൂപയായിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1.76 ശതമാനം ഇടിവോടെ 2,308 രൂപ എന്ന നിലയിലാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.27 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ഒരു മാസത്തെ നഷ്ടം 17.70 ശതമാനമാണ്. ലാഭമെടുപ്പാണ് ഓഹരി വിലയെ താഴേക്ക് വലിച്ചതിലെ പ്രധാന കാരണം. അതേസമയം ആറ് മാസത്തെ കണക്ക് പരിശോധിച്ചാൽ 153.24 ശതമാനം വളർച്ച നേടാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 238.70 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 593.03 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി നൽകിയത്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 316.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി കുതിക്കുമോ..?
വ്യാഴാഴ്ച ഓഹരി വിപണിയിൽ വ്യാപാരം പൂർത്തിയായ ശേഷമാണ് കൊച്ചി കപ്പൽശാല ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്. അതുകൊണ്ടു തന്നെ പ്രവർത്തനഫലം ഓഹരി വിപണിയിൽ വരുംദിവസങ്ങളിലേ ചലനങ്ങൾ സൃഷ്ടിക്കൂ.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
60,179 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. മുത്തൂറ്റ് ഫിനാൻസ് (73,923 കോടി രൂപ), ഫാക്ട് (61,860 കോടി രൂപ) എന്നിവയ്ക്ക് പിന്നിലായി കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
